പ്രാങ്ക് വീഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമാശാരൂപത്തിലോ ഹാസ്യപരിപാടികൾക്കായോ ചിത്രീകരിക്കുന്ന കുസൃതിത്തരങ്ങളായ വീഡിയോകളാണ് പ്രാങ്ക് വീഡിയോ എന്ന് അറിയപ്പെടുന്നത്. "പ്രാക്ടിക്കൽ ജോക്ക്" എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. മലയാളത്തിലെ പ്രമുഖ മുഖ്യധാരാ പ്രാങ്ക് ഷോ ആയിരുന്നു സൂര്യാ ടി വി സംപ്രേക്ഷണം ചെയ്തിതിരുന്ന തരികിട. തരികിടയ്ക്ക് ശേഷം വന്ന പ്രാങ്ക് ഷോ ആണ് ഗുലുമാൽ.പിന്നീട് മലയാളത്തിൽ പ്രാങ്ക് ഷോ നിർമ്മിക്കുന്നത് കൗമുദി ചാനലാണ്.ഓ മൈ ഗോഡ് എന്നാണ് ആ ഷോയുടെ പേര്.മലയാളത്തിലെ തരികിട, ഗുലുമാൽ, ഓ മൈ ഗോഡ് ഷോകളിലെ 21 വർഷത്തെ സംവിധാന പരിചയമുള്ള പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂരാണ്.മലയാളത്തിലെ പ്രാങ്ക് ഷോ അവതാരകർ തരികിട സാബു എന്ന സാബുമോൻ, ഗിരീഷ്, ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവരാണ്.([1]

വിമർശനങ്ങൾ[തിരുത്തുക]

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഉള്ള കടന്നുകയറ്റം ആയി മാറാറുണ്ട്.[2] പ്രാങ്ക് വീഡിയോകളുടെ ചിത്രീകരണം ചിലപ്പോൾ പ്രാങ്കുകൾക്ക് ഇരയായ വ്യക്തിയുടെ ആത്മഹത്യക്ക് പോലും കാരണമായിട്ടുണ്ട്. [3]

വിലക്ക്[തിരുത്തുക]

സ്വകാര്യത ലംഘിക്കുന്നതിനാൽ ആളുകൾ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകൾക്ക് മദ്രാസ് ഹൈക്കോടതി 2019ൽ വിലക്കേർപ്പെടുത്തി. പ്രാങ്ക് വീഡിയോകൾ ചിത്രീകരിക്കുന്നതിനും അത് സംപ്രേഷണം ചെയ്യുന്നതിനുമാണ് വിലക്ക്. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രാങ്ക്_വീഡിയോ&oldid=3943048" എന്ന താളിൽനിന്ന് ശേഖരിച്ചത്