പ്രമാണം:സിയാറത്തുങ്കാൽ മഖ്ബറ കോട്ടിക്കുളം (2).jpeg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം(1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 168 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: സിയാറത്തുങ്കാൽ മഖ്ബറ കോട്ടിക്കുളം

കോട്ടിക്കുളത്തിൻറെ പോർച്ചുഗീസ് അധിനിവേശം

പതിനഞ്ചാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കച്ചവടാവശ്യാർത്ഥം മലബാറിലേക്ക് വന്ന പോർച്ചുഗീസുകാർ ലക്ഷ്യമിട്ടിരുന്നത് ഈ പ്രദേശത്ത് സുലഭമായിരുന്ന കുരുമുളകിൻറെയും ഇഞ്ചിയുടേയും വ്യാപാര കുത്തകയായിരുന്നു. അന്നേവരെ നിലനിന്നിരുന്ന മലബാറുകാരുടെ അറബികളുമായുള്ള സുഹൃദ് കച്ചവടം തകർത്ത് പോർച്ചുഗീസുകാർ അവരുടെ ലക്ഷ്യം സ്വായത്തമാക്കി. ഇതിന് വേണ്ടി അവർ ക്രൂരമായ അക്രമങ്ങളും അഴിച്ചുവിട്ടു. മലബാറിൽ നിന്ന് കച്ചവടാവശ്യാർത്ഥം പോകുന്ന കപ്പലുകളെ കൊള്ളയടിച്ചും യാത്രാ സംഘങ്ങളെ അംഗഛേദം വരുത്തി കൊന്നും കടലിലേക്ക് തള്ളി സാധാരണ ജനങ്ങളോട് പോർച്ചുഗീസുകാർ കാട്ടിയ ക്രൂരതക്ക് അതിരും കണക്കുമുണ്ടായിരുന്നില്ല. അകാരണമായി ദേഹോപദ്രവം ചെയ്യുക, പരിഹസിക്കുക, അപമാനിക്കുക മുഖത്തും ശരീരത്തിലും കാർക്കിച്ചുതുപ്പുക, ഹജ്ജ് യാത്ര മുടക്കുക തുടങ്ങി പലവിധത്തിലും പല തരത്തിലും മലബാറിലെ മുസ്ലിംകളെ അവർ ഉപദ്രവിച്ചുകൊണ്ടിരുന്നു. കുലീനകളായ എത്രയോ മുസ്ലിം സ്ത്രീകളെ പോർച്ചുഗീസുകാർ മാനഭംഗത്തിന് ഇരയാക്കി, എത്രയോ മുസ്ലിംകളെ അവർ നിർബന്ധിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യിപ്പിച്ചു. ഇതൊക്കെ അവരുടെ ചെയ്തികളുടെ ഉദാഹരണങ്ങൾ മാത്രമാണ്. പോർച്ചുഗീസുകാരുടെ അക്രമത്തെ പ്രതിരോധിക്കുക ഇവിടത്തെ മുസ്ലിംകളുടെ കടമയായിരുന്നു. അത്തരത്തിലുള്ള ചെറുത്തുനിൽപ്പുകളിൽ മുസ്ലിംകൾക്ക് തുണയായി കോഴിക്കോട് സാമൂതിരി രാജവംശം അടിയുറച്ച പിന്തുണ നൽകി. പക്ഷെ ഇതുകൊണ്ടൊന്നും പോർച്ചുഗീസുകാർക്ക് വലിയപോറലൊന്നും ഏറ്റില്ല. അവർ അവരുടെ കച്ചവട ശൃംഖല മലബാറിൽ നിന്ന് അയൽ ദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. പോർച്ചുഗീസുകാർക്കെതിരെയുള്ള നാവികയുദ്ധത്തിൻറെ അമരക്കാരൻ കുഞ്ഞാലിമരയ്ക്കാരായിരുന്നു. അവർ സധൈര്യം പോർച്ചുഗീസ് പടയെ നേരിട്ടു. ഇത്തരത്തിലുള്ള ചെറുത്തുനിൽപ്പുകൾ മലബാറിലങ്ങോളമിങ്ങോളമുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലുള്ള പോർച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള ഒരു പ്രധാന ചെറുത്തുനിൽപ്പാണ് കോട്ടിക്കുളത്ത് ഉണ്ടായത്. കോട്ടിക്കുളത്തിൻറെ ചരിത്രം കാസർകോട് തളങ്കര, ചെമനാട് പ്രദേശങ്ങളിൽ ഇസ്ലാം മതം പ്രചരിക്കുന്പോൾ തന്നെ കോട്ടിക്കുളത്തും ഇസ്ലാം മതം പ്രചരിച്ചിരുന്നു. കോട്ടിക്കുളത്തേക്ക് ജുമുഅ നമസ്കാരത്തിന് തെക്കുനിന്ന് വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ തന്നെ ആളുകൾ എത്താറുണ്ടെന്ന് പഴമക്കാർ പറഞ്ഞു തരാറുണ്ട്. കോട്ടിക്കുളം പള്ളിക്കുചുറ്റുമുണ്ടായിരുന്ന അനേകം പറന്പുകൾ അക്കാലത്തെ ഭരണാധികാരികൾ പള്ളിക്കുവിട്ടുനൽകി. പ്രസ്തുത ഭൂമി പാട്ടത്തിന് എടുത്ത് അതിൽ കൃഷിചെയ്തും വീടുകൾ നിർമ്മിച്ചും മുസ്ലിംകൾ പള്ളിക്ക് ചുറ്റുമായി താമസിച്ചുവന്നു. അക്കാലത്ത് ഈ പ്രദേശത്തെ കോട്ടിക്കുളം നഗരം എന്നാണ് അറിയപ്പെട്ടിരുന്നത്. കുളങ്ങളുടെ പറുദീസകൊണ്ടായിരിക്കാം ഈ നാടിന് കോട്ടിക്കുളം എന്ന പേര് വന്നത്. ടിപ്പുസുൽത്താൻറെ ഭരണകാലത്ത് 25 ഉറുപ്പിക നിശ്ചയിച്ച് പള്ളിക്കായി വർഷത്തിൽ നൽകിയിരുന്നു. വിശാലമായ ഖബർസ്ഥാനാണ് പള്ളിക്കുചുറ്റുമായി നിലനിൽക്കുന്നത്. പോർച്ചുഗീസുകാരുടെ ആഗമനം കോട്ടിക്കുളം പള്ളിയുടെ വടക്കായി കുരുമുളക്, ഇഞ്ചി കൃഷി വൻ തോതിൽ വ്യാപിച്ചിരുന്നു. ഇത് കൈക്കലാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് പോർച്ചുഗീസ് കപ്പലുകൾ കോട്ടിക്കുളത്ത് നങ്കൂരമിട്ടത്. ഇവിടത്തെ ജനങ്ങൾ അവരെ സധൈര്യം നേരിടുകയും യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ഗോവക്കും കൊച്ചിക്കും ഇടയിലുള്ള സഞ്ചാര മാർഗങ്ങൾക്കിടയിൽ കോട്ടിക്കുളം പോലെ മറ്റനേകം നാടുകളും പോർച്ചുഗീസ് അക്രമത്തിന് ഇരയായിട്ടുണ്ട്. ഒരൊറ്റ രാത്രികൊണ്ട് നൂറോളം ചെറുപ്പക്കാരെ യുദ്ധത്തിനായി പ്രത്യേകം തിരഞ്ഞെടുത്തു. പടവെട്ടി തിരിച്ചുവരുമെന്ന് മുതിർന്നവർക്ക് ഉറപ്പില്ലാത്തത് കൊണ്ട് നൂറ് പേരെയും പള്ളിക്കുന്നിൽ വെച്ച് നിക്കാഹ് കഴിപ്പിച്ചു. മധുവിധുകഴിഞ്ഞ് അവർ യുദ്ധത്തിനായി കടലേറി. തിരിച്ചുവന്നത് നൂറുമയ്യത്തുകളാണ്. എല്ലാവരേയും ഒരേസ്ഥലത്താണ് ഖബറടക്കം ചെയ്തത്. 'സ്രാതങ്ക' എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. 'സ്രാ' എന്ന അക്ഷരം നാവികപ്പോരാളികളേയും 'ത' എന്നത് പറങ്കികളേയും സൂചിപ്പിക്കുന്നതുകൊണ്ടാവാം ഈ സ്ഥലത്തിന് 'സ്രാതങ്ക' എന്ന പേര് പറയപ്പെട്ടത്. ഒരുപക്ഷെ ഇത്കൊണ്ട് അർത്ഥമാക്കിയത് പറങ്കികളുമായുള്ള യുദ്ധത്തിൽ ശഹീദായ നാവികപ്പോരാളികളുടെ ഖബർ എന്ന നിലയിലായിരിക്കാം. കോട്ടിക്കുളത്ത് മൺമറഞ്ഞുകിടക്കുന്ന മഹത്തുകൾ 1. മഖാമുടയവർ: ഭൌതിക ജീവിതം ത്യജിച്ച് ആത്മീയ കാര്യങ്ങളിൽ മുഴുകിയ ഈ മഹാൻ, സഞ്ചരിച്ച് വിവിധ നാടുകൾ താണ്ടി വൃദ്ധനായപ്പോൾ മാത്രമാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. അവിടത്തെ ഒരു മുറിയിൽ തനിച്ച് ഇബാദത്തുമായി കഴിച്ചുകൂട്ടി മരണമടഞ്ഞു. പള്ളിയുടെ തൊട്ടരികിൽ തന്നെ മറവുചെയ്തു. പേര് വ്യക്തമല്ല. 2. അബ്ദാജിതങ്ങൾ: ആവശ്യമായ മതപഠനത്തിന് ശേഷം ഇബാദത്തിലും മറ്റും മുഴുകി വിവിധ ദേശങ്ങളിൽ താമസിച്ചു. പിന്നീട് കോട്ടിക്കുളത്ത് താമസമാക്കി. ഇവിടെ വച്ച് തന്നെ മരണമടയുകയും ചെയ്തു. പള്ളിയുടെ മുൻവശത്തായി ഖബർ സ്ഥിതിചെയ്യുന്നു. 3. ബപ്പൻകുട്ടി മുസ്ല്യാർ: കോട്ടിക്കുളത്തെ ഖാസിയായിരുന്നു. ഫത്വക്കും മറ്റു വിഷയങ്ങളിലും സർവരാലും ആശ്രയിക്കപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു ഈ വിനീതൻ. പൊന്നാനി ജുമഅത്ത് പള്ളിയിൽ കുറേകാലം മുദരിസായിരുന്നു. പണ്ഡിത വര്യനോട് എന്തെങ്കിലും വീഴ്ചകാട്ടിയാൽ വീഴ്ചവരുത്തിയ ആളെകൊണ്ട് പത്ത് ഏത്തം ഇടീക്കുമായിരുന്നു. ബപ്പിച്ചാക്കുള്ള പത്ത് ഏത്തമെന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു. ചില കുട്ടികൾ ഇപ്പോൾ എന്തെങ്കിലും നഷ്ടപ്പെട്ടാൽ ബപ്പിച്ചാക്ക് പത്ത് ഏത്തമിടാറുണ്ട്. മഖ്ദൂമീങ്ങളുമായുള്ള ബന്ധം

മഖ്ദൂമീങ്ങളോട് കൂടുതൽ ബന്ധവും ബഹുമാനവുമുള്ള ഒരുപ്രദേശമായിരുന്നു കോട്ടിക്കുളം. മഖ്ദൂം ഒന്നാമനും രണ്ടാമനും ഗദ്യപദ്യ രൂപത്തിൽ പല കൃതികളും രചിച്ചിട്ടുണ്ട്. അവ മുഴുവനും പറങ്കികളോടുള്ള പുണ്യയുദ്ധത്തിനുള്ള ആഹ്വാനങ്ങളായിരുന്നു
തീയതി 5 ജനുവരി 2018 (യഥാർത്ഥ അപ്‌ലോഡ് തീയതി)
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് മലയാളം വിക്കിപീഡിയ പദ്ധതിയിലെ Najupallikkal

അനുമതി

Public domain ഈ സൃഷ്ടി അതിന്റെ സ്രഷ്ടാവായ മലയാളം വിക്കിപീഡിയ പദ്ധതിയിലെ Najupallikkal, സ്വയം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള വ്യാപകമായി ബാധകമാണ്.
ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ Najupallikkal അനുവദിച്ചിരിക്കുന്നു.

യഥാർത്ഥ അപ്‌‌ലോഡ് രേഖ

ഈ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്തത് ഇവിടെ കാണാം. താഴെയുള്ള എല്ലാ ഉപയോക്തൃനാമവും ഉള്ളത് ml.wikipedia സംരംഭത്തിൽ ആണ്.
തീയതി/സമയം അളവുകൾ ഉപയോക്താവ് അഭിപ്രായം
2018-01-05 11:05 1280×720× (172036 bytes) Najupallikkal

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 ജനുവരി 2018

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:40, 7 ജനുവരി 201807:40, 7 ജനുവരി 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (168 കെ.ബി.)NajupallikkalTransferred from ml.wikipedia

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: