പ്രദീപ് മാളവിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രദീപ് മാളവിക
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 202

നാടക അഭിനേതാവും സംഘാടകനുമാണ് പ്രദീപ് മാളവിക. മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2020 ൽ ലഭിച്ചു. [1][2]നാൽപ്പതു വർഷത്തിലധികമായി നാടക രംഗത്തുണ്ട്. 10 സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ അംഗം, കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഡ്രാമ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ വൈക്കം മാളവികയുടെ സാരഥിയാണ്.

ജീവിതരേഖ[തിരുത്തുക]

ഏഴാം ക്ലാസിൽ നാടകജീവിതം തുടങ്ങി. പ്രഫഷനൽ, അമച്വർ നാടകത്തിലൂടെ ഇന്നും തുടരുന്നു. ഒട്ടേറെ നാടകക്കളരികൾ പ്രദീപ് നടത്തിയിട്ടുണ്ട്. സംസ്ഥാനതല നാടക മത്സരങ്ങളിൽ ജഡ്ജിയായും പങ്കെടുത്തു. സംസ്ഥാന സർക്കാർ പ്രഫഷനൽ നാടക മത്സരത്തിൽ യൗവനങ്ങളുടെ നൊമ്പരം (1982), കന്യാകുമാരിയിൽ ഒരു കടങ്കഥ (1984), ആയിരം സൂര്യഗായത്രികൾ (1989), ആശ്ചര്യചൂഡാമണി (1998) എന്നീ നാടകങ്ങൾ അവാർഡ് നേടി. ഈ നാടകങ്ങളിൽ പ്രധാന വേഷവും ചെയ്തു. ഓൾ ഇന്ത്യാ റേഡിയോയുടെ അമ്പതോളം നാടകങ്ങൾക്ക് ശബ്ദവും നൽകി. 1999ൽ വൈക്കം മാളവികയുടെ സാരഥ്യം ഏറ്റെടുത്തു. സമിതിയുടെ സ്‌ഥാപകൻ ടി.കെ. ജോണിൽ നിന്നാണ് പ്രദീപ് ചുമതല ഏറ്റെടുക്കുന്നത്.[3] 2002ൽ വൈക്കം മാളവികയുടെ ആൾക്കൂട്ടത്തിൽ തനിയെ എന്ന നാടകത്തിലെ 85 വയസ്സുള്ള ചെരിപ്പുകുത്തിയുടെ വേഷം അഭിനയിച്ചതിനു സംസ്ഥാന സർക്കാരിന്റെ പ്രഫഷനൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് നേടി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2020
  • സംസ്ഥാന സർക്കാരിന്റെ പ്രഫഷനൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ്(2002ൽ വൈക്കം മാളവികയുടെ ആൾക്കൂട്ടത്തിൽ തനിയെ ).
  • ആശാൻ സ്മാരക അവാർഡ്
  • അടൂർ ഭാസി സ്മാരക അവാർഡ്
  • വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ്
  • ഇഎംഎസ് സ്മാരക അവാർഡ്
  • എൻ.എൻ.പിള്ള സ്മാരക അവാർഡ്

അവലംബം[തിരുത്തുക]

  1. "കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; പിരപ്പൻകോടിനും…". ദേശാഭിമാനി. 6 February 2020. Archived from the original on 2021-02-08. ശേഖരിച്ചത് 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാധ്യമം. 6 February 2020. Archived from the original on 2021-02-08. ശേഖരിച്ചത് 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "പുരസ്കാര ദീപപ്രഭയിൽ വീണ്ടും പ്രദീപ് മാളവിക". മനോരമ. 7 February 2021. ശേഖരിച്ചത് 10 February 2021.
"https://ml.wikipedia.org/w/index.php?title=പ്രദീപ്_മാളവിക&oldid=3970106" എന്ന താളിൽനിന്ന് ശേഖരിച്ചത്