പ്രധാൻമന്ത്രി ജൻ ധൻ യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രധാൻമന്ത്രി ജൻ ധൻ യോജന (PMJDY)
PM Modi launches the Pradhan Mantri Jan Dhan Yojana.jpg
പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
Countryഇന്ത്യ
പ്രധാനമന്ത്രിനരേന്ദ്ര മോദി
മന്ത്രാലയംധനകാര്യ മന്ത്രാലയം
Key peopleഅരുൺ ജെയ്റ്റ്ലി
ആരംഭിച്ചത്28 ഓഗസ്റ്റ് 2014; 6 വർഷങ്ങൾക്ക് മുമ്പ് (2014-08-28)
വെബ്‌സൈറ്റ്www.pmjdy.gov.in
Status: Active
Pradhan mantri jan dhan yojna logo.png

ഒരു കുടുംബത്തിൽ ചുരുങ്ങിയത് ഒരു ബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ 2014 ൽ ഭാരതത്തിലാരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജി.ഡി.വൈ). 2014 ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തത്. ആദ്യ ദിവസത്തിൽ തന്നെ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ പുതുതായി തുറന്നിരുന്നു. [1] പദ്ധതിയുടെ ആദ്യഘട്ടം 2014 ഓഗസ്റ്റിലാരംഭിച്ച് 2015 ഓഗസ്റ്റിൽ അവസാനിക്കും. രണ്ടാംഘട്ടം 2015-ൽ തുടങ്ങി 2018-ൽ അവസാനിക്കും.

ആനുകൂല്യങ്ങൾ[തിരുത്തുക]

ഈ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചാൽ 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം, റൂപെ ഡെബിറ്റ് കാർഡ്, ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭിക്കും.

അവലംബം[തിരുത്തുക]

  1. "എല്ലാ കുടുംബത്തിനും ബാങ്ക് അക്കൗണ്ട്‌". www.mathrubhumi.com. ശേഖരിച്ചത് 29 ഓഗസ്റ്റ് 2014.