പ്രിസില്ല ആൻ
ദൃശ്യരൂപം
പ്രിസില്ല ആൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | പ്രിസില്ല നതാലി ഹാർട്ട്‌റാഫ്റ്റ് |
ജനനം | ഫോർട്ട് സ്റ്റിവാർട്ട് ജോർജിയ, യു.എസ്. | മാർച്ച് 9, 1984
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2003–present |
ലേബലുകൾ | ബ്ലൂ നോട്ട് |
വെബ്സൈറ്റ് | www |
പ്രിസില്ല ആൻ (ജനനം: പ്രിസില്ല നതാലി ഹാർട്ട്‌റാഫ്റ്റ്; മാർച്ച് 9, 1984) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും വിവിധ വാദ്യോപകരണവിദഗ്ധയുമാണ്. 2008-ൽ EMI-യുടെ ബ്ലൂ നോട്ട് റെക്കോർഡ്‌സിന് വേണ്ടി ജോയി വാറോങ്കർ നിർമ്മിച്ച ആദ്യ ആൽബമായ എ ഗുഡ് ഡേയിൽ നിന്ന് "ഡ്രീം" എന്ന സിംഗിൾ അവർ പുറത്തിറക്കി. പെൻസിൽവാനിയയിൽ വളർന്ന പ്രിസില്ല ഹൈസ്‌കൂൾ ബിരുദം നേടിയ ശേഷം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറുകയും തൻറെ മാതാവിൻറെ കൊറിയൻ ആദ്യനാമം സ്വീകരിച്ചുകൊണ്ട് ഒരു സംഗീത ജീവിതത്തിലധിഷ്ടിതമായ ജീവിത പാത പിന്തുടരാൻ ആരംഭിക്കുകയും ചെയ്തു.