പ്രശാന്ത് നഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളതലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം നഗരസഭാതിർത്തിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് പ്രശാന്ത്നഗർ. തിരുവനന്തപുരം നഗരത്തിന്റെ വടക്കുപടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന പ്രദേശമായ ഉള്ളൂ‍ർ എന്ന സ്ഥലത്താണ് പ്രശാന്ത്നഗർ.പ്രസിദ്ധമായ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ സി.ഡി.എസ്.(സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്)ഇവിടെ സ്ഥിതി ചെയ്യുന്നു. ആക്കുളം ബോട്ട് ക്ലബ്(ആക്കുളം),കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം(ശ്രീകാര്യം) ,തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടങ്ങിയവ ഈ സ്ഥലത്തിന്റെ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

  • തോറോട്ടുകോണം ശ്രീ ചാമുണ്ഡീ ദേവീക്ഷേത്രം
  • ഇടിയടിക്കോട് ദേവീക്ഷേത്രം
  • കളത്തിൽ ഭഗവതിക്ഷേത്രം
  • മണ്ണാർക്കാട് ശ്രീ ചാമുണ്ഡീ ദേവീക്ഷേത്രം
  • സുന്നി മസ്ജിദ്

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • സി.ഡി.എസ്
  • പ്രശാന്ത് നഗർ പോസ്റ്റ്ഓഫീസ്
  • തിരുവനന്തപുരം സഹകരണ ബാങ്ക്

പ്രധാന റോ‍‍ഡുകൾ[തിരുത്തുക]

  • പേപ്പ‍ർമിൽ റോഡ്
  • പ്രശാന്ത് നഗർ റോഡ്
  • ആക്കുളം -ബൈപാസ്സ് റോഡ്

ഇടറോ‍ഡുകൾ[തിരുത്തുക]

  • മ‍ഞ്ചാടി-മെഡിക്കൽ കോളേജ് റോഡ്
  • പ്രശാന്ത് നഗർ-പോങ്ങുമൂട് റോഡ്
  • പ്രശാന്ത് നഗർ-ആക്കുളം റോഡ്
"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_നഗർ&oldid=3333645" എന്ന താളിൽനിന്ന് ശേഖരിച്ചത്