പ്രീതി ദുബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രീതി ദുബേ
വ്യക്തി വിവരങ്ങൾ
പൗരത്വം ഇന്ത്യ
Sport
രാജ്യംഇന്ത്യ
കായികമേഖലHockey

ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീമിലെ ഒരു പ്രമുഖ കളിക്കാരിയാണ് പ്രീതി ദുബേ. ഫോർവേഡ് പൊസിഷനിൽ ആണ് ഇവർ കളിക്കുന്നത്.

2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ കളിക്കാൻ ഇവർ യോഗ്യത നേടിയിരുന്നു. [1][2]

ജീവിത രേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ഗോരക്പുർ സ്വദേശിനിയാണ്. അവ്‌ദേശ് കുമാർ ദുബേയാണ് പിതാവ്. 1998 ജൂൺ 13ന് ജനനം. മധ്യപ്രദേശിലെ ഗോളിയോറിലുള്ള ഹോക്കി അക്കാദമിയിൽ നിന്ന് കോച്ച് പരംജീത് സിങ്ങിന്റെ കീഴിലാണ് പരിശീലനം നേടിയത്. [3]

നേട്ടങ്ങൾ[തിരുത്തുക]

 • 2015ൽ മലേഷ്യയിൽ നടന്ന ഏഷ്യ ഹോക്കി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു[4]
 • 2016 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.[5]
 • 2015 ജൂലൈ 19 മുതൽ 26 വരെ നെതർലൻഡിൽ നടന്ന വോൾവോ ഇന്റർനാഷണൽ അണ്ടർ 21 വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു.[6]
 • 15 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത പ്രീതി ദുബെ ഈ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി[7]

അവലംബം[തിരുത്തുക]

 1. "India hockey eves register come-from-behind win over USA". The Indian Express. 21 July 2016. ശേഖരിച്ചത് 17 August 2016.
 2. "India look to make a mark in Olympic hockey". The Times of India. 5 August 2016. ശേഖരിച്ചത് 17 August 2016.
 3. http://english.pradesh18.com/news/madhya-pradesh/gorakhpur-girl-preeti-dubey-hopeful-of-winning-hockey-medal-at-rio-olympics-904862.html english.pradesh18.com]
 4. http://sportingindia.com/content/preeti-dubey
 5. http://sportingindia.com/content/preeti-dubey
 6. www.amarujala.com
 7. http://hockeyindia.org/team/preeti-dube.html
"https://ml.wikipedia.org/w/index.php?title=പ്രീതി_ദുബേ&oldid=2893938" എന്ന താളിൽനിന്ന് ശേഖരിച്ചത്