പ്രബൽഗഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രബൽഗഡ്
प्रबळगड
Part of maharastra
റായ്‌ഗഡ് ജില്ല, മഹാരാഷ്ട്ര
ഇടത് ഭാഗത്ത് കലാവന്തിൻ ദുർഗ്, വലതുവശം പ്രബൽഗഡ്
തരം ഹിൽ ഫോർട്ട്
Site information
Owner ഇന്ത്യൻ സർക്കാർ
Controlled by മറാഠ സാമ്രാജ്യം (1657)
ഇന്ത്യ ഇന്ത്യൻ സർക്കാർ (1947-)

മഹാരാഷ്ട്ര സംസ്ഥാനത്തിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് പ്രബൽഗഡ്. മാഥേരാൻ, പൻവേൽ എന്നീ സ്ഥലങ്ങൾക്കിടയിൽ ആണ് ഈ കോട്ടയുടെ സ്ഥാനം. മുരഞ്ജൻ, പ്രധംഗഡ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

പശ്ചിമഘട്ടത്തിൽ 2,300 അടി (700 മീറ്റർ) ഉയരത്തിലാണ് പ്രബൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. .[1] ഛത്രപതി ശിവജിയുടെ ഭരണത്തിൻ കീഴിലുള്ള മറാഠാ സൈന്യം ഏറ്റെടുത്ത് പുനർനാമകരണം ചെയ്യുന്നതുവരെ ഈ കോട്ട മുരഞ്ജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. [2] ഇതിന്റെ സമീപത്തുള്ള മറ്റൊരു കോട്ടയാണ് ഇർഷാൽഗഡ്. [3] പ്രബൽഗഡിനോട് ചേർന്ന്, അതിന്റെ വടക്ക്, കുത്തനെയുള്ള കലാവന്തിൻ കൊടുമുടിയാണ്.[1]

ചരിത്രം[തിരുത്തുക]

വടക്കൻ കൊങ്കൺ പ്രദേശത്തെ പൻവേൽ കോട്ടയും കല്യാൺ കോട്ടയും നിരീക്ഷിക്കുന്നതിനായി ബാഹ്മനി സുൽത്താനത്ത് നിർമ്മിച്ചതാണ് പ്രബൽഗഡ് കോട്ട. കൊങ്കൺ കീഴടക്കുന്നതിനിടയിൽ ഈ കോട്ട. ക്രിസ്തുവർഷം 1458-നടുത്തായി അഹമ്മദ്നഗർ സുൽത്താനത്തിന്റെ പ്രധാനമന്ത്രി ആയിരുന്ന മാലിക് അഹമ്മദ് തന്റെ കൊങ്കൺ ആക്രമണത്തിന്റെ ഭാഗമായി ഈ കോട്ടയും കീഴടക്കിയിരുന്നു. ബാഹ്മനി സുൽത്താനത്തിന്റെ തകർച്ചയുടെ കാലത്ത് ഈ കോട്ട അഹമ്മദ്നഗർ സുൽത്താനത്തിന്റെ കൈവശമായി.

അഹമ്മദ്‌നഗർ സുൽത്താനത്തിന്റെ തകർച്ചയുടെ സമയത്ത് അവരെ സഹായിക്കാനായി , മുഗൾ സാമ്രാജ്യത്തിന്റെയും ആദിൽ ഷാഹി രാജവംശത്തിന്റെയും സേനകൾക്കെതിരെ ഷഹാജി ഭോസ്‌ലെ പട നയിച്ചിരുന്നു. സുൽത്താനത്തിന്റെ തകർച്ചയ്ക്ക് ശേഷം, അദ്ദേഹം ഭാര്യ ജിജാബായി, മകൻ ശിവാജി എന്നിവരോടൊപ്പം കുറച്ചുകാലത്തേക്ക് മുരഞ്ജനിലേക്ക് മാറിത്താമസിച്ചു.

എന്നിരുന്നാലും, ഷാഹാജിയുടെ പരാജയത്തെ തുടർന്ന് മാഹുലി ഉടമ്പടി പ്രകാരം വടക്കൻ കൊങ്കണും ഈ കോട്ടയും മുഗളന്മാർക്ക് വിട്ടുകൊടുത്തു. അവർ ഈ പ്രദേശത്തിന്റെ ഭരണാധികാരം ബിജാപൂരിലെ ആദിൽഷാക്ക് നൽകി. [4] എ ഡി 1657-ൽ മുഗളന്മാരിൽ നിന്ന് ശിവജി കോട്ട കീഴടക്കി, അതിനുശേഷം അദ്ദേഹം കല്യാൺ-ഭീവണ്ടി പ്രദേശത്ത് സ്വന്തം അധികാരം സ്ഥാപിച്ചു. [5][6]

ശിവാജിയുടെ ആക്രമണസമയത്ത്, കോട്ട ഭരിച്ചത് മുഗൾ സർദാറായ "കേസർ സിംഗ്" ആയിരുന്നു, ശിവാജിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത ഏക കോട്ടയായിരുന്നു ഇത്. 1657 ഒക്ടോബറിൽ നടന്ന യുദ്ധത്തിൽ കേസർ സിംഗ് മരിച്ചു. [5][7] ആക്രമണത്തിനിടെ കേസർ സിങ്ങിന്റെ അമ്മ, തന്റെ പേരക്കുട്ടിയോടൊപ്പം കോട്ടയിൽ ഒളിച്ചു. ഇവരിൽ ദയ തോന്നിയ ശിവാജി ഇരുവരേയും സുരക്ഷിതരായി പുറത്തേക്ക് പോകാൻ അനുവദിച്ചു. [8][9]

1826-ൽ, സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഉമാജി നായികും കൂട്ടാളികളും ഈ കോട്ടയെ ഒരു ഹ്രസ്വകാലത്തേക്ക് തങ്ങളുടെ വാസസ്ഥലമാക്കിയതായി വിശ്വസിക്കപ്പെടുന്നു.[10]

അവലംബം[തിരുത്തുക]

  1. 1.0 1.1 https://www.hindustantimes.com/pune-news/now-if-you-want-to-trek-to-prabalgad-kalavantin-forts-near-pune-you-have-to-follow-these-strict-rules/story-5B2ceWbVYAnEQ2yJkh9sTK.html
  2. Kamal Shrikrishna Gokhale (1978). Chhatrapati Sambhaji. Navakamal Publications.
  3. Gunaji, Milind (2010). Offbeat Tracks in Maharashtra. Popular Prakashan. pp. 50–52. ISBN 9788179915783.
  4. The Quarterly Review of Historical Studies , Volumes 7-9. Institute of Historical Studies. 1968. p. 187.
  5. 5.0 5.1 Govind Sakharam Sardesai (1957). New History of the Marathas: Shivaji and his line (1600-1707). Phoenix Publications. p. 115.
  6. Nilkant Sadashiv Takakhav, Kr̥shṇarāva Arjuna Keḷūsakara (1985). Life of Shivaji, founder of the Maratha Empire , Volume 1. Sunita Publications. pp. 226–227.
  7. Murlidhar Balkrishna Deopujari (1973). Shivaji and the Maratha art of war. Vidarbha Samshodhan Mandal. p. 61.
  8. V. B. Kulkarni (1963). Shivaji: The Portrait of a Patriot. Orient Longmans. p. 46.
  9. Ambika Sharma. "Prabalgad – Glory at its best". Archived from the original on 24 സെപ്റ്റംബർ 2013.
  10. https://www.google.co.in/books/edition/Offbeat_Tracks_in_Maharashtra/KHA9SzLMj3EC?hl=en&gbpv=1&dq=prabalgad+umaji+naik&pg=PA52&printsec=frontcover
"https://ml.wikipedia.org/w/index.php?title=പ്രബൽഗഡ്&oldid=3763708" എന്ന താളിൽനിന്ന് ശേഖരിച്ചത്