പ്രയാർ പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രയാർ പ്രഭാകരൻ

പ്രമുഖ മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനും വാഗ്മിയുമാണ് പ്രയാർ പ്രഭാകരൻ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് അവാർഡ് നേടിയിട്ടുണ്ട്. ഭാരതീയ സാഹിത്യശാസ്‌ത്രത്തിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

വാഗ്മിയും പണ്‌ഡിതനും സാഹിത്യകാരനുമായിരുന്ന സ്വാമി ബ്രഹ്മവ്രതന്റെ മകനായി ജനിച്ചു. ശൂരനാട്‌ ഹൈസ്‌ക്കൂളിലെ മലയാളം അധ്യാപകനായി, 1954-ലാണ്‌ യഥാർത്ഥത്തിൽ ഔദ്യോഗികജീവിതം ആരംഭിച്ചത്‌. എങ്കിലും അതു തുടരാതെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എം. ഏയ്‌ക്കു ചേർന്നു. 1964 -ൽ എം. ഏ പാസ്സായ ഉടനെ, കൊല്ലം എസ്‌. എൻ വിമെൻസ്‌ കോളേജിൽ അധ്യാപകനായി.

കമ്മ്യൂണിസത്തോടുള്ള ആഭിമുഖ്യം ചെറുപ്പത്തിലേ ഉണ്ടായി. എ. ജി. പി നമ്പൂതിരി, ദേവികുളങ്ങര ഏ. ഭരതൻ എന്നിവരുമായി ചേർന്ന്‌ പുതുപ്പള്ളി പ്രയാർ പാർട്ടി സെല്ലുണ്ടാക്കി. കേരളാ യൂണിവേഴ്‌സിറ്റി എം. എ (മലയാളം) ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌ അംഗം, ബോർഡ്‌ ഓഫ്‌ എക്‌സാമിനേഷൻ അംഗം, ഫാക്കൽട്ടി ഓഫ്‌ ഓറിയന്റൽ സ്റ്റഡീസ്‌ അംഗം, കേരള സാഹിത്യ അക്കാദമി അംഗം, ലളിതകലാ അക്കാദമി അംഗം,കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ്‌ അംഗം, തുഞ്ചൻ സ്‌മാരക ഗവേണിംഗ്‌ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും കേന്ദ്ര ഗവൺമെന്റ്‌ ഫെല്ലോഷിപ്പ്‌ നേടുകയും ചെയ്‌തിട്ടുണ്ട്‌. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. [1]

ഭാര്യ വസുന്ധതി

കൃതികൾ[തിരുത്തുക]

  • കവി ഭാരതീയസാഹിത്യചരിത്രത്തിൽ
  • ആശാൻ കവിതയുടെ ഹൃദയതാളം
  • അനുഭൂതിയുടെ അനുപല്ലവി
  • നാരായണഗുരു-അഭേദദർശനത്തിന്റെ ദീപ്ത സൗന്ദര്യം
  • ഭാരതീയ സാഹിത്യശാസ്‌ത്ര പഠനങ്ങൾ
  • പ്രതിഭയുടെ പ്രകാശഗോപുരങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • തായാട്ട് അവാർഡ് (1998)[2]
  • കെ. പ്രസന്നൻ സാഹിത്യ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.janayugomonline.com/php/mailnews.php?nid=67804
  2. http://www.keralasahityaakademi.org/ml_aw40.htm

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രയാർ_പ്രഭാകരൻ&oldid=1511004" എന്ന താളിൽനിന്ന് ശേഖരിച്ചത്