പ്രവീണ മേത്ത
പ്രവീണ മേത്ത | |
---|---|
ജനനം | 1923 / 1925 |
മരണം | 1992 / 1988 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | വാസ്തുശില്പി |
അറിയപ്പെടുന്നത് | നവി മുംബൈ നഗര ആസൂത്രണം |
മുംബൈയിലെ ഒരു പ്രമുഖ വാസ്തുശിൽപ്പിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു പ്രവീണ മേത്ത (ജീവിതകാലം:1923-1992 അല്ലെങ്കിൽ 1925-1988). ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് സരോജിനി നായിഡുവിൽ നിന്നും പ്രചോദനമുൾക്കോണ്ട് ബ്രിട്ടീഷുകാർക്കെതിരായ തെരുവ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു [1][2].
ആദ്യകാലജീവിതം
[തിരുത്തുക]1940 ൽ സർ ജെ ജെ കോളേജ് ഓഫ് ആർക്കിടെക്ചർ എന്ന സ്ഥാപനത്തിലായിരുന്നു വാസ്തുവിദ്യാപഠനം ആരംഭിച്ചത്. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ അവർ വിദ്യാഭ്യാസം ഉപേക്ഷിച്ചു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്ത് അവർ തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
പിന്നീട് അവർ വാസ്തുവിദ്യയിൽ പഠനം തുടരുന്നതിനായി അമേരിക്കയിലേക്ക് താമസം മാറി. അവിടെ, ഇല്ലിനോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനത്തിൽ നിന്നും വാസ്തുവിദ്യയിൽ ബാച്ചിലേഴ്സ് ഡിഗ്രി ലഭിച്ചു. പിന്നീട് ഷിക്കാഗോ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. വിദ്യാഭ്യാസത്തിനു ശേഷം അവർ രണ്ടു വർഷം വാഷിങ്ടൺ, ഡി.സി.യിൽ പ്രവർത്തിച്ചു[3] . 1956-ൽ അവർ ഇന്ത്യയിൽ തിരിച്ചെത്തി[2].
പ്രവർത്തനമേഖലയിൽ
[തിരുത്തുക]നിരവധി സ്കൂളുകൾ, വീടുകൾ, ഫാക്ടറികൾ തുടങ്ങിയവയുടെ വാസ്തുശില്പിയായിരുന്നു. 1962-ൽ പണിത കഹിമിലെ പട്ടേൽ ഹൗസ്, ജെ.ബി. അദ്വാനി ഓറിലികൺ ഇലക്ട്രോഡ്സ് ഫാക്ടറി തുടങ്ങിയവയാണ് ഇതിൽ പ്രധാനം [3].
1964 ൽ ചാൾസ് കൊറിയ, ശിർഷ് പട്ടേൽ എന്നിവരുടെയൊപ്പം ‘’ന്യൂ ബോംബേ’’ പദ്ധതിയുടെ ആശയവിനിമയത്തിലും നിർദ്ദേശത്തിലും അവർ പങ്കാളിയായിരുന്നു. പ്രധാനമായും മുംബൈ നഗരത്തിന്റെ കിഴക്ക് ഭാഗത്തേക്ക് നഗരത്തിന്റെ വ്യാപനമായിരുന്നു ഈ പദ്ധതി [1]. ബോംബെയിലെ മാർഗ്ഗ് എന്ന വാസ്തുവിദ്യയുടെയും കലയുടെയും മാഗസിനിൽ പ്രസിദ്ധീകരിച്ചു. മിനറ്റെ ഡി സിൽവ, യാസ്മെൻ ലാരി എന്നിവരോടൊപ്പം ചേരികളിൽ താമസിക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനായി അവർ പ്രവർത്തിച്ചിരുന്നു. ഭൂമികുലുക്കത്തിൽ ദുരിതമനുഭവിച്ച ജനങ്ങളുടെ പുനരധിവാസം, കുറഞ്ഞ ചെലവുള്ള ഭവന നിർമ്മാണം, പരിസ്ഥിതി ഘടകങ്ങൾ, നഗര ആസൂത്രണം എന്നിവയിലുമൊക്കെ അവർ സജീവമായി പ്രവർത്തിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Woods, Mary N. "The Legacies of Architect Pravina Mehta for Feminism and Indian Modernity". Cornell University. Archived from the original on 2022-11-22. Retrieved 16 September 2015.
- ↑ 2.0 2.1 Basu, Sudipta (1 June 2008). "Building Blocks". Mumbai Mirror. Retrieved 16 September 2015.
- ↑ 3.0 3.1 "Pravina Mehta" (PDF). Archnet Organization. Archived from the original (PDF) on 2016-03-04. Retrieved 16 September 2015.