പ്രിസില്ല ഡീൻ (നവംബർ 25, 1896 - ഡിസംബർ 27, 1987) നിശ്ശബ്ദ സിനിമയിലും നാടകങ്ങളിലും ഒരുപോലെ ശ്രദ്ധേയയായ ഒരു ജനപ്രിയ ഒരു അമേരിക്കൻ നടിയാണ്. അവരുടെ അഭിനയജീവിതം രണ്ടു ദശാബ്ദങ്ങളോളം നീണ്ടുനിന്നിരുന്നതായിരുന്നു.
1896 നവംബർ 25 ന് ന്യൂയോർക്ക് സിറ്റിയിലെ മൻഹാട്ടണിൽ ഒരു സജീവ നാടക കുടുംബത്തിൽ അവർ ജനിച്ചു. അവളുടെ മാതാവ് സുപ്രസിദ്ധ നാടകനടിയായിരുന്ന മേരി പ്രെസ്റ്റൺ ഡീൻ ആയിരുന്നു, പ്രിസില്ല ഡീൻ തന്റെ നാലാം വയസ്സിൽ മാതാപിതാക്കളിൽ അഭിനയിച്ച നാടകങ്ങളിലൂടെ അരങ്ങേറ്റം നടത്തിയിരുന്നു. പിന്നീട് പതിനാലു വയസ്സുവരെയുള്ള കാലത്ത് ഒരു കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെത്തന്നെ തന്റെ നാടകപ്രവർത്തനം തുടരുകയും സ്കൂളിൽ നിന്ന് വിടവാങ്ങിയതിനുശേഷം നാടകം ജീവിതമാർഗ്ഗമായി സ്വീകരിക്കുകയും അതോടൊപ്പം സിനിമയിൽ അവസരങ്ങൾക്കു ശ്രമിക്കുകയും ചെയ്തു.