പ്രാർത്ഥനാ സമാജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാർത്ഥനാ സമാജം
തരംപ്രസ്ഥാനം
സ്ഥാപിതം1867

മഹാരാഷ്ട്രയിലെ സാമൂഹ്യ ജീവിതത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു പരിഷ്കരണമാണ് പ്രാർത്ഥനാ സമാജം. ആത്മറാം പാണ്ഡുരംഗിന്റെ നേതൃത്വത്തിൽ 1867-ൽ ബോബെയിലാണ് ഈ പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത്.[1]എം. ജി. റാനഡെ, ആർ. ജി. ഭണ്ഡാക്കർ, കെ. ടി. തെലാങ്ങ് തുടങ്ങിയ നേതാക്കന്മാരും പ്രാർത്ഥന സമാജത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചു.

ബ്രന്മ സമാജത്തിന്റെ സ്വാധീനം ആണ് ഇങ്ങനെ ഒരു പ്രസ്ഥാനം സ്ഥാപിക്കാൻ അതിന്റെ നേതാക്കളെ പ്രേരിപ്പിച്ചത്. ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഹിന്ദുമത ചിന്തയേയും അനുഷ്ഠാനങ്ങളേയും പരിഷ്ക്കരിക്കുകയായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ ലക്ഷ്യം. പുരോഹിത മേധാവിത്വത്തേയും ജാതി വ്യവസ്ഥയേയും അത് വെല്ലുവിളിച്ചു. കൂടാതെ, ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. മതപരിഷ്കരണത്തേക്കാൾ സാമൂഹ്യ പരിഷ്കരണത്തിനാണ് ഈ പ്രസ്ഥാനം ഊന്നൽ നൽകിയത്. സ്ത്രീ വിദ്യാഭ്യാസം, മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം എന്നീ മേഖലകളിൽ സമാജം പ്രവർത്തിച്ചു. സാമൂഹ്യ സേവനത്തിനും, വിദ്യാഭ്യാസ പ്രചരണത്തിനുമായി നിരവധി സ്ഥാപനങ്ങൾ സമാജം ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ പണ്ഡിത രാമാഭായിയും പ്രാർത്ഥന സമാജത്തിന്റെ പരിഷ്ക്കർത്താവായ വീരേശ ലിംഗത്തിന്റെ പ്രവർത്തന ഫലമായി പ്രാർത്ഥനാ സമാജം ദക്ഷിണേന്ത്യയിലും വ്യാപിച്ചു.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രാർത്ഥനാ_സമാജം&oldid=3943045" എന്ന താളിൽനിന്ന് ശേഖരിച്ചത്