പ്രമാണം:Ramapuram Church, രാമപുരം പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് അഗസ്ത്യന്‍സ് പള്ളി.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(3,072 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.72 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാടിനടുത്ത് രാമപുരം പട്ടണത്തിന് അഭിമുഖമായി തൊട്ടുരുമി നിൽക്കുന്ന അതിപുരാതനമായ രണ്ടു പള്ളികളാണ് സെന്റ് ആഗസ്ത്യൻസ്, സെന്റ് മേരീസ് പള്ളികൾ. രാമപുരത്തുള്ള ഈ രണ്ടു പള്ളികളും കത്തോലിക്ക സഭയുടെ കീഴിൽ പാല രൂപതയുടെ അധികാരപരിധിയിലാണ്.

പരിശുദ്ധ കന്യകാമറിയത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ആദ്യത്തെ രാമപുരം പള്ളി എ.ഡി. 1450 നോടടുത്ത് പണി പൂർത്തിയായി. അതിന് ശേഷം രണ്ട് പ്രാവശ്യംകൂടി ഈ പള്ളി പുതുക്കി പണിയുകയുണ്ടായി. ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ ഭരണകാലഘട്ടത്തിൽ, ഗോവ മെത്രാപോലീത്തയായിരുന്ന അലക്സിന് ഡോം മെനെസിസ് അടിസ്ഥാന ശില ആശിർവദിച്ച പള്ളി പോർച്ചുഗീസ് ശില്പമാതൃകയിൽ പുതുക്കി പണിതിരുന്നു. അദ്ദേഹം ആഗസ്തീനിയൻ സഭാവൈദീകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിലായിരിക്കണം വിശൂദ്ധ ആഗസ്തിൻ ഈ പള്ളിയിൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് കരുതുന്നു. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള പഴയ പള്ളിയുടെ അൾത്താര സങ്കീർത്തിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഈ അൾത്താരയിലെ ചിത്രങ്ങൾ ഭാരതീയ ചിത്ര രീതിയിലാണ് രചിച്ചിട്ടുള്ളത്.

1865 ജൂലായ് 16 ന്, കർമ്മലമാതാവിന്റെ തിരുന്നാൾ ദിനത്തിൽ, പഴയ പള്ളി അതേപടി നിലനിറുത്തികൊണ്ട് പുതിയ പള്ളിക്കുള്ള ശിലാസ്ഥാപനം നടത്തുകയും പരിശൂദ്ധ കർമലമാതാവിന്റെ നാമധേയത്തിൽ പുതിയ പള്ളി പണിയുകയും ചെയ്തു. ഈ പള്ളികളുടെ മുൻപിൽ ഒരു കൽകുരിശും 7 നിലകളിലായി ഒരു കപ്പേളയും പണിത് 31 ഡിസംബർ 1957 ൽ ആശീർവാദം നടത്തി. ശില്പകലയിൽ പോർച്ചുഗീസ് പാരമ്പര്യം നിലനിൽക്കുന്നതുകൊണ്ടാകാം രണ്ട് പള്ളികളുടേയും പ്രവേശനകവാടത്തിൽ തോക്കുകളേന്തിയ പട്ടാളക്കാരുടെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വരുന്ന വിശ്വാസികൾ ഒരു ആചാരമായി മുകളിൽ കുരിശോടുകൂടിയ ഒരു വലിയ നിലവിളക്കിൽ എണ്ണയൊഴിക്കാറുണ്ട്.

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ഇതേ ഇടവകാംഗമായതിനാൽ, അദ്ദേഹത്തിന്റെ വസ്തുക്കൾ, ഉദാഹരണം: റേഷൻ കാർഡ് മുതൽ കിടക്കാൻ ഉപയോഗിച്ചിരുന്ന കട്ടില് വരെ അമൂല്യ വസ്തുക്കളായി ഈ പള്ളിയോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ദളിത് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്ന പതിവുണ്ടായിരുന്നില്ല. ഈ പള്ളിയോട് ചേർന്ന് രണ്ടു നിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ കുഞ്ഞച്ചൻ ദളിത് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതായി കാണുന്നു.

ഈ രണ്ട് പള്ളികളുടേയും പാഠശാലയുടെയും പ്രാധാന്യം കണക്കിലെടുത്ത് കേരള സർക്കാർ 2007 ജൂലായിയില്‍ സംരക്ഷിത സ്മാരകങ്ങളാക്കി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ ഇടവക വികാരി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. പള്ളിപൊളിച്ച് പുതിയതു പണിയാനുള്ള ഇടവക വികാരിയുടെ നീക്കത്തിനെതിരെ ഇതിനിടയില്‍ ഇടവകയില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായി.

2009-ല്‍ ഇരുപള്ളികളും സ്മാരകങ്ങളാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ അന്തിമ വിജ്ഞാപനം വന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലില്‍ തല്‍സ്ഥിതി തുടരാനും നിര്‍ദേശമുണ്ടായി. ഇതുമായി ബദ്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ തുടരുകയാണ്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

8 നവംബർ 2011

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:40, 6 മാർച്ച് 201213:40, 6 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,072 × 2,304 (2.72 എം.ബി.)Shijan Kaakkara

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ