പ്രെസിഡൻഷ്യൽ പാലസ് ഓഫ് സുരിനാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gouvernementsgebouw
Gouvernementsgebouw
പ്രെസിഡൻഷ്യൽ പാലസ് ഓഫ് സുരിനാം is located in Paramaribo
പ്രെസിഡൻഷ്യൽ പാലസ് ഓഫ് സുരിനാം
Location within Paramaribo
അടിസ്ഥാന വിവരങ്ങൾ
നഗരംParamaribo
രാജ്യംസുരിനാം Suriname
നിർമ്മാണം ആരംഭിച്ച ദിവസം18th century[1]

സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയുടെ പ്രസിഡൻറിൻറെ കൊട്ടാരമാണ് പ്രെസിഡൻഷ്യൽ പാലസ് ഓഫ് സുരിനാം (Dutch: Gouvernementsgebouw)[2] ഇൻഡിപെൻഡൻസ് ചതുരത്തിന് കുറുകെയാണ് (ഓണാഫ്ഹാൻ കെലിജ്ഖെയിഡ്സ്പ്ലെയിൻ) സ്ഥിതി ചെയ്യുന്നത്. സുരിനാമിലെ ദേശീയ അസംബ്ലി, കോൺഗ്രസ് കെട്ടിടം, നീതിന്യായ കോടതി, ധനകാര്യ മന്ത്രാലയം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. സുരിനാമിലെ ഡച്ച് കൊളോണിയൽ ആർക്കിടെക്ചറിൻറെ ഏറ്റവും മികച്ച പരിപാലന മാതൃകകളിൽ ഒന്നാണ് ഇത്. പരമാരിബൊയിലെ ചരിത്രപ്രാധാന്യമുള്ള ആന്തരിക നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇത് യുനെസ്കോ ലോക പൈതൃക സ്ഥാനത്തിന്റെ ഭാഗമാണ്. ഗാർഡൻ ഓഫ് പാംസ് ഇതിന്റെ പുറകിൽ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Palmerlee, Danny; Bao, Sandra; Beech, Charlotte (2004). South America on a Shoestring. Footscray, Victoria, Australia: Lonely Planet. p. 742. ISBN 1741041635.
  2. Streissguth, Thomas (2010). Suriname in Pictures. Minneapolis, MN: Twenty-First Century. p. 72.