ഉള്ളടക്കത്തിലേക്ക് പോവുക

പ്രശാന്ത് (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശാന്ത്
പ്രശാന്ത് സാഗസം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ
ജനനം
പ്രശാന്ത് ത്യാഗരാജൻ

(1973-04-06) 6 ഏപ്രിൽ 1973 (age 52) വയസ്സ്)[1]
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം1990–2006, 2011-ഇതുവരെ
Parentത്യാഗരാജൻ

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് പ്രശാന്ത്. പ്രധാനമായും തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പ്രശാന്ത്, മലയാളം, ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ത്യാഗരാജന്റെ മകനാണ്. 17-ാം വയസ്സിൽ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. കൂടാതെ 1990-കളിൽ പുറത്തിറങ്ങിയ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത വണ്ണ വണ്ണ പൂക്കൾ (1992), ആർ.കെ. ശെൽവമണി സംവിധാനം ചെയ്ത ചെമ്പരത്തി (1992), മണിരത്നം സംവിധാനം ചെയ്ത തിരുടാ തിരുടാ (1993) എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

എസ്. ഷങ്കർ സംവിധാനം ചെയ്ത ജീൻസ് (1998) എന്ന ചലച്ചിത്രം പുറത്തിറങ്ങിയതിനു ശേഷമാണ് പ്രശാന്ത് തമിഴ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം പുറങ്ങിയതിനു ശേഷം 1990-കളുടെ അവസാനത്തിൽ കണ്ണെതിരേ തോന്റിനാൾ (1998), കാതൽ കവിതൈ (1998), ജോഡി (1999) എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചെന്നൈയിലെ ടി. നഗറിൽ സ്ഥിതി ചെയ്യുന്ന പനഗർ പാർക്കിൽ പ്രശാന്തിന് ഒരു ജൂവലറി സ്വന്തമായുണ്ട്.[2]

ചലച്ചിത്ര രംഗം

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

1990-ൽ പുറത്തിറങ്ങിയ വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലൂടെയാണ് തമിഴ് ചലച്ചിത്രരംഗത്തേക്ക് പ്രശാന്ത് എത്തുന്നത്. ഈ ചലച്ചിത്രത്തെത്തുടർന്ന് എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ മലയാള ചലച്ചിത്രമായ പെരുന്തച്ചനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പെരുന്തച്ചന്റെ മകനായാണ് ഈ ചിത്രത്തിൽ പ്രശാന്ത് അഭിനയിച്ചത്. കൂടാതെ ദിൽ എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ തമിഴ് റീമേക്കായ തോലി മുദ്ധു എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. ദിവ്യ ഭാരതിയായിരുന്നു ഈ ചലച്ചിത്രത്തിന്റെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

1990-കളുടെ അവസാനത്തോടെ ശ്രദ്ധിക്കപ്പെട്ട പ്രശാന്ത്, ലോകത്ത് പലയിടങ്ങളിലായി പ്രശാന്ത് സ്റ്റാർ നൈറ്റ് എന്ന പേരിൽ സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിരുന്നു. മറ്റ് ഹാസ്യനടന്മാരെയും നടിമാരെയും ഉൾപ്പെടുത്തിയായിരുന്നു ഈ പരിപാടി. സിംഗപ്പൂരിലും ലണ്ടനിലെ വെംബ്ലി അരീനയിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നു.[3]

2000-ൽ ഗുഡ് ലക്ക്, അപ്പു, പാർത്തേൻ രസിത്തേൻ എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇതേ വർഷം കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രം നിറത്തിന്റെ തമിഴ് റീമേക്കായ പിരിയാത വരം വേണ്ടും എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചോക‌്ലേറ്റ് എന്ന ചലച്ചിത്രവും ചിത്രീകരണം പൂർത്തിയായ ശേഷം താമസിച്ചാണ് പുറത്തിറങ്ങിയത്. സംവിധായകൻ ഹരിയുടെ ആദ്യ ചലച്ചിത്രമായ "തമിഴ്"ലും അഭിനയിച്ചിരുന്നു.

2000-ങ്ങളുടെ മധ്യത്തിൽ പ്രശാന്തിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടുള്ള പല ചിത്രങ്ങളും നിർമ്മാണം ആരംഭിച്ചെങ്കിലും അവയിൽ പലതും ഉപേക്ഷിക്കുകയുണ്ടായി.[4] 2004 സെപ്റ്റംബറിൽ ത്യാഗരാജൻ, ഹിന്ദി ചലച്ചിത്രം കാക്കിയുടെ റീമേക്കായി പോലീസ് എന്ന പേരിൽ ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ സ്കെയിൽ കാരണം ഈ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു.[5] 2004 ഒക്ടോബറിൽ സുസി ഗണേശന്റെ സക്കരൈ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും ഉപേക്ഷിക്കപ്പെട്ടു.[6] 2005 ഡിസംബറിൽ പ്രശാന്ത്, ആർ.കെ. ശെൽവണിയുടെ പുലൻ വിസാരണൈ 2 എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ ആരംഭിച്ചു. 1990-ൽ പുറത്തിറങ്ങിയ ആർ.കെ. ശെൽവമണിയുടെ തന്നെ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ഈ ചിത്രത്തിലെ ഗാനങ്ങൾ 2006 ൽ പുറത്തിറക്കുകയുണ്ടായി. എന്നാൽ നിർമ്മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം 9 വർഷങ്ങൾക്കു ശേഷം 2015ലാണ് ചിത്രം പുറത്തിറങ്ങിയത്.[7]

2006 സെപ്റ്റംബറിൽ റിലീസ് ചെയ്യപ്പെട്ട ജാംബവാൻ എന്ന ചലച്ചിത്രം നിർമ്മാണ പ്രശ്നങ്ങൾ നേരിട്ടിരുന്നു.[8] ഈ ചിത്രത്തിന് പൊതുവെ മോശം പ്രതികരണങ്ങൾ ലഭിക്കുകയും വ്യവസായികമായി പരാജയപ്പെടുകയും ചെയ്തു. 2007 ജനുവരി മുതൽ 2011 ഏപ്രിൽ വരെ പ്രശാന്തിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ലെങ്കിലും പൊന്നർ ശങ്കർ, മമ്പട്ടിയാൻ എന്നീ ചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിലായിരുന്നു. 2008-ൽ ടി. നഗറിലെ പനഗൽ പാർക്കിൽ പ്രശാന്ത് സ്വന്തമായി ഒരു ജൂവലറി ആരംഭിക്കുകയുണ്ടായി.[9]

2017 ഫെബ്രുവരിയിൽ പ്രശാന്ത്, ഹിന്ദി ചലച്ചിത്രം സ്പെഷ്യൽ 26ന്റെ (2013) തമിഴ് റീമേക്കിലും നാൻ (2012) എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അഭിനയിക്കാൻ ആരംഭിച്ചിരുന്നു.[10]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ
1990വൈഗസി പൊറന്താച്ച്കുമരേശൻതമിഴ്
1991പെരുന്തച്ചൻകണ്ണൻ വിശ്വകർമ്മൻമലയാളം
1992വണ്ണ വണ്ണ പൂക്കൾശിവതമിഴ്
1992ചെമ്പരുത്തിരാജതമിഴ്
1992ഉനക്കാക പിറന്തേൻകൃഷ്ണതമിഴ്
1992പ്രേമ ശിഖരംപ്രശാന്ത്Telugu
1992ഐ ലൗ യുകിഷൻHindi
1992ലാതിഗുണTelugu
1993എങ്ക തമ്പീപിച്ചുമണിതമിഴ്
1993തൊലി മുദ്ദൂപ്രശാന്ത്Telugu
1993തിരുടാ തിരുടാAzhaguതമിഴ്
1993കിഴക്കേ വരും പാട്ട്ശക്തിതമിഴ്
1994അനോഖ പ്രേംയുദ്ധ്പ്രശാന്ത്Hindi
1994രാസാ മകൻപ്രഭാകരൻതമിഴ്
1994കൺമണിരാജതമിഴ്
1994സെന്തമിഴ് സെൽവൻസെൽവൻതമിഴ്
1995ആണഴകൻരാജതമിഴ്
1996കല്ലൂരി വാസൽസത്യതമിഴ്
1996കൃഷ്ണകൃഷ്ണതമിഴ്
1997മന്നവാഈശ്വർതമിഴ്
1998ജീൻസ്വിശ്വനാഥൻ,
രാമമൂർത്തി
തമിഴ്
1998കണ്ണെതിരേ തോന്റിനാൽവസന്ത്തമിഴ്
1998കാതൽ കവിതൈവിശ്വതമിഴ്
1999പൂമകൾ ഊർവലംശരവണൻതമിഴ്
1999ജോഡികണ്ണൻതമിഴ്
1999ഹലോചന്ദ്രുതമിഴ്
1999ആസയിൽ ഒരു കടിതംകാർത്തിക്തമിഴ്
2000ഗുഡ് ലക്ക്സൂര്യതമിഴ്
2000അപ്പുഅപ്പുതമിഴ്
2000പാർത്തേൻ രസിത്തേൻഷങ്കർതമിഴ്
2001പിരിയാത വരം വേണ്ടുംസഞ്ജയ്തമിഴ്
2001സ്റ്റാർമൂർത്തിതമിഴ്
2001ചോക്ലേറ്റ്അരവിന്ദ്തമിഴ്
2001മജുനുവസന്ത്തമിഴ്
2002തമിഴ്തമിഴ്തമിഴ്
2002വിരുമ്പുകിറേൻശിവൻതമിഴ്
2003വിന്നർശക്തിതമിഴ്
2004ജയ്ജയ്തമിഴ്
2004ഷോക്ക്വസന്ത്തമിഴ്
2005ആയുധംശിവതമിഴ്
2005ലണ്ടൻശിവരാമൻതമിഴ്
2006ജാംബവാൻവേലൻ (ജാംബവാൻ)തമിഴ്
2006തകപ്പൻസാമികതിർവേൽതമിഴ്
2006അടൈകളംഅൻപ്തമിഴ്
2011പൊന്നർ ശങ്കർപൊന്നർ,
ശങ്കർ
തമിഴ്
2011മമ്പട്ടിയാൻമമ്പട്ടിയാൻതമിഴ്
2015പുലൻ വിസാരണൈശബരീനാഥൻതമിഴ്
2016സാഗസംരവിതമിഴ്
2018ജോണിജോണിതമിഴ്

അവലംബം

[തിരുത്തുക]
  1. https://www.filmibeat.com/celebs/prashanth-thyagarajan.html
  2. Tamil Movie News prashanth thiagarajan usman road tower of gold t nagar tamil cinema picture gallery. Behindwoods.com. Retrieved on 2011-09-06.
  3. http://m.rediff.com/movies/2000/may/31spice.htm
  4. "Prashanth on a signing spree!!". Sify.com. 2005-12-16. Retrieved 2015-07-27.
  5. "Tamil movies : Will Amitabh star in Prashanth's film?". Behindwoods.com. 2005-10-24. Retrieved 2015-07-27.
  6. "Sweet news for Prashanth - Malayalam Movie News". Indiaglitz.com. 2004-10-22. Archived from the original on 2012-07-18. Retrieved 2015-07-27.
  7. "Double whammy - Telugu Movie News". Indiaglitz.com. 2006-01-02. Archived from the original on 2012-07-18. Retrieved 2015-07-27.
  8. "Sify Movies - Review listing". Sify.com. 2012-12-02. Archived from the original on 2006-11-09. Retrieved 2015-07-27.
  9. "News Archives". The Hindu. Archived from the original on 2007-04-28. Retrieved 2015-07-27.
  10. http://www.newindianexpress.com/entertainment/tamil/2017/feb/25/prashanth-will-re-enter-bwood-with-naan-remake-1574342.html

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_(നടൻ)&oldid=4590942" എന്ന താളിൽനിന്ന് ശേഖരിച്ചത്