Jump to content

പ്രിൻസ് ഓഫ് പേർഷ്യ (1989 വീഡിയോ ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രിൻസ് ഓഫ് പേർഷ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിൻസ് ഓഫ് പേർഷ്യ
Prince of Persia Mega-CD Cover
വികസിപ്പിച്ചവർ Brøderbund,
പ്രകാശിപ്പിക്കുന്നവർ Brøderbund,
രൂപകൽപ്പന ജോർദാൻ മെക്ക്നർ
തട്ടകം ആപ്പിൾ II, MS-DOS, അമീഗ, Amstrad CPC, GB, GBC, NES, Atari ST, ZX Spectrum, Mac OS, SNES, Mega-CD, Mega Drive, എക്സ്ബോക്സ് 360 (XBLA), PSN
പുറത്തിറക്കിയത് 1989
തരം പ്ലാറ്റ്ഫോം
രീതി Single player
ഇൻപുട്ട് രീതി Keyboard, Controller

1981-ൽ ജോർദാൻ മെക്ക്നർ എന്ന് ഡവലപ്പർ വികസിപ്പിച്ച പ്ലാറ്റ്ഫോം വീഡിയോ ഗെയിമാണ് പ്രിൻസ് ഓഫ് പേർഷ്യ. ആപ്പിൾ II സിസ്റ്റത്തിനായിട്ടാണ് ഇത് പുറത്തിറക്കിയത്.

കഥാവസ്തു

[തിരുത്തുക]

ഗെയിമിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ പുരാതന പേർഷ്യയിലാണ് കഥ നടക്കുന്നത്. പേർഷ്യയിലെ സുൽത്താൻ യുദ്ധത്തിനായി വിദേശരാജ്യത്തേക്ക് പോകുകയും, വസീറായ ജാഫറിനെ ഭരണകാര്യങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ രാജകുമാരിയിൽ താല്പര്യമുണ്ടായിരുന്ന ജാഫർ, രാജകുമാരിയുടെ പ്രണയിതാവായ ‍പേരറിയാത്ത ഒരു പോരാളിയെ തടവിലാക്കി. ഇതുകൊണ്ടും മനസ്സുമാറാത്ത രാജകുമാരിയെത്തന്നെ ജാഫർ തടവാക്കുകയും, തന്നെ വിവാഹം കഴിക്കുക അല്ലെങ്കിൽ ഒരു മണിക്കൂറിനകം മരിക്കുക എന്ന താക്കീത് നൽകുകയും ചെഅയ്തു..

പോരാളി വിദൂര രാജ്യത്ത് നിന്ന് പേർഷ്യയിലേക്ക് യാത്ര വന്നതാണ്. അയാൾ പേർഷ്യൻ രാജകുമാരിയുമായി പ്രണയത്തിലായിരുന്നു. പോരാളി ജാഫറിന്റെ തടവിൽ നിന്ന് രക്ഷപ്പെടുന്നു. അവിടെ നിന്ന് പല വിധത്തിലുള്ള ദുർഘടമായ വഴികൾ താണ്ടി രാജകുമാരിയേയും അങ്ങനെ പേർഷ്യയെയും രക്ഷിക്കുന്നു.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]