പ്രാൺകുമാർ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രാൺകുമാർ ശർമ്മ
ജനനം(1938-08-15)ഓഗസ്റ്റ് 15, 1938
മരണംഓഗസ്റ്റ് 6, 2014(2014-08-06) (പ്രായം 75)
തൊഴിൽകാർട്ടൂണിസ്റ്റ്
അറിയപ്പെടുന്നത്ചാച്ച ചൗധരി എന്ന കാർട്ടൂൺ കഥാപാത്രം
വെബ്സൈറ്റ്Official website

പ്രശസ്തനായ കാർട്ടൂണിസ്റ്റായിരുന്നു പ്രാൺകുമാർ ശർമ്മ(15 ആഗസ്റ്റ് 1938 - 6 ആഗസ്റ്റ് 2014). 'ചാച്ച ചൗധരി' എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. [1]ഇന്ത്യയുടെ വാൾട്ട് ഡിസ്‌നിയെന്നാണ് വേൾഡ് എൻസൈക്ലോപീഡിയ ഓഫ് കോമിക്‌സ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്‌.[2]

ജീവിതരേഖ[തിരുത്തുക]

ലാഹോറിനടുത്ത് കസൂറിൽ ജനിച്ചു. ജെ.ജെ.സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. പ്രാൺ ഹിന്ദി മാസികയായ ലോട്‌പോട്ടിന് വേണ്ടിയാണ് ചാച്ച ചൗധരിയെന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചത്. 1960 ലാണ് കാർട്ടൂണിസ്റ്റായി അദ്ദേഹം കരിയർ തുടങ്ങുന്നത്. ഡൽഹി ആസ്ഥാനമായുള്ള മിലാപ് എന്ന പത്രത്തിൽ ദാബു എന്ന കോമിക് സ്ട്രിപ്പാണ് ആദ്യത്തെ അരങ്ങ്.

സൃഷ്ടിച്ച മറ്റ് കാർട്ടൂൺ കഥാപാത്രങ്ങൾ[തിരുത്തുക]

ചാച്ച ചൗധരിക്ക് പുറമെ അദ്ദേഹം സൃഷ്ടിച്ച ശ്രീമതിജി, പിങ്കി, ബില്ലൂ, രാമൻ, ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങൾ പതിവായി ഇന്ത്യയിലെ പല മാസികകളിലായി പ്രസിദ്ധീകരിച്ചുപോന്നു. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

2001 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാർട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.

അവലംബം[തിരുത്തുക]

  1. Ruchika Talwar (9 June 2008). "The Adventures of Pran". Indian Express. ശേഖരിച്ചത് 2010-01-11.
  2. "'ചാച്ച ചൗധരി' കാർട്ടൂൺ കഥാപാത്രത്തിന്റെ സ്രഷ്ടാവ് പ്രാൺകുമാർ ശർമ്മ അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 6 ഓഗസ്റ്റ് 2014.
  3. Arnie Cooper (5 January 2010). "Hindu Gods' Avatars On the Page". Los Angeles: The Wall Street Journal. ശേഖരിച്ചത് 2010-01-11.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Sharma, Pran Kumar
ALTERNATIVE NAMES
SHORT DESCRIPTION Indian cartoonist
DATE OF BIRTH August 15, 1938
PLACE OF BIRTH Kasur, British India
DATE OF DEATH August 6, 2014
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പ്രാൺകുമാർ_ശർമ്മ&oldid=2284422" എന്ന താളിൽനിന്ന് ശേഖരിച്ചത്