പ്രമാണത്തിന്റെ സംവാദം:K S Chithra.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം വിക്കിപീഡിയയിൽ നിന്ന് ബ്ലോഗിലേക്ക് കോപ്പി ചെയ്തതാവാനാണ്‌ സാദ്ധ്യത. വിക്കിപീഡിയയിലെ ചിത്രം വലുതാക്കാതെ സേവ് ചെയ്താൽ ലഭിക്കുന്ന അതേ പേരു തന്നെയാണ്‌ ആ ബ്ലോഗിലെ ചിത്രത്തിനും കാണുന്നത്. ആ ബ്ലോഗ് പോസ്റ്റിന്റെ കണ്ണി തന്നാൽ കൂടുതൽ പരിശോധനകൾ സാദ്ധ്യമാകും. --Anoopan| അനൂപൻ 16:22, 27 സെപ്റ്റംബർ 2010 (UTC)[മറുപടി]

തീർച്ചയായും. 2009 ഡിസംബറിൽ നടന്ന ഒരു ചടങ്ങിലെടുത്ത ചിത്രം അതേ മാസം തന്നെ വിക്കിപീഡിയയിലേക്ക് ചേർത്തതാണ്. മിക്ക ചിത്രങ്ങളും ആവശ്യാനുസരണം ക്രോപ്പ് ചെയ്താണ് അനീസ് വിക്കിയിൽ ചേർക്കുന്നത്. --Vssun (സുനിൽ) 03:09, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
അനീഷിനോട് ദയവായി വലിയ ചിത്രം വിക്കിയിൽ ചേർത്തതിനു ശേഷം, അത് ക്രോപ്പ് ചെയ്ത് ബെറ്റർ വേർഷൻ അപ്ലോഡ് ചെയ്യൻ പറയൂ.... ചെറിയ ചിത്രമാണ്‌ പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്

വലിയ ചിത്രമാണ്‌ എങ്കിൽ എനിക്ക് സമയം കുറേ ലാഭിക്കാമല്ലോ--മഹാരാജാവ് 03:36, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

ബിനു, ഇതൊരു ബ്ലോഗ് പോസ്റ്റ് ആയാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിൽ അതിന്റെ കണ്ണി തരൂ... --Anoopan| അനൂപൻ 03:43, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
ഈ ചിത്രം http://ks-chitra.blogspot.com/2010/06/k-s-chitra-nightingale-of-south-india.html എന്ന ബ്ലോഗ് പോസ്റ്റിൽ ഉൾക്കൊള്ളുന്നതാണ്‌. ആ പോസ്റ്റ് നൽകിയതാകട്ടെ 2010 ജൂൺ 5നും. അപ്പോൾ ചിത്രം അപ്‌ലോഡ് ചെയ്തതും അന്നേ ദിവസം ആകണം. ഈ ബ്ലോഗ് പോസ്റ്റിലെ ഉള്ളടക്കം 90%-വും മലയാളം വിക്കിപീഡിയയിലെ കെ.എസ്. ചിത്ര എന്ന താളിൽ നിന്നു പകർത്തി എഴുതിയതാണ്‌. അപ്പോൾ ന്യായമായും ചിത്രവും അങ്ങനെ തന്നെ കോപ്പി ചെയ്തതാകണം. --Anoopan| അനൂപൻ 03:57, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
  1. ഇതിന്റെ ഒറിജിനൽ തരാൻ അനീഷിനോട് പറയൂ
  2. OTRS അയയ്ക്കാൻ പറയൂ...--മഹാരാജാവ് 07:10, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

നേരിട്ട് അപ്ലോഡിയ ചിത്രത്തിന്‌ എന്തിനാണ്‌ OTRS ? --കിരൺ ഗോപി 07:18, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

അനീസോൺ എന്ന യൂസർ മലയാളം വിക്കിയിലേക്ക് നേരിട്ട് CC-by-SA 3.0 അല്ലെങ്കിൽ GFDL പകർപ്പവകാശ നിയമങ്ങൾ പ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രത്തിനു എന്തിനാണു OTRS? മറ്റൊരാൾ ആ ചിത്രം മറ്റു പൊതു ഇടങ്ങളിൽ നിബന്ധനകൾ പാലിക്കാതെ ഉപയോഗിക്കുന്നുവെങ്കിൽ അതിനുത്തരവാദി ചിത്രം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത യൂസറോ, വിക്കിപീഡിയയോ അല്ല. --Anoopan| അനൂപൻ 07:59, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്‌..
  1. ഈ ചിത്രം അനീഷ് എടുത്തതാണെന്ന് വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ വിശ്വസിക്കാൻ പ്രയാസമാണ്‌
  • ചിത്രം പൂർണ്ണമായ രീതിയിൽ (ചെറുതാക്കാതെ)അപ്ലോഡ് ചെയ്യേണ്ടതാകുന്നു.
  • ഇതേ ചിത്രം മറ്റൊരു ഇടത്ത് ഉള്ളതുകൊണ്ട്, ചിത്രം എടുത്ത ആൾ അനീഷാണ്‌ എന്ന് സ്ഥാപിക്കേണ്ടിയിരിക്കുന്നു
  • സാധ്യതകൾ മാത്രമേ നമ്മുടെ മുന്നിൽ ഉള്ളൂ, എന്നാൽ അത് ഉറപ്പിക്കേണ്ടിയിരിക്കുന്നു
  • ഉദാഹരണത്തിൻ ഞാൻ ഈ കണ്ണിയിലുള്ള ചിത്രം [കാവ്യ] വിക്കിയിൽ ചേർത്തതിനു ശേഷം ഒരു ആരോപണമുണ്ടായാൽ, എനിക്കും പറയാൻ സാധിക്കും ഈ ചിത്രം എടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടാണ്‌ എനിക്കു വിക്കിയിൽ ചേർക്കാൻ തോന്നിയത് എന്ന് പക്ഷേ അത് ശരിയാണെന്നു സ്ഥാപിക്കാൻ ഞാൻ ഈ ചിത്രത്തിന്റെ യഥാർത്ത പതിപ്പ്, വലിയ ചിത്രം (ഒറിജിനൽ) അപ്ലോഡ് ചെയ്യേണ്ടിയിരിക്കുന്നു. ഇത് തിരിച്ചാണെങ്കിലും എനിക്ക് ഇതുപോലെ പറയാം ഈ ചിത്രം വിക്കിപീഡിയയിൽ നിന്ന് ബ്ലോഗിലേക്ക് കോപ്പി ചെയ്തതാണ്‌. എനിക്ക് ഇത് സ്ഥാപിക്കാൻ വലിയ ചിത്രം വിക്കിയിൽ കാണിക്കണം (എക്സിഫ് ഉള്ളത് വളരെ നല്ലത്), അല്ലാത്ത പക്ഷം അത് ആരും വിശ്വസിക്കണമെന്നില്ല..
  1. യഥാർത്ത ചിത്രം അനീഷിനോട് വിക്കിയിൽ ചേർക്കാൻ പറയൂ, ചില ബ്ലോഗുകാർക്കെങ്കിലു അത് പ്രയോജനമാകട്ടെ..(CC-by-SA 3.0 )
  2. വിക്കിയിൽ അനീഷിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഞാൻ കാണുന്നുണ്ട്, നല്ല സംഭാവനകൾ--മഹാരാജാവ് 14:12, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
ചിത്രം പൂർണ്ണമായ രീതിയിൽ (ചെറുതാക്കാതെ)അപ്ലോഡ് ചെയ്യേണ്ടതാകുന്നു എന്നതിനോട് യോജിക്കാനാവില്ല. ചിത്രത്തിന്റെ പരിഷ്കരിച്ച പതിപ്പ് മാത്രമേ ഉപയോക്താവ് വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ട്. --Anoopan| അനൂപൻ 14:35, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇത് കാണൂ[തിരുത്തുക]

വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ#പ്രധാന നയങ്ങൾ 3 ാമത്തെ വിഷയം --മഹാരാജാവ് 14:52, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചിത്രം പൂർണ്ണ വലിപ്പത്തിൽ തന്നെ അപ്ലോഡ് ചെയ്യണം എന്ന് നിർബന്ധിക്കാൻ വിക്കിപീഡിയക്കാവില്ല. താങ്കൾ ചൂണ്ടിക്കാണിച്ച നയത്തിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തർജ്ജുമ ചെയ്യുമ്പോൾ പിഴവ് സംഭവിച്ചിട്ടുണ്ട്. അതിങ്ങനെയാൺ "Upload a high-resolution version of your image whenever possible ". അതായത് പരമാവധി പൂർണ്ണ വലിപ്പത്തിൽതന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക എന്ന്. ഭാവിയിലെ പല കാര്യങ്ങൾക്കും അത് വളരെ പ്രയോജനമുള്ളതിനാലാണങ്ങനെ പറയുന്നത്.

കൂടാതെ ഈ ചിത്രത്തിന്റെ ഉടമ അനീസോൺ ആണെന്നതിന് ന്യായമായ കാരണങ്ങളുണ്ട്.

  1. മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരുടെ ചിത്രങ്ങൾ അനീസോൺ വിക്കിക്ക് സംഭാവന ചെയ്തിട്ടുണ്ട്.
  2. ആ ബ്ലോഗ് പോസിലുള്ളത് വിക്കിയിൽ നിന്നെടുത്തതാണെന്ന് ഉറപ്പുണ്ട്, കാരണം: വിക്കിയിൽ ഈ ചിത്രം വളരെ മുൻപേ ഉണ്ട്. ശേഷമാണ് അടുത്തകാലത്ത് ബ്ലോഗ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതും മീഡിയവിക്കി സോഫ്റ്റ്‌വെയർ റെൻഡർ ചെയ്യുമ്പോൾ നൽകുന്ന അതേ പേര് മാറ്റാതെ ബ്ലോഗിൽ അപ്ലോഡിയിരിക്കുന്നു.

--ജുനൈദ് | Junaid (സം‌വാദം) 15:03, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

സ്വന്തം ചിത്രം ഏതു രീതിൽ അപ്ലോഡ് ചെയ്യണം എന്നുള്ളത് ഒരു ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണ്. പൂർണ്ണ വലിപ്പത്തിൽ തന്നെ അപ്ലൊഡണം എന്ന കാര്യത്തിൽ നിർബദ്ധം പിടിക്കണ്ട കാര്യമില്ല. --കിരൺ ഗോപി 15:20, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]

ബിനു, മൂന്നാമത്തെ പോയിന്റ് ശ്രദ്ധിച്ചപ്പോൾ നാലാമത്തേതും ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. ജുനൈദ്, അനൂപൻ, കിരൺ എന്നിവരുടെ അഭിപ്രായങ്ങൾ‌ ആവർത്തിക്കുന്നു. {{SD}} ഒഴിവാക്കുന്നു. --Vssun (സുനിൽ) 15:25, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]
പിഴവ് ഒരു പ്രശ്നമാണല്ലഒ---- സമവായം നന്നായി...--മഹാരാജാവ് 15:52, 28 സെപ്റ്റംബർ 2010 (UTC)[മറുപടി]