പ്രിയ ആനന്ദ്
പ്രിയ ആനന്ദ് | |
---|---|
ജനനം | പ്രിയ ഭരദ്വാജ് ആനന്ദ് 17 സെപ്റ്റംബർ 1986 |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2009–തുടരുന്നു |
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രിയ ആനന്ദ് (ജനനം: സെപ്റ്റംബർ 17, 1986).[1] 2008 ൽ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. തമിഴിൽ 2009 ൽ പുറത്തിറങ്ങിയ വാമനൻ എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ ചിത്രം.[2] ഒരു വർഷത്തിനുശേഷം തെലുങ്ക് ചിത്രമായ ലീഡറിൽ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.[3] 2012 ൽ ബോളിവുഡിലെ വിംഗ്ലീഷ് എന്ന സിനിമയിൽ വേഷമിട്ടു. തുടർന്ന് ഫ്യൂരി (2013), രംഗ്രേസ് (2013) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
മുൻകാലജീവിതം
[തിരുത്തുക]തമിഴ്നാട്ടിലെ ചെന്നൈയിലാണ് പ്രിയ ജനിച്ചത്. പ്രിയയുടെ മാതാപിതാക്കളായ രാധ ഒരു തമിഴ്നാട്കാരിയും, അച്ഛൻ ഭരദ്വാജ് ആനന്ദ് അർദ്ധ തെലുങ്ക്-മറാഠികാരനുമാണ്.[4] മാതാപിതാക്കളുടെ മിശ്രിതമായ പ്രാദേശിക പശ്ചാത്തലം കാരണം, അവൾ അവരുടെ സ്വന്തം നാടായ ചെന്നൈ, ഹൈദരാബാദ്, തെലുങ്കാന എന്നിവിടങ്ങളിലാണ് വളർന്നത്. അവിടെവെച്ച് തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടി.[4] മാതൃഭാഷയ്ക്കൊപ്പം പ്രിയക്ക് ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, മറാഠി, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.[5]
അവൾ അമേരിക്കയിലേക്ക് താമസം മാറി അവിടെ ഉന്നത പഠനം പൂർത്തിയായി.[5] പിൽക്കാല ജീവിതം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് സുനി അൽബാനിയിൽ ആശയവിനിമയവും പത്രപ്രവർത്തനവും എന്ന കോഴ്സ് പഠിച്ചു.[4] വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 2008 ൽ അവൾ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് അവൾ മോഡലിങ്ങിൽ സജീവമായി. ന്യൂട്രിനിയൻ മഹാ ലാക്കോ, പ്രിൻസ് ജുവലറി, കാഡ്ബറി ഡയറി മിൽക്ക് തുടങ്ങിയ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിച്ചു.[4]
പ്രവർത്തനങ്ങൾ
[തിരുത്തുക]2011 ജൂൺ 20 ന് തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും "സേവ് ദ് ചിൽഡ്രൻ" കാമ്പയിന്റെ അംബാസഡറായി പ്രിയയെ തിരഞ്ഞെടുക്കപ്പെട്ടു.[6]
ചിത്രങ്ങളിൽ
[തിരുത്തുക]ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങൾ സൂചിപ്പിക്കുന്നു |
Year | Film | Role | Language | Notes |
---|---|---|---|---|
2009 | വാമനൻ | ദിവ്യ | തമിഴ് | Debut Tamil film |
2010 | Pugaippadam | ഷൈനി ജോർജ് | തമിഴ് | |
ലീഡർ | രത്ന പ്രഭ | തെലുഗു | ||
രാമ രാമ കൃഷ്ണ കൃഷ്ണ | പ്രിയ | തെലുഗു | ||
2011 | Nootrenbadhu | രേണുക നാരായണൻ | തമിഴ് | |
180 | തെലുഗു | |||
2012 | ഇംഗ്ലീഷ് വിൻഗ്ലിഷ് | രാധാ | ഹിന്ദി/തമിഴ് | Nominated—Zee Cine Award for Best Actor in a Supporting Role - Female Nominated—Star Guild Award for Best Actress in a Supporting Role |
Ko Antey Koti | സത്യ | തെലുഗു | ||
2013 | Rangrezz | മേഘ ജോഷി | ഹിന്ദി | |
ഫുക്രി | പ്രിയ | ഹിന്ദി | ||
Ethir Neechal | ഗീത | തമിഴ് | ||
Vanakkam Chennai | അഞ്ജലി രാജമോഹൻ | തമിഴ് | ||
2014 | Arima Nambi | അനാമിക രഘുനാഥ് | തമിഴ് | |
Irumbu Kuthirai | സംയുക്ത രാമകൃഷ്ണൻ | തമിഴ് | ||
Oru Oorla Rendu Raja | പ്രിയ | തമിഴ് | ||
2015 | Vai Raja Vai | പ്രിയ | തമിഴ് | |
Trisha Illana Nayanthara | ട്രെയിൻ യാത്രക്കാരി | തമിഴ് | Guest appearance | |
2017 | എസ്ര[7] | പ്രിയ | മലയാളം | |
Muthuramalingam | വിജി | തമിഴ് | ||
Raajakumara | നന്ദിനി | കന്നഡ | ||
Kootathil Oruthan | ജാനകി | തമിഴ് | ||
ഫുക്രി റിടെഎൻസ് | പ്രിയ | ഹിന്ദി | ||
2018 | കായംകുളം കൊച്ചുണ്ണി[8] | ജാനകി | മലയാളം | |
എൽകെജി | തമിഴ് | Post Production | ||
ഓറഞ്ച്[9] | കന്നഡ | Filming | ||
2019 | നീതി | മലയാളം | പ്രീ പ്രൊഡക്ഷൻ | |
പതിനെട്ടാം പടി [10] |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Priya Anand Biography". Retrieved 2018-08-17.
- ↑ Settu Shankar Priya Anand debuts through Vaamanan Archived 2014-02-22 at the Wayback Machine.. OneIndia.in. 8 September 2008
- ↑ Prakash, BVS (19 April 2010). "T-town's lucky debutants". Times of India. Archived from the original on 2011-08-11. Retrieved 13 May 2010.
- ↑ 4.0 4.1 4.2 4.3 "Interview with Priya Anand".
- ↑ 5.0 5.1 Rajamani, Radhika (5 February 2010). "'I had to audition thrice for Leader'". Rediff.com. Retrieved 13 May 2010.
- ↑ Actor Priya Anand announces support for Save the Children ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും. Savethechildren.in. 20 June. Retrieved on 2012-02-04.
- ↑ "നിവിന്റെ നായികയാവാൻ ഒഴിവാക്കിയത് മൂന്ന് ചിത്രങ്ങൾ- പ്രിയ ആനന്ദ്". Mathrubhumi. Archived from the original on 2019-02-05. Retrieved 2018-10-18.
- ↑ "നിവിന്റെ നായികയാവാൻ ഒഴിവാക്കിയത് മൂന്ന് ചിത്രങ്ങൾ- പ്രിയ ആനന്ദ്". Mathrubhumi. Archived from the original on 2019-02-05. Retrieved 2018-10-18.
- ↑ "It's Priya Anand for Orange". The New Indian Express. Archived from the original on 2018-03-08. Retrieved 8 March 2018.
- ↑ Raj, Midhun (2019-04-26). "ലാലേട്ടനു പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പവും സാനിയ അയ്യപ്പൻ! ലൊക്കേഷൻ ചിത്രം പങ്കുവെച്ച് താരം". Retrieved 2019-06-11.