പ്രിൻസസ് നൂറാ ബിന്ത് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റി

Coordinates: 24°50′46″N 46°43′12″E / 24.846°N 46.72°E / 24.846; 46.72
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Princess Nourah Bint Abdulrahman University
جامعة الأميرة نورة بنت عبد الرحمن
logo
PNU logo
മുൻ പേരു(കൾ)
Riyadh University for Women
തരംPublic university
സ്ഥാപിതം1970; renamed 2008[1]
റെക്ടർHuda bint Mohammad Al-Ameel[2]
Vice RectorFawzia bint Mohammed Abalkhail
അദ്ധ്യാപകർ
3,767
കാര്യനിർവ്വാഹകർ
2,000[3]
വിദ്യാർത്ഥികൾ52,308[3]
777
ഗവേഷണവിദ്യാർത്ഥികൾ
331
സ്ഥലംRiyadh, Saudi Arabia
24°50′46″N 46°43′12″E / 24.846°N 46.72°E / 24.846; 46.72
വെബ്‌സൈറ്റ്www.pnu.edu.sa
(in English)

പ്രിൻസസ് നൂരാ ബിന്ത് അബ്ദുൽറഹ്മാൻ യൂണിവേഴ്സിറ്റി (PNU; അറബി: جامعة الأميرة نورة بنت عبد الرحمن) സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥിതിചെയ്യുന്ന ഒരു വനിതാ സർവകലാശാലയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ വനിതാ സർവകലാശാലയാണ്. ഈ സർവ്വകലാശാല, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദങ്ങൾ എന്നിവ നൽകുന്നു. റിയാദ് നഗരത്തിലും സമീപ നഗരങ്ങളിലുമുള്ള 34 കോളേജുകളിലായി ഏകദേശം 60,000 ൽ പരം വിദ്യാർത്ഥികൾ സർവ്വകലാശാലയിൽ പ്രവേശനം നേടിയിരിക്കുന്നു. അദ്ധ്യാപകരും മറ്റ് കാര്യനിർവ്വാഹകരുമായി ഏകദേശം 5000 ൽ അധികം ജോലിക്കാരുണ്ട് ഈ സർവ്വകലാശാലയിൽ.

ചരിത്രം[തിരുത്തുക]

1970 ൽ വനിതകൾക്കായുള്ള രാജ്യത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ഇത് ആരംഭിച്ചത്. 25 വർഷത്തിനകം, 72 നഗരങ്ങളിലായി സമാനമായ 102 കോളേജുകൾ നിലവിൽവരുകയും, 60,000 വിദ്യാർത്ഥികളെ ഉൾക്കൊള്ളുകയും ചെയ്തു. റിയാദ് നഗരത്തിനുളളിൽ മാത്രം വിദ്യാഭ്യാസം, സാമൂഹ്യസേവനം, ശാസ്ത്രം, കല, കുടുംബ സാമ്പത്തിക ശാസ്ത്രം തുടങ്ങിയവയ്ക്കായി 6 കോളേജുകൾ ഉണ്ടായിരുന്നു. 2004 ൽ സൗദി അറേബ്യയിലെ ആദ്യ വനിതാ സർവകലാശാല, "റിയാദ് യൂണിവേഴ്സിറ്റി ഫോർ വുമൺ" തുടക്കം കുറിക്കപ്പെട്ടു. റിയാദ് നഗരത്തിൽ നിലനിലുണ്ടായിരുന്ന 6 കലാലയങ്ങൾ ഇതിലേയ്ക്കു ഏകീകരിക്കപ്പെട്ടു.

അന്താരാഷ്ട്ര പങ്കാളിത്തം[തിരുത്തുക]

പ്രാദേശിക, അന്താരാഷ്ട്ര അസോസിയേഷൻ അംഗത്വങ്ങൾ[തിരുത്തുക]

  • ഇൻറർനാഷണൽ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസ്.
  • ഫെഡറേഷൻ ഓഫ് ദ യൂണിവേഴ്സിറ്റീസ് ഓഫ് ദ ഇസ്ലാമിക് വേൾഡ്.
  • അസോസിയേഷൻ ഓഫ് അരബ് യൂണിവേഴ്സിറ്റീസ്
  • ദ സൊസൈറ്റി ഓഫ് അരബ് യൂണിവേഴ്സിറ്റീസ്.
  • ദ സയൻറിഫിക് സൊസൈറ്റി ഓഫ് അറബ് നഴ്സിംഗ് ഫാക്കൽറ്റീസ്.
  • കോളജസ് ഓഫ് കമ്പൂട്ടിംഗ് ആൻറ് ഇൻഫർമേഷൻ സൊസൈറ്റി.
  • അസോസിയേഷൻ ഓഫ് സോഷ്യൽ സർവ്വീസസ്
  • അമേരിക്കൻ കൌൺ‌സിൽ ഓൺ എജ്യൂക്കേഷൻ.
  • അസോസിയേഷൻ ഓഫ് കോളജസ് ഓഫ് ഫൈൻ ആർട്‍സ്.
  • സയൻറിഫിക് സൊസൈറ്റി ഫോർ അരബ് ഫാക്കൽറ്റീസ് ഓഫ് മെഡിസിൻ.
  • സൊസൈറ്റി ഓഫ് കോളജസ് ഓഫ് സയൻസ്.

അവലംബം[തിരുത്തുക]

  1. "Giant Nourah campus to be ready by end of next year" Arab News, 15 October 2010
  2. Abdul Ghafour, P.K. (24 April 2011) "Huda to head Nourah university" Arab News
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; samined എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.