പ്രദോഷവ്രതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശിവനെ പ്രീതിപ്പെടുത്താൻ അനുഷ്ഠിയ്ക്കുന്ന ഒരു വ്രതമാണ് പ്രദോഷവ്രതം. എല്ലാ മാസങ്ങളിലും രണ്ടുതവണ വീതം പ്രദോഷമുണ്ടാകാറുണ്ട്. സൂര്യാസ്തമയസമയത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷവ്രതമായി അനുഷ്ഠിയ്ക്കുന്നത്. പാർവ്വതീദേവിയെ സന്തോഷിപ്പിയ്ക്കാൻ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നത് ഈ ദിവസമാണെന്നും, ഇതുകാണാൻ സകല ദേവീദേവന്മാരും സന്നിഹിതരായിരിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. ശിവപ്രീതിയ്ക്ക് ഏറ്റവും ഉത്തമമായ വ്രതങ്ങളിലൊന്നാണ് പ്രദോഷവ്രതം എന്നാണ് വിശ്വാസം.

"https://ml.wikipedia.org/w/index.php?title=പ്രദോഷവ്രതം&oldid=3100663" എന്ന താളിൽനിന്ന് ശേഖരിച്ചത്