പ്രാതൽ
ദൃശ്യരൂപം
രാത്രിയുറക്കമുണർന്നതിന് ശേഷം ദിവസത്തിന്റെ ആദ്യത്തിൽ കഴിക്കുന്ന ഭക്ഷണത്തെയാണ് പ്രാതൽ (Breakfast) അഥവാ പ്രഭാത ഭക്ഷണം. എന്ന് വിളിക്കുന്നത്. വിവിധ നാടുകളിൽ വ്യത്യസ്തമായ പ്രാതൽ വിഭവങ്ങളാണുള്ളത്. പ്രധാനമായും അന്നജം, പ്രോട്ടീൻ എന്നിവയാണ് പ്രാതലിൽ ഉൾപ്പെടുത്താറുള്ളത്.
ഒരു മനുഷ്യ ശരീരത്തിൽ ആരോഗ്യപരമായും ശാസ്ത്രപരമായും പ്രാതലിന് വളരെയധികം പ്രാധാന്യമുണ്ട്. തുടർച്ചയായി പ്രാതൽ കഴിക്കാത്തവർക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രാവിലെ ഏഴു മണി മുതൽ പത്ത് വരെയുള്ള മൂന്ന് മണിക്കൂറാണ് സാധാരണ പ്രാതൽ കഴിക്കുന്ന സമയം. കേരളത്തിൽ പ്രാതലിന് ശേഷം ചായ/കാപ്പി എന്നീ പാനീയങ്ങൾ കുടിച്ചാണ് ഒരു ദിവസത്തെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. [1]
കേരളത്തിലെ പ്രാതൽ വിഭവങ്ങൾ
- ഇഡ്ഢലി,ദോശ : സാമ്പാർ / ചട്നി / തക്കാളി ചമ്മന്തി
- അപ്പം : മുട്ടക്കറി / സ്റ്റ്‌റ്റ്യൂ /കിഴങ്ങ് കറി / ഗ്രീൻപീസ്(അട്ടാണി) കറി
- പുട്ട് : കടലക്കറി / കിഴങ്ങ് കറി / പഴം
- പൂരി : കിഴങ്ങ് കറി / ഗ്രീൻപീസ് കറി
- ചപ്പാത്തി : പരിപ്പ് കറി, മീൻ കറി, കിഴങ്ങ് കറി
- ഇടിയപ്പം : കടലക്കറി, മുട്ടക്കറി, വെജിറ്റബിൾ കുറുമക്കറി
- ഉപ്പുമാവ് : പഴം, പപ്പടം[2]
ചിത്രശാല
[തിരുത്തുക]- ചൂടപ്പം
- നാനും മട്ടൺസൂപ്പും
- മോഹിങ്ഗയും ഫ്രിട്ടെർസും
- ഇഡലിയും സാംബാറും - ദക്ഷിണ ഭാരതത്തിലെ പ്രാതൽ
- തമിഴ് പ്രാതൽ