പ്രവീണ ഭാഗ്യരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രവീണ ഭാഗ്യരാജ്
ജനനം
പ്രവീണ

(1958-04-19)19 ഏപ്രിൽ 1958
മരണം10 ഓഗസ്റ്റ് 1983(1983-08-10) (പ്രായം 25)
തൊഴിൽനടി
സജീവ കാലം1976-1983
ജീവിതപങ്കാളി(കൾ)കെ. ഭാഗ്യരാജ്
(m.1981-1983)

പ്രവീണ ഭാഗ്യരാജ് (ജീവിതകാലം: 19 ഏപ്രിൽ 1958 - 10 ആഗസ്റ്റ്1983) തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു നടിയായിരുന്നു. 1981 ൽ തമിഴ് സിനിമാരംഗത്തെ പ്രശസ്ത സംവിധായകൻ കെ. ഭാഗ്യരാജിനെ അവർ വിവാഹം കഴിച്ചു. മൻമത ലീലൈ, മന്തോപ്പു കിളിയേ, പസി, ബില്ല, ഭാമ രുക്മണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമാജീവിതം[തിരുത്തുക]

1976 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മൻമത ലീലൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രവീണ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം, സഹവേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ ഏതാനും സിനിമകളിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 1980 ൽ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ സൂപ്പർ താരം രജനികാന്തിനൊപ്പം അഭിനയിച്ചു. 1980 ജനുവരി 26 ന് പുറത്തിറങ്ങിയ ഈ ചിത്രം ഒരു വാണിജ്യ വിജയമായിത്തീരുകയും ഏതാണ്ട് 25 ആഴ്ചയിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.[1]

സ്വകാര്യജീവിതം[തിരുത്തുക]

ആദ്യകാലങ്ങളിൽ പ്രവീണയ്ക്കും ഭാഗ്യരാജിനും ചലച്ചിത്ര രംഗത്തുനിന്ന് വാഗ്‌ദാനങ്ങൾ ലഭിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഒരു നടിയായി അഭ്രലോകത്ത് പ്രവേശിച്ച പ്രവീണ താനുമായി ഇതിനകം പ്രണയത്തിലായിരുന്ന കാമുകൻ ഭാഗ്യരാജിനെ സിനിമാരംഗത്ത് മുന്നേറുന്നതിൽ തന്നാലാവുംവിധം സഹായിച്ചു.[2] പിന്നീട് 1981 ൽ ഇരുവരും വിവാഹിതരായെങ്കിലും പ്രവീണയുടെ വിവാഹജീവിതം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ അവസാനിക്കുകയായിരുന്നു.[3][4][5] മഞ്ഞപ്പിത്തം ബാധിച്ച പ്രവീണ 1983 ഓഗസ്റ്റ് 10 ന് ഇഹലോകവാസം വെടിഞ്ഞു.[6]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ ഭാഷ കഥാപാത്രം കുറിപ്പുകൾ
1976 മന്മത ലീലൈ തമിഴ് തമിഴിലെ അരങ്ങേറ്റ ചിത്രം - അപ്രധാന കഥാപാത്രം
1977 മനസൊരു മയിൽ മലയാളം
1977 ചൂണ്ടക്കാരി മലയാളം
1978 സീതാപതി സംസാരം തെലുങ്ക്
1978 അമർനാഥ് കന്നഡ
1978 മറ്റൊരു കർണ്ണൻ മലയാളം
1978 വിശ്വരൂപം മലയാളം
1978 ടാക്സി ഡ്രൈവർ തമിഴ്
1978 അവൾ കണ്ട ലോകം മലയാളം
1978 ശത്രുസംഹാരം മലയാളം
1979 മാന്തോപ്പു കിളിയേ തമിഴ് ജയന്തി
1979 കള്ളിയങ്കാട്ടു നീലി മലയാളം
1979 മാനവധർമ്മം മലയാളം
1979 അവളുടെ പ്രതികാരം മലയാളം
1979 അടുക്കു മല്ലി തമിഴ്
1979 കിഴക്കും മേർക്കും സന്തിക്കിൻഡ്രനാ തമിഴ്
1979 പസി തമിഴ് കുമുദ
1980 ബില്ല തമിഴ് രൂപ
1980 ജംബൂ തമിഴ്
1980 നീരോട്ടം തമിഴ്
1980 മുത്തുച്ചിപ്പികൾ മലയാളം
1980 കാവൽമാടം മലയാളം
1980 ഭാമ രുഗ്മിണി തമിഴ് ഭാമ
1980 ദീപം മലയാളം
1981 തകിലുകൊട്ടാമ്പുറം മലയാളം
1982 അനുരാഗക്കോടതി മലയാളം
1983 മഴനിലാവ് മലയാളം

അവലംബം[തിരുത്തുക]

  1. "Billa Paper Advertisements - Rajinikanth Box Office Reports - Rajinifans.com". rajinifans.com. ശേഖരിച്ചത് 2020-02-19.
  2. "``பிரவீணா அக்காவுடனான நட்பு... மறக்க முடியாத நினைவுகள்!" - நடிகை பூர்ணிமா பாக்யராஜ்". Vikatan (ഭാഷ: തമിഴ്). ശേഖരിച്ചത് 2020-02-19.
  3. Pro, G. balan Film (17 July 2014). "BALAN CINEMA DIARY: திரைக்கதை திலகம் கே.பாக்யராஜ்". BALAN CINEMA DIARY. ശേഖരിച്ചത് 2020-02-19.
  4. "'முத்தம் கேட்டு அடம் பிடிப்பதில் பூர்ணிமா இன்னும் குழந்தையே'! - சிலாகிக்கும் பாக்யராஜ் #Valentinesday". Vikatan (ഭാഷ: തമിഴ്). ശേഖരിച്ചത് 2020-02-19.
  5. Pillai, Sreedhar (February 15, 1984). "K. Bhagyaraj; The reigning king in the world of Madras film Hollywood". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-19.
  6. "Praveena (Praveena Bhagyaraj)". Antru Kanda Mugam (ഭാഷ: ഇംഗ്ലീഷ്). 2013-11-09. ശേഖരിച്ചത് 2020-02-19.
"https://ml.wikipedia.org/w/index.php?title=പ്രവീണ_ഭാഗ്യരാജ്&oldid=3449030" എന്ന താളിൽനിന്ന് ശേഖരിച്ചത്