പ്രിയാ ദത്ത്
പ്രിയാ ദത്ത് | |
---|---|
പതിനാലാം ലോക്സഭ , പതിനഞ്ചാം ലോക്‌സഭ അംഗം | |
മുൻഗാമി | സുനിൽ ദത്ത് |
പിൻഗാമി | പൂനം മഹാജൻ റാവു |
മണ്ഡലം | മുംബൈ നോർത്ത് സെൻട്രൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | 28 ഓഗസ്റ്റ് 1966
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്സ് |
പങ്കാളി | ഓവൻ റോൺകോൺ |
കുട്ടികൾ | 2 [1] |
മാതാപിതാക്കൾs | സുനിൽ ദത്ത് നർഗീസ് ദത്ത് |
വസതിs | ബാന്ദ്ര, മുംബൈ |
തൊഴിൽ | സാമൂഹ്യപ്രവർത്തക, രാഷ്ട്രീയപ്രവർത്തക[1] |
വെബ്‌വിലാസം | www |
ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകയാണ് പ്രിയാ ദത്ത് റോൺകോൺ എന്ന പ്രിയാ ദത്ത്. പതിനാലാം ലോക്സഭയിൽ മുംബൈ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു, പതിനഞ്ചാം ലോക്സഭയിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചും അംഗമായിരുന്നിട്ടുണ്ട്. കോൺഗ്രസ്സ് പാർട്ടി അംഗമാണ്. 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയിലെ പൂനം മഹാജനോടു ഒരു ലക്ഷത്തി എൺപത്തിആറായിരം വോട്ടുകൾക്കു പരാജയപ്പെട്ടു.[2]
ആദ്യകാല ജീവിതം
[തിരുത്തുക]ബോളിവുഡ് അഭിനേതാക്കളായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസ് ദത്തിന്റേയും മകളാണ് പ്രിയാ ദത്ത്. സുനിൽ ദത്ത് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ലോക്സഭ അംഗമായിരുന്നു. അഭിനേതാവ് സഞ്ജയ് ദത്ത് സഹോദരനാണ്. മുംബൈ സർവ്വകലാശാലക്കു കീഴിലുള്ള സോഫിയ കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
രാഷ്ട്രീയപ്രവർത്തനം
[തിരുത്തുക]2004 ൽ പിതാവ് മരിച്ചതിനേതുടർന്നു നടന്ന ഉപ തിരഞ്ഞെടുപ്പിൽ ശിവസേനയിലെ മധുകർ സർപോദറിനെ 172043 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി ലോക്സഭയിലെത്തി.[3]പ്രിയയുടെ വിജയം മാധ്യമശ്രദ്ധ പിടിച്ചു പറ്റി. തിരഞ്ഞെടുപ്പു വിജയത്തിനുശേഷം, ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രിയ തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Priya Dutt: Quick Facts". Zee News. 2013-08-20. Archived from the original on 2016-08-21. Retrieved 2014-03-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "2014 General Elections" (PDF). Election Commission of India. Archived from the original (PDF) on 2014-10-24. Retrieved 2016-08-21.
- ↑ "Narayan Rane romps home; Priya Dutt wins". The Hindu. Archived from the original on 2016-08-22. Retrieved 2016-08-22.
{{cite news}}
: CS1 maint: bot: original URL status unknown (link)