പ്രാഥമിക വിദ്യാഭ്യാസം
ദൃശ്യരൂപം
പ്രാഥമികവിദ്യാഭ്യാസം (primary education) എന്നത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളാണ്. ബാല്യകാലത്ത് നേടുന്ന വിദ്യാഭ്യാസമാണിത്. മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നാലാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ആരംഭിക്കുന്നത്. ചില രാജ്യങ്ങളിൽ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂളുകളിൽ ആണ് വിദ്യാഭ്യാസം തുടരുന്നത്, ചിലയിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസത്തിനും ഹൈസ്കൂളുകൾക്കും ഇടയിൽ അപ്പർ പ്രൈമറി അഥവാ മിഡ്ഡിൽ സ്കൂളുകളും നിലവിലുണ്ട്.