പ്രപഞ്ചവികാസത്തിന്റെ അന്ത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നാണ് എല്ലാ ശാസ്ത്ര നിരീക്ഷണങ്ങളും പൊതുവെ ശരിവെക്കുന്നത്. ഇങ്ങനെ വികസിക്കുന്നതിനനുസരിച്ച് പ്രാപഞ്ചിക താപനില കുറഞ്ഞു വരുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിങ്ങനെ കുറഞ്ഞു കുറഞ്ഞ് ഒരു ഘട്ടത്തിലെത്തുമ്പോൾ ജീവൻ പോലും അസാദ്ധ്യമാവും. ഈ അവസ്ഥയെ മഹാശൈത്യം എന്നു വിളിക്കുന്നു.[1] വികാസം വീണ്ടും തുടരുകയും താരാപഥങ്ങളും അവയുടെ കൂട്ടങ്ങളും അതിവേഗത്തിൽ അകന്നുകൊണ്ടിരിക്കും. ഇത് അടുത്ത ഘട്ടത്തിലെത്തുമ്പോൾ നക്ഷത്രങ്ങളുടെ രൂപീകരണം പോലും നിലച്ചുപോകുകയും പ്രപഞ്ചം ഇരുളിലാണ്ടു പോകുകയും ചെയ്യും.[2][3]

വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ് പ്ലാങ്ക് ദൗത്യം എന്നിവയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന് പ്രപഞ്ചത്തിൽ വലിയതോതിൽ ശ്യാമോർജ്ജം നിലവിലുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്.[4][5] ഇതിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ വികാസനിരക്ക് വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. അതിവിദൂര സൂപ്പർനോവകളെ നിരീക്ഷിച്ചതിൽ നിന്നും ഇത് ശരിയാണ് എന്നതിനുള്ള തെളിവുകളും ലഭിച്ചു.[6]

അവലംബം[തിരുത്തുക]

  1. WMAP – Fate of the Universe, WMAP's Universe, NASA. Accessed on line July 17, 2008.
  2. A dying universe: the long-term fate and evolution of astrophysical objects, Fred C. Adams and Gregory Laughlin, Reviews of Modern Physics 69, #2 (April 1997), pp. 337–372. Bibcode1997RvMP...69..337A. doi:10.1103/RevModPhys.69.337 arΧiv:astro-ph/9701131.
  3. Adams & Laughlin (1997), §IIE.
  4. Five-Year Wilkinson Microwave Anisotropy Probe (WMAP) Observations: Data Processing, Sky Maps, and Basic Results, G. Hinshaw et al., The Astrophysical Journal Supplement Series (2008), submitted, arΧiv:0803.0732, Bibcode2008arXiv0803.0732H.
  5. Planck 2015 results. XIII. Cosmological parameters arΧiv:1502.01589
  6. Chapter 7, Calibrating the Cosmos, Frank Levin, New York: Springer, 2006, ISBN 0-387-30778-8.