Jump to content

പ്രബോദങ്കർ താക്കറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രബോദങ്കർ താക്കറെ
താക്കറെ 2002 ലെ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ.
ജനനം
കേശവ് സീതാറാം പൻവേൽക്കർ

(1885-09-17)17 സെപ്റ്റംബർ 1885
മരണം20 നവംബർ 1973(1973-11-20) (പ്രായം 88)
Bombay, Maharashtra, India (present-day Mumbai)
ദേശീയതഇന്ത്യൻ
കലാലയംകൽക്കട്ട യൂണിവേഴ്സിറ്റി
തൊഴിൽWriter, politician, social activist
പ്രസ്ഥാനംസംയുക്ത മഹാരാഷ്ട്ര മൂവ്മെന്റ്
ജീവിതപങ്കാളി(കൾ)രമാബായി താക്കറെ
കുട്ടികൾബാൽ താക്കറെ, Shrikant Thackeray, Ramesh Thackeray, Pama Tipnis, Sarla Gadkari, Susheela Gupte, Sanjeevani Karandikar
മാതാപിതാക്ക(ൾ)Sitaram Panvelkar
ബന്ധുക്കൾഉദ്ധവ് താക്കറെ, രാജ് താക്കറെ, Jayaprakash Tipnis

കേശവ് സീതാറാം താക്കറെ (ജീവിതകാലം : 17 സെപ്റ്റംബർ 1885 - നവംബർ 20, 1973; ജനന നാമം കേശവ് സീതാറാം പൻവേൽക്കർ; കേശവ് സീതാരം താക്കറെ, കേശവ് സീതാരം ധൊഡാപ്കർ എന്നിങ്ങനെയും അറിയപ്പെടുന്നുവെങ്കിലും പ്രബോദങ്കർ താക്കറെ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്) തൊട്ടുകൂടായ്മ, ബാലവിവാഹം, സ്ത്രീധനം തുടങ്ങി ഇന്ത്യയിൽ ഒരുകാലത്ത് നിലനിന്നിരുന്ന സാമൂഹിക തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രചാരണം നടത്തിയ ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവായിരുന്നു. സർഗ്ഗധനനായ ഒരു എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. ഭാഷാ സംസ്ഥാനമായ മഹാരാഷ്ട്രയുടെ സ്ഥാപനത്തിനായി വിജയകരമായി പ്രചാരണം നടത്തിയ സംയുക്ത മഹാരാഷ്ട്ര സമിതിയിലെ പ്രധാന നേതാക്കന്മാരിൽ ഒരാളായിരുന്നു പ്രബോദങ്കർ താക്കറെ. മറാത്തി അനുകൂല ഹിന്ദു ദേശീയ പാർട്ടിയായ ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെയുടെ പിതാവായിരുന്നു അദ്ദേഹം. ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ്വ് താക്കറെയുടെയും മഹാരാഷ്ട്ര നവ്‌നിർമാൻ സേന മേധാവി രാജ് താക്കറെയുടെയും മുത്തച്ഛനുംകൂടിയാണ് അദ്ദേഹം. പുണെയിൽ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു വിദ്യാലയം സ്ഥിതിചെയ്യുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

കേശവ് താക്കറെ (ജനനം, കേശവ് പൻവേൽക്കർ) 1885 സെപ്റ്റംബർ 17 ന് പൻവേലിൽ ഒരു ചന്ദ്രസേനിയ കയാസ്ത പ്രഭു കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയായ മഴി ജീവൻഗതയിലെ വിവരങ്ങൾപ്രകാരം, അദ്ദേഹത്തിന്റെ പൂർവ്വികരിലൊരാൾ മറാത്ത ഭരണകാലത്ത് ധോഡാപ് കോട്ടയിലെ കില്ലേദർ പദവിയുള്ള ഗവർണർ ആയിരുന്നു.[1]  അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻ കൃഷ്ണാജി മാധവ് ധോഡാപ്കർ ("അപ്പാസാഹേബ്") റായ്ഗഡിലെ പാലിയിൽ താമസിക്കുകയും  മുത്തച്ഛൻ രാംചന്ദ്ര "ഭകോബ" ധോഡാപ്കർ പൻവേലിൽ താമസമാക്കുകയും ചെയ്തു. കേശവിന്റെ പിതാവ് സീതാറാം പാരമ്പര്യമനുസരിച്ച് "പൻ‌വേൽകർ" എന്ന വിളിപ്പേര് സ്വീകരിച്ചുവെങ്കിലും പുത്രനെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനിടയിൽ ധോഡാപ്കറിന് മുമ്പുള്ള അവരുടെ പരമ്പരാഗത കുടുംബനാമമായിരുന്ന "താക്കറെ" എന്ന പേരു നൽകി.[2][3] ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനായ വില്യം മെയ്ക്ക്പീസ് താക്കറെയുടെ ആരാധകനായിരുന്ന കേശവ് പിന്നീട് തന്റെ കുടുംബപ്പേര് "താക്കറെ" എന്ന് ആംഗലേയമാക്കി മാറ്റി.[4][5]

കേശവിന്റെ കൌമാരകാലത്ത് , 1902 ൽ പിതാവ് പ്ലേഗ് പകർച്ചവ്യാധിയാൽ മരിച്ചു. പനവേൽ, കല്യാൺ, ബാരാമതി, ബോംബെ (ഇപ്പോൾ മുംബൈ) എന്നിവിടങ്ങളിലാണ് കേശവ് വിദ്യാഭ്യാസം നേടിയത്. ബോംബെ പ്രസിഡൻസിക്ക് പുറത്ത്, ദേവാസിലെ വിക്ടോറിയ ഹൈസ്കൂളിലും (മദ്ധ്യ പ്രവിശ്യകൾ), പിന്നീട് കൊൽക്കത്ത സർവകലാശാലയിലും അദ്ദേഹം പഠനം നടത്തി.[6] ഒടുവിൽ ബോംബെയിൽ സ്ഥിര താമസമാക്കി.

അവലംബം[തിരുത്തുക]

  1. Jñāneśa Mahārāva (2001). Thackeray, life & style. Pushpa Prakashan. p. 24. ISBN 978-81-7448-092-7. Retrieved 7 September 2012.
  2. Sreekumar (18 November 2012). "Why Bal Thackeray had an English surname". One India.
  3. Baban Walke (9 September 2012). "प्रबोधनकारांनी काय लिहून ठेवले आहे?". Tarun Bharat (in Marathi).{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  4. Soutik Biswas (19 November 2012). "The legacy of Bal Thackeray". BBC.
  5. Sreekumar (18 November 2012). "Why Bal Thackeray had an English surname". One India.
  6. Keshav Thackeray. माझी जीवनगाथा (Mazhi Jeevangatha) (PDF) (in Marathi). Archived from the original (PDF) on 2016-03-10. Retrieved 7 September 2012.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പ്രബോദങ്കർ_താക്കറെ&oldid=4011792" എന്ന താളിൽനിന്ന് ശേഖരിച്ചത്