പ്രമാണത്തിന്റെ സംവാദം:Shuhada.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതും മറ്റൊരു സീനറി മാത്രം. എൻസൈക്ലോപീഡിക് വാല്യൂ ഒട്ടുമില്ല. കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ. --ചള്ളിയാൻ ♫ ♫ 10:30, 17 നവംബർ 2007 (UTC)[മറുപടി]

ഹലോ ചള്ളിയൻ താങ്കൾ ഗാന്ധി സമാധി,വീർ ഭൂമി,.....etc..എന്നൊക്കെ കേട്ടിട്ടുണ്ടോ? മഹാൻ മാരായ സ്വതന്ത്ര സമര സേനാനികളെ മറവ് ചെയ്ത സ്ഥലമാ അവ..(”ഗൂഗിളിൽ”തിരഞ്ഞെങ്കിലും ഒന്ന് മനസ്സിലാക്കൂ) അത് പോലൊരു സ്ഥലമാ ഇതും.ഇത് സീനറിയാണങ്കിൽ താങ്കൾക്ക് അവയെല്ലാം സീനറിയായി കാണേണ്ടി വരും. ഇത് സാധാരണക്കാരായ സേനാനികളുടെ “സമാധി സ്ഥൽ” ഭാരതതിനു വേണ്ടി മരിച്ചവർ..ഒ.ക്കെ? ഇത് ഇന്നോ ഇന്നലേ യോ അപ് ലോഡ് ചെയ്ത ചിത്രമല്ല.പിന്നെ ഈ ചിത്രം തിരഞ്ഞെടുക്കപ്പെടാൻ വേണ്ടി അപ് ലോഡ് ചെയ്തതല്ല,ഇത് എൻറെ താളിൽ കിടന്നോട്ടേ!? ഈ ചിത്രം വിക്കിയിൽ നിന്ന് മാറ്റിയാൽ അതൊരു വലിയ നഷ്ടമായി ഒന്നും ഞാൻ കാണുന്നില്ല.തിരഞ്ഞെടുത്താൽ വലിയ സംഭവമായും...സിദ്ധീഖ് 11:32, 17 നവംബർ 2007 (UTC)[മറുപടി]
അങ്ങനെ വിക്കിക്ക് ആവശ്യമില്ലാത്ത പടങ്ങൾ കയറ്റാൻ വിക്കിയുടെ നയം അനുവദിക്കുന്നില്ല സിദ്ദിക്കേ. വെറുതേ ഒരു സ്ഥലത്തിന്റെ പോട്ടം പിടീച്ച് അവിടെ പണ്ടാരാണ്ട് മരിച്ചതാണെന്ന് പറഞ്ഞാല് ഇവിടെ വായിക്കാനെത്തുന്നവർ ചിരിക്കും അതിനാല് എൻ‌സൈക്ലോപീഡിക് വാല്യൂ ഇല്ലെന്ന് തോന്നുന്ന പടങ്ങൾ കയറ്റാതിരിക്കൂ. അത്തരം പടങ്ങൾ കയറ്റാൻ ഫ്ലിക്കർ, പിക്കാസ തുടങ്ങിയ സൈറ്റുകൾ ഉണ്ട്. --ചള്ളിയാൻ ♫ ♫ 11:48, 17 നവംബർ 2007 (UTC)[മറുപടി]
താങ്കൾ പറഞ്ഞ ഗാന്ധി സമാധിയും,വീർഭൂമിയുമൊക്കെ നന്നായി സം‌രക്ഷിച്ചിട്ടുള്ളതാണ്‌.ഇതു കാണുമ്പോൾ ഒരു പാഴ്‌ഭൂമി പോലെ തോന്നുന്നു.ഇതൊരു ഗാന്ധിസമാധി പോലുള്ള സ്ഥലം ആണെങ്കിൽ ആ കാട് ഒന്നും സം‌രക്ഷിക്കാൻ പോലും അവിടെ ആരുമില്ലേ?ആദ്യം അതൊന്നു നന്നായി സം‌രക്ഷിക്കൂ.എന്നിട്ടാവാം പടം എടുക്കൽ--അനൂപൻ 16:00, 17 നവംബർ 2007 (UTC)[മറുപടി]

രക്തസാക്ഷിഫലകം[തിരുത്തുക]

സാധാരണനിലയിൽ വിശിഷ്ടവ്യക്തികളെ അടക്കം ചെയ്ത സ്ഥലങ്ങളിൽ അടക്കം ചെയ്യപ്പെട്ടയാളെക്കുറിച്ച് ഫലകം സ്ഥാപിക്കാറുണ്ട്. ഇവിടെ അങ്ങനെയൊന്നും കാണുന്നില്ലല്ലോ. രക്തസാക്ഷിത്വം വരിച്ചവരെ ഇങ്ങനെ അനാദരിക്കുന്നവരാണോ മലയാളികൾ. ഒരു ഫലകം പോലും വെക്കാതെ കാടുപിടിച്ച് കിടക്കുന്ന വിധത്തിലുള്ള ഈ രക്തസാക്ഷികുടീരത്തിൽ അടക്കം ചെയ്യപ്പെട്ടവർ ആരൊക്കെയാണ്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

മലപ്പുറം ജില്ലയിലെ ഒരു ഫലകം
പ്രമാണം:നെടുങ്കയം-ഡോസൻ.JPG
ധ്രുവൻ 14:42, 17 നവംബർ 2007 (UTC)[മറുപടി]
രണ്ട് മരവും പറമ്പും കാണിച്ച് ഇത് രക്തസാക്ഷികൾടെ പറമ്പാണെന്ന് പറയ്യാം. പക്ഷെ ഇവിടെ പാറ്റില്ല. പിന്നെ മലപ്പുറം അറിയാത്തവർക്ക് വേണ്ടി കൂടെയാണിത്. അറിയാവുന്ന നിങ്ങൾക്ക്ക് മാത്രമല്ല്ല. ഇതേ പോലെ ഒരു പടമാണ് ചിത്രം:Valamangalam pokkuveyil.JPG അത് അതിൻറെ ഉടമസ്ഥൻ തന്നെ അത് സീനറിയാണ് എന്ന് മനസ്സിലാക്കി മാതൃകാ പരമായി നീക്ക്കം ചെയ്യാനുള്ള ഫലകം ഇട്ടിരിക്കുന്നു. നിങ്ങൾക്കൊരൂ പക്ഷേ അറിയുന്ന കാര്യമായിരിക്കാം. പക്ഷെ ബഹുഭൂരിപക്ഷം വായനക്കാർക്കും ഒരു പറമ്പ് എന്നതിലുപരി ഒന്നും മനസ്സിലാവില്ല. --ചള്ളിയാൻ ♫ ♫ 15:57, 17 നവംബർ 2007 (UTC)[മറുപടി]

ന്യായമായ സംശയം ചോദിക്കുന്നവരെ അവഹേളിക്കുന്നത് ഈ യൂസർ നിരന്തരമായി ചെയ്യുന്ന കാര്യമാണ്. നേരത്തെ ഒരു പുരുഷന്റെ യോഗ്യതയായി ലജ്ജയെക്കുറിച്ച് ഇദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുകയും സോക്ക് പപ്പറ്റിനെ അതിനിറക്കുകയും ചെയ്ത ഈ യൂസർ ചോദ്യത്തിനല്ല ഉത്തരം പറയുന്നത്. പകരം സഹവിക്കിയന്മാരുടെ ന്യായവും മാന്യവുമായ സംശയങ്ങളെ അമാന്യമായി കൈകാര്യം ചെയ്യുകയാണ്. പ്രസ്തുത ലേഖനത്തിൽ ലജ്ജ എന്ന യോഗ്യത ഇദ്ദേഹം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ലേഖനത്തിലെ പിശകുകൾ ചൂണ്ടിക്കാണിക്കുന്നതിനോട് അസഹിഷ്ണുത പുലർത്തുന്ന ഇദ്ദേഹം മാന്യമല്ലാത്ത ശീലങ്ങൾ അനുവർത്തിക്കുന്നതിന്റെ ഭാഗമായാണ് സോക്ക് പപ്പറ്റിനെ ഇറക്കി കളിക്കുന്നത്.

ചിത്രം നീക്കം ചെയ്യാതിരിക്കാൻ ന്യായമുണ്ടെങ്കിൽ ഉന്നയിക്കട്ടെ. ഇവിടെ അടക്കം ചെയ്ത രക്തസാക്ഷികൾ ആരൊക്കെയെന്ന് പറയട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20071016200125604 ഇത് വായിക്കുക എനിക്ക് ഇത്രയെ പറയാനൊള്ളൂ..അല്ലങ്കിൽ എത്രയും പെട്ടൊന്ന് നീക്കം ചെയ്യുക..ഡീലെ ആവരുത്.. സിദ്ധീഖ് 22:07, 17 നവംബർ 2007 (UTC)[മറുപടി]
എല്ലാം ശരിയാണ് പക്ഷേ ആ ലേഖനത്തിൽ പറയുന്ന സ്ഥലമാണ് ഇതെന്ന് ആളുകൾ എങ്ങനെ മനസ്സിലാക്കും ധ്രുവൻ 05:18, 18 നവംബർ 2007 (UTC)[മറുപടി]
തേജസിൽ ആ ലേഖനത്തിൽ ഈ കാടിന്റ പടം കൊടുത്ത് ഇതു സ്മാരം ആണ്‌ എന്നു പറയാഞ്ഞത് എന്തു കൊണ്ട്? ആ പത്രത്തിൽ ഇരിക്കുന്നവർ മലയാളം വിക്കിയിൽ എഡിറ്റു ചെയ്യുന്നവരുടെ അത്രയും മണ്ടന്മാർ അല്ലത്തതു കൊണ്ടു തന്നെ.
ഒരു വിജ്ഞാനകോശത്തിൽ ലേഖനം എഴുതാൻ വരുന്നവർ തന്നെ തന്നെ സന്തോഷിപ്പിച്ച് സ്വന്തം പേർസണൽ പേജിൽ ലേഖനം എഴുതുന്നതു പോലെ ലേഖനം എഴുതുന്നതിന്റെ കുഴപ്പം ആണ്‌ ഇത്. ഇതിന്റെ പേരിൽ കുറേ പേരുടെ വിലപ്പെട്ട സമയം കളഞ്ഞപ്പോൾ താങ്കൾക്ക് ആതമസംതൃപ്തി ലഭിച്ചുകാണുമല്ലോ.
സിദ്ദീഖിനോട്, അപര മൂര്ത്തി ഉണ്ടാക്കുന്നതല്ല കുറ്റം. അതു ഉണ്ടാക്കി താങ്കൾ കാണിച്ച പോലെ ഉള്ള പോക്രിത്തരത്തിനാണ്‌ ബ്ലോക്ക് വാങ്ങിച്ചത്. അങ്ങനെ കാണിച്ച പല അപര മൂർത്തികളേയും ഇതിനു മുൻപ് ബ്ലോക്കിയിട്ടുണ്ട്. ചള്ളിയന്റെ സോക്കും അതിൽ പെടും. അതിനാൽ തന്നെ സിദ്ദീഖ് ഇനി അപര മൂർത്തിയെ പറ്റി വാചകം അടിക്കണം പറയണമെന്നില്ല. --Shiju Alex 05:59, 18 നവംബർ 2007 (UTC)[മറുപടി]
സിദ്ദിഖും,ബ്ലൂമാൻ‌ഗോയും നിരന്തരം നൽകുന്ന ലിങ്ക് വായിച്ചു.ദേശീയ,അന്തർദേശീയ സർ‌വ്വകലാശാലകളിൽ പാഠ്യവിഷയമായ ആ രക്തസാക്ഷി മണ്ഡപത്തിന്റെ ചിത്രം തന്നെയാണ്‌ അത് എന്ന് എങ്ങനെ ഉറപ്പുവരുത്തും.അതിനെപ്പറ്റി ആ ലിങ്കിൽ ഒന്നും പറയുന്നില്ലല്ലോ.കണ്ണമംഗലം പഞ്ചായത്തിലെ 11ആം വാർഡിലെ പൂച്ചാലമാട് അങ്ങാടിയിൽ വേങ്ങര റോഡിന്റെ കിഴക്കു വശത്താണ്‌ ഇവരെ മറവു ചെതിരിക്കുന്നത് എന്നതൊഴിച്ച്.--അനൂപൻ 06:11, 18 നവംബർ 2007 (UTC)[മറുപടി]
സിദ്ധിക്കേ, ദയവായി വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക സൂക്ഷമതയോടെ ഉപയോഗിക്കുക. താങ്കൾ വികാരം മാറ്റിവെച്ച് സംസാരിക്കണമെന്ന് താല്പ്പര്യപ്പെടുന്നു. വീട്ടിൽ സംസാരിക്കുന്നതുപോലെ പോലെ ഇവിടെയും സംസാരിക്കാൻ ശീലിക്കുക. ഇതും ഒരു സമൂഹമാണ്. മുഖത്തോടു മുഖം കാണുന്നില്ലെങ്കിലും.--ജ്യോതിസ് 06:24, 18 നവംബർ 2007 (UTC)[മറുപടി]

ചർച്ചയിൽ പാലിക്കേണ്ട മാന്യത[തിരുത്തുക]

ചർച്ച ചെയ്യുന്ന വസ്തുതയെക്കുറിച്ച് പറയുന്നതിനു പകരം ചർച്ചയിൽ പങ്കെടുക്കുന്നവരോട് മാന്യമോ സംസ്കാരപൂർണ്ണമോ അല്ലാത്തവിധത്തിൽ പെരുമാറുന്നത് വിലക്കണം. യൂസർ ഇക്കാര്യത്തിനായി അപരമൂർത്തിയെ സൃഷ്ടിച്ചിരുന്നുവെന്നത് ഇതിനകം എല്ലാവരും മനസ്സിലാക്കിയ കാര്യമാണ്.

രക്തസാക്ഷികൾ മാനിക്കപ്പെടേണ്ടവരാണ്. അവരോടുള്ള അനാദരം ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടിന്റെ പ്രശ്നമാണ്. അതിനാൽ യൂസർ ഫോട്ടോ നല്കിയ സ്ഥലം വാസ്തവത്തിൽ അങ്ങനെയുള്ള സ്ഥലമാണെങ്കിൽ വ്യക്തമാക്കാനുള്ള തെളിവുകൾ നല്കട്ടെ.

ഇക്കാര്യത്തിൽ സംശയം തോന്നാൻ കാരണം എഴുതുന്ന ലേഖനങ്ങളിലെ വസ്തുതകളെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചും ഈ യൂസർ ശ്രദ്ധപുലർത്താറില്ല എന്ന എന്റെ വിലയിരുത്തലാണ്. ലജ്ജയുടെ കാര്യം തന്നെ ഉദാഹരണം. എല്ലാ ബഹളവും ഉണ്ടാക്കിയ ലജ്ജാപരാമർശം ഇതിനിടയിൽ ഇദ്ദേഹം നീക്കം ചെയ്തിരുന്നു. (ആവർത്തനം) ലേഖനങ്ങൾ എഴുതുമ്പോൾ വസ്തുതകളിലും കാഴ്ചപ്പാടിലും സത്യസന്ധത പുലർത്താൻ യൂസർ ശ്രമിക്കട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

സാറൻ മാരും പ്രൊഫസർ ഇത്ര ചീപ്പാവരുത്...I am OK,You are not OK ഈ ശൈലി ശരിയല്ല അപരമൂർത്തി 12:16, 18 നവംബർ 2007 (UTC)
If this is the puppet of the same person whose puppet was blocked recently, I propose to block all the accounts of that person--Shiju Alex 12:30, 18 നവംബർ 2007 (UTC)[മറുപടി]

ചിത്രം മായ്ക്കൽ[തിരുത്തുക]

മേൽ പറഞ്ഞ സംവാദങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ഈ ചിത്രത്തിന് എൻ സൈക്ലോപീഡീയ നിലവാരം ഇല്ല എന്നാണ്. ആയതിനാൽ 2 ദിവസത്തിനകം ഈ ചിത്രം മായ്ച് കളയുന്നതാണ്.അനുകൂലിക്കുന്നവരും എതിര്ക്കുന്നവരും താഴെ വോട്ട് രേഖപ്പെടുത്തണ്ടേതാണ്. -- ജിഗേഷ് സന്ദേശങ്ങൾ  13:31, 18 നവംബർ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു''''സോപാധികം'-- രക്തസാക്ഷികളെ അടക്കം ചെയ്ത സ്ഥലമാണ് എന്നതിന് തെളിവുകൾ വല്ലതും കാണിക്കാനുണ്ടെങ്കിൽ നീക്കം ചെയ്യാതിരിക്കുക എന്നതാണ് ഉപാധി.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

  • അനുകൂലിക്കുന്നു-രക്തസാക്ഷി സ്മാരകം എന്ന് തോന്നിപ്പിയ്ക്കുന്ന ഒന്നും തന്നെ ആ ചിത്രത്തിലില്ല. നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. (ഇതാരുടേയും പപ്പറ്റല്ല കേട്ടോ പണ്ട് ഇവിടെ ഉണ്ടാരുന്ന ഒരു പാവം വിക്കിപീഡിയനാണേ, എല്ലാരും മറന്നു കാണും)--ടക്സ് എന്ന പെൻ‌ഗ്വിൻ 14:51, 18 നവംബർ 2007 (UTC)[മറുപടി]
  • എതിർക്കുന്നു--എനിക്ക് വ്യക്തമായി അറിയുന്ന സ്ഥലമായത് കൊണ്ടു എതിർക്കുന്നു. ഖബറുകളെ വയറ്റിപിഴപ്പിനു വേണ്ടി മാറ്റുന്നവരാണ്. ഖബർ കെട്ടി പൊക്കലും അവിടെ വലിയ കെട്ടിടം പണിയലും ആണ്ടുകളും നേർച്ചകളും കഴിക്കലുമൊക്കെ ഇസ്ലാമിക വിരുദ്ധമാണ്. ഈ നാട്ടുകാർ അത്തരം ചിന്താകതിക്കാരല്ലാത്തത് കൊണ്ട് ഇത് ഒരു ഭാഗത്ത് മാറ്റി നിറുത്തുകയല്ലാതെ അവിടെ അതിനുള്ള ഒരു അടയാളം ആരും നൽകിയിട്ടില്ല. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യമുള്ള ബദർ യുദ്ധത്തിൽ ഷഹീദായവരുടെ ഖബർ പോലും ഒരു വേലികെട്ടി തിരിച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും അവിടെ ചെയ്തിട്ടില്ല.എന്തിനേറെ പറയുന്നു ഈ അടുത്ത് മരണപ്പെട്ട സൌദി രാജവിൻറെ ഖബർ പോലും സാധാരണയിൽ കവിഞ്ഞ് ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല.യഥാർത്ത ഇസ്ലാമിക വിക്ഷണം സമനിരപ്പിൽ നിന്നും ഒരു ചാൺ ഉയർത്തലാണ്. അക്രമികളുടെയും കുപ്രസിദ്ധരുടെയും ഖബറുകളാണ് അതിൽ കൂടുതൽ ഉയർത്താൻ പറഞ്ഞിട്ടുള്ളത്. --ബ്ലുമാൻ‍ഗോ 14:20, 18 നവംബർ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഇവിടെ തത്വത്തിന് സ്ഥാനമില്ല. വിക്കി വായിക്കാൻ വരുന്നവർക്ക് ആ പടം കണ്ടാൽ എന്തെനികിലും മനസ്സിലാവുമോ എന്നതാണ് നോക്കേണ്ടത്. പടം നീക്കൂക തന്നെ വേണം, മറ്റൊരു പടം കൂടി (പാലം) ഇതേ പരിധിയിൽ വരും --ചള്ളിയാൻ ♫ ♫ 14:55, 18 നവംബർ 2007 (UTC) (ഇസ്ലാമിക വിരുദ്ധമാണ്ണെങ്കിൽ പിന്നെ തേജസ്സിലൂടെയും വിക്കീയിലൂടെയും എന്ത് സ്ഥാപിക്കാനാണ്‌താങ്കളും അവരും ശ്രമിക്കുന്നത്.[മറുപടി]
  • അനുകൂലിക്കുന്നു 100% അനുകൂലം.കണ്ട കാടും പടലവും കാണിച്ച് ഇതൊരു വലിയ രക്തസാക്ഷി മണ്ഡപമാണ്‌ എന്നു പറഞ്ഞാൽ വിശ്വാസിക്കാൻ തക്കവണ്ണം ബുദ്ധിയില്ലാത്തവർ അല്ല വിക്കിപീഡിയർ അല്ലെങ്കിൽ മലയാളികൾ. ചിത്രം തീർച്ചയായും ഡിലീറ്റണം--അനൂപൻ 15:37, 18 നവംബർ 2007 (UTC)[മറുപടി]
2 ദിവസം കഴിഞ്ഞു.ഭൂരിപക്ഷാഭിപ്രായം ചിത്രം നീക്കണം എന്നാണ്‌.അതൊന്നു ചെയ്യാൻ സീസോപ്പുകൾ കാരുണ്യമുള്ളവരാകണം.അല്ല അതിനും കാലിക്കൂട്ടരെ വിളിക്കേണ്ടി വരുമോ?--അനൂപൻ 04:34, 21 നവംബർ 2007 (UTC)[മറുപടി]

ഇസ്ലാമിക വിരുദ്ധം[തിരുത്തുക]

ഖബർ കെട്ടിപൊക്കൽ ഇസ്ലാമിക വിരുദ്ധമാണെന്നാ പറഞ്ഞത്.അല്ലാതെ അവരുടെ ഓർമ്മ നിലനിർത്തൽ ഇസ്ലമികവിരുദ്ധമല്ല .അതിനു വ്യ്ക്തമായ കാരണവുമുണ്ട്.അത് കിടത്തിയിട്ട ആരാധിക്കുന്ന ബിംബങ്ങളായി മാറും എന്നുള്ളത് കൊണ്ടാണ്. ഒരു പടം കൊണ്ടു തന്നെ എല്ലാം മനസ്സിലാവണമെങ്കിൽ പിന്നെ എന്തിനാണു അടിക്കുറിപ്പിൻറെ ആവശ്യം.ആ ചിത്രം അപ്ലോഡ് ചെയ്ത യൂസർ ചെയ്ത കാര്യങ്ങളെല്ലാം മോശ മാണെന്ന് കരുതി ഒരു ചിത്രം കയറ്റിയാൽ നല്ലതാണെങ്കിൽ എന്തിനാണ് ഇങ്ങനെ എതിർക്കുന്നത്--ബ്ലുമാൻ‍ഗോ 15:09, 18 നവംബർ 2007 (UTC)[മറുപടി]


കാടിന്റെ പടം കാണിച്ചിട്ട് കബർ ആണെന്ന് പറയുകയും, അതോടൊപ്പം കബർ കെട്ടിപൊക്കുന്നതു ഇസ്ലിമിക വിരുദ്ധമാനെന്നു പറയുകയും ഇതിനൊക്കെ അപ്പുറം ആ കാടിന്റെ ഇന്നത്തെ അവസ്ഥയിൽ തേജസ്സിലൂടെ വിലപിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ സാധാരണ വായനക്കാരെ പൊട്ടന്മാരാക്കുന്ന പ്രതിഭാസം ഇവിടെ തെളിയുന്നു. --121.247.78.11 15:14, 18 നവംബർ 2007 (UTC)[മറുപടി]
തേജസിൽ അങ്ങനെ വിലപിക്കുന്നത് ആ ലേഖനം എഴുതിയ ആളൂടെ വീക്ഷണമോ അല്ലെങ്കിൽ ആ പത്രത്തിൻറെ വീക്ഷണമോ ആയിരിക്കും. ഇവിടെ തെളിവിനു വേണ്ടി ആണു ആ ലിങ്ക് കൊടുത്തിട്ടുള്ളത്. മറ്റുള്ള കാര്യങ്ങൾ ഇവിടെ ചർച്ചചെയ്ത് വായനക്കാരെ പൊട്ടൻ മാരാക്കരുത് --ബ്ലുമാൻ‍ഗോ 15:33, 18 നവംബർ 2007 (UTC)[മറുപടി]

ഖബറല്ല രക്തസാക്ഷി സ്മാരകം[തിരുത്തുക]

രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണെങ്കിൽ അതിന് അർഹമായ ആദരവും പരിഗണനയും വേണം എന്നകാര്യത്തിൽ സംശയമില്ല ഇന്ത്യാചിരിത്രം ഇസ്ലാമികത്തിന്റെ കാര്യമല്ല.

എന്തെങ്കിലും കാര്യം ഇസ്ലാമികവിരുദ്ധമാണ് എന്നതിനാൽ പാടില്ല എന്നു പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇസ്ലാമല്ലാത്തവർക്ക് ആകാമല്ലോ. അറിവിന്റെ കാര്യത്തിൽ ഇസ്ലാമികം അനിസ്ലാമികം എന്ന വ്യവച്ഛേദനം വിക്കിനയങ്ങൾക്ക് എതിരാണെന്ന് പറഞ്ഞു കൊടുക്കാൻ അധികാരികൾ തന്നെ വരട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഒരു നാട്ടിൽ ഭൂരിപക്ഷം ഏതു സമുദായക്കാരാണോ അവരുടെ അഭിപ്രയത്തിനുസരിച്ചാണു രക്തസാക്ഷികളുടെ ഖബറുകൾ മണ്ടപമാക്കണോ പൂജിക്കുന്ന കുടീരങ്ങൾ ആക്കണോ എന്ന് തീരുമാനിക്കുന്നത്. ഇസ്ലാമലാത്തവർക്ക് ആകാലോ എന്നൊക്കെ പറയുന്നത് ഇവിടെ എന്തു പ്രസക്താമാണ്. ഇത് മറ്റൊരു രൂപത്തിലെക്ക് സംവാദത്തെ വലിച്ചിയക്കുകയാണ് --ബ്ലുമാൻ‍ഗോ 15:44, 18 നവംബർ 2007 (UTC)[മറുപടി]
ഈ സംവാദത്തിൽ മംഗലാട്ട് ഇടയിൽ കൊടുത്ത ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ. ലജ്ജയെ കുറിച്ച് സംസാരിച്ചതിനു ചർച്ച ചെയ്തതിനു ശേഷം ആരു മറിയാതെ ആ വാക്ക് നിക്കി എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. കാരണം ആ ചർച്ച തുടങ്ങുന്നതിനു മുൻപേ ആ വാക്ക് നീക്കിയിരിന്നു. പിന്നെ ലജ്ജയെ കുറിച്ച് പിന്നിട് ഒരക്ഷരം മിണ്ടിയതും കണ്ടില്ല. പുരുഷന് ലജ്ജ ഒരു നല്ല ഗുണമല്ല എന്നു തെളിയിക്കാനും കഴിഞ്ഞിട്ടില്ല.--ബ്ലുമാൻ‍ഗോ 15:55, 18 നവംബർ 2007 (UTC)[മറുപടി]
രക്തസാക്ഷി എന്ന പരികല്പന ഇസ്ലാമികമല്ല അതിനാൽ ഇക്കാര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇസ്ലാം ഇതിന് അനുകൂലമാണോ ക്രൈസ്തവർ എങ്ങനെ പ്രതികരിക്കും ഹൈന്ദവരുടെ പക്ഷമെന്താകാം എന്നൊന്നും ആലോചിക്കേണ്ടചില്ല. അതിന് പ്രസക്തിയുമില്ല. ഉണ്ടെങ്കിൽ നാട്ടിലെവിടെയും രക്തസാക്ഷി സ്മാരകമുണ്ടാവുകയുമില്ല, അങ്ങനെയില്ലാത്തതിന്റെ പേരിൽ തേജസ്സ് പത്രത്തിൽ വാർത്തയും വരില്ല.
ലജ്ജ എന്ന വാക്ക് ഉണ്ടായിരുന്നല്ലോ. പിന്നീട് അത് നീക്കം ചെയ്തല്ലോ. അതിന് കാരണം അത് അസംബന്ധമാണ് എന്നതായിരിക്കുമെന്ന് മനസ്സിലാക്കാൻ വലിയ മിടുക്കൊന്നും ആവശ്യമില്ല. ആരാണ് അത് നീക്കിയതെന്നും എപ്പോഴാണ് നീക്കിയതെന്നും ആർക്കും നോക്കി മനസ്സിലാക്കാം.
ദയവ് ചെയ്ത് മതേതരസംവാദങ്ങളിൽ മതം കലർത്താതിരിക്കുക. അതിന് ഇഷ്ടം പോലെ സ്ഥലം വെബ്ബിൽ തന്നെ ഉണ്ടല്ലോ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

2 ദിവസം ഇത്ര വേഗം ആയോ?[തിരുത്തുക]

. ഈ കുറിപ്പിട്ടത് 13:31, 18 നവംബർ 2007 (UTC) ന്‌ .2 ദിവസം ഇത്ര വേഗം ആയോ? എന്നാ പിന്നെ ചർച്ചയൊന്നും വേണ്ടാതെ എല്ലാം സീസോപ്പ് പദവി വെച്ചു ഡിലീറ്റ് ചെയ്താൽ പോരെ.വോട്ടു ചെയ്തവരൊക്കെ വിഡ്ഡികളോ?ഇതൊക്കെ ആരെയൊക്കെയോ സം‌രക്ഷിക്കാനുള്ള ശ്രമമായി തോന്നിപോകുന്നു--അനൂപൻ 16:30, 18 നവംബർ 2007 (UTC)[മറുപടി]

അനാവശ്യമായ സംവാദത്തിനും ചിത്രങ്ങൾക്കും വേണ്ടി 2 ദിവസം ഇനിയും കളയണോ? ഈ കളഞ്ഞ ദിവസങ്ങളൊന്നും പോരെ? --സാദിക്ക്‌ ഖാലിദ്‌ 16:34, 18 നവംബർ 2007 (UTC)[മറുപടി]
എങ്കിലും 2 ദിവസം കഴിഞ്ഞു മായ്ക്കും എന്നു ഒരു സീസോപ്പ് പറഞ്ഞാൽ 2 ദിവസം കഴിയണം.അതല്ലേ അതിന്റെ മര്യാദ.അല്ലാതെ ചുമ്മാതങ്ങു മായ്ക്കുന്നതാണോ.പിന്നെ ഇവിടെ ഇപ്പോൾ 2 യൂസേർസ് കാരണം ഇപ്പോൾ നടക്കുന്നത് എല്ലാവരുടെയും സമയം കളയൽ അല്ലേ?അതിന്റെ കൂടെ 2 ദിവസം കൂടി--അനൂപൻ 16:45, 18 നവംബർ 2007 (UTC)[മറുപടി]
റീസ്റ്റോർ ചെയ്തിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 16:49, 18 നവംബർ 2007 (UTC)[മറുപടി]

സമയം കിട്ടുമെങ്കിൽ[തിരുത്തുക]

ഈ സംവാദവും വോട്ടിങ്ങും കഴിഞ്ഞ് സമയം കിട്ടുമെങ്കിൽ http://ml.wikipedia.org/wiki/പ്രത്യേകം:Unusedimages കൂടി സന്ദർശിച്ചാൽ നന്നായിരിക്കും --സാദിക്ക്‌ ഖാലിദ്‌ 16:53, 18 നവംബർ 2007 (UTC)[മറുപടി]

2 യൂസേർസ് 2 യൂസേർസ് എന്നു പറഞ്ഞു ബോൾഡ് ചെയ്തു ആടിനെ പട്ടിയാക്കുകയല്ലെ ചെയ്യുന്നത് --ബ്ലുമാൻ‍ഗോ 17:25, 18 നവംബർ 2007 (UTC)[മറുപടി]
ഈ സം‌വാദം അവസാനിപ്പിക്കണം എന്നും ഭൂരിപക്ഷാഭിപ്രായം മാനിക്കണം എന്നും വിനീതമായി അഭ്യർ‍ത്ഥിക്കുന്നു ധ്രുവൻ 17:33, 18 നവംബർ 2007 (UTC)[മറുപടി]