പ്രമോദ് പയ്യന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമോദ് പയ്യന്നൂർ

നാടക-ഡോക്യുമെന്ററി-ചലച്ചിത്ര സംവിധായകനാണ് പ്രമോദ് പയ്യന്നൂർ. കെ.പി.എ.സിയുടെ നാടകങ്ങൾ ഉൾപ്പടെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2014ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ "ബാല്യകാലസഖി" എന്ന നോവൽ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്തു. വിശ്വഗുരു എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. ഭാരത് ഭവൻ സെക്രട്ടറിയാണ്.

ജീവിതരേഖ[തിരുത്തുക]

പയ്യന്നൂർ കോളേജിൽ നിന്നും ബിരുദപഠനത്തിനു ശേഷം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. 2002ൽ അമച്വർ നാടക സംവിധായകനുള്ള കേന്ദ്രസംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. 2003ലെ ദേവമാനസം എന്ന ടെലിഫിലിമിന് സംസ്ഥാന സർക്കാരിന്റെ അവാർഡു കരസ്ഥമാക്കി. കെ പി എ സിയുടെ അമ്പതാമത് നാടകം "ദ്രാവിഡവുത്തം" സംവിധാനം ചെയ്തു. ഇതിന് 2004ലെ മികച്ച നാടക സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടി. കൈരളി ടിവിയുടെ പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിച്ചു. നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രമോദ്_പയ്യന്നൂർ&oldid=3394397" എന്ന താളിൽനിന്ന് ശേഖരിച്ചത്