പ്രവീൺ വർമ്മ
ദൃശ്യരൂപം
മലയാള സിനിമയിലെ വസ്ത്രാലങ്കാര സങ്കൽപ്പങ്ങളെ പുതുക്കിയ കോസ്റ്റിയൂം ഡിസൈനറാണ് പ്രവീൺ വർമ്മ. കഥാപാത്രങ്ങൾക്ക് പൂർണതയേകും വിധം കോസ്റ്റിയൂമുകൾ തീർക്കാനുള്ള പ്രവീൺ വർമ്മയുടെ പ്രാവീണ്യം പ്രശസ്തമാണ്. പരസ്യമേഖലയിലും ടെലിവിഷൻ രംഗത്തും കോസ്റ്റിയൂം ഡിസൈനറായി പ്രവീൺ പ്രവർത്തിക്കുന്നു.
കരിയർ
[തിരുത്തുക]മലയാളചലച്ചിത്രമേഖലയിൽ സ്റ്റൈലിസ്റ്റായുള്ള കോസ്റ്റിയൂം ഡിസൈനിംഗിന് തടുക്കമിട്ടത് പ്രവീൺ വർമ്മയാണ്. 2007ൽ പുറത്തിറങ്ങിയ ബിഗ് ബിയാണ് ആദ്യ ചിത്രം. ഈ സിനിമയിലെ കോസ്റ്റിയൂമുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സിനിമയിലാണ് വസ്ത്രാലങ്കാരം എന്ന ടൈറ്റിലിന് പകരം സ്റ്റൈലിസ്റ്റ് എന്ന ടൈറ്റിൽ ആദ്യമായി മലയാള സിനിമയിൽ ഉപയോഗിച്ചത്. അങ്ങനെയെങ്കിൽ മലയാള സിനിമയിലെ ആദ്യത്തെ കോസ്റ്റിയൂം ഡിസൈനർ അല്ലെങ്കിൽ സ്‌റ്റൈലിസ്റ്റായരിക്കാം പ്രവീൺ വർമ്മ.
സിനിമകൾ
[തിരുത്തുക]- ബിഗ് ബി
- സാഗർ ഏലിയാസ് ജാക്കി
- അൻവർ
- ടൂർണമെന്റ്
- ബാച്ച്‌ലർ പാർട്ടി
- അഞ്ച് സുന്ദരികൾ(കുള്ളന്റെ ഭാര്യ)
- സിനിമ കമ്പനി
- ഹണി ബീ
- ഹായ്, അയാം ടോണി
- ഡബിൾ ബാരൽ
ടിവി ഷോ
[തിരുത്തുക]- നിങ്ങൾക്കുമാകാം കോടീശ്വരൻ- 2015 സീസൺ
- സെൽ മീ ദ ആൻസർ