Jump to content

പ്രദക്ഷിണദിശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഘടികാരദിശയിലുള്ള ചലനം.

ഘടികാരത്തിലെ സൂചികൾ ചലിക്കുന്നതിന്‌ സമാനമായ ചലനങ്ങളുടെ ദിശയെ സൂചിപ്പിക്കുവാനാണ്‌ പ്രദക്ഷിണദിശ (ഘടികാരദിശ) (clockwise) എന്ന് ഉപയോഗിക്കുന്നത്. മുകളിൽനിന്ന് വലതുവശത്തേക്കും, ശേഷം വലത് നിന്ന് താഴോട്ടും, ശേഷം താഴെ നിന്ന് ഇടത് വശത്തേക്കും, ശേഷം ഇടത് നിന്ന് മുകളിലോട്ടും; ഈ രീതിയിലുള്ള ചലനത്തെയാണ്‌ ഇത് സൂചിപ്പിക്കുന്നത്. ഇതിന്‌ വിപരീതമായ രീതിയിലുള്ള ചലനത്തെ അപ്രദക്ഷിണദിശ (എതിർ ഘടികാരദിശ) (anticlockwise അഥവാ counterclockwise) എന്നും പറയുന്നു.

നിരുക്തം

[തിരുത്തുക]

പ്രദക്ഷിണം എന്നതുകൊണ്ട് അർ‌‍ഥമാക്കുന്നത് ദക്ഷിണദിശയിലേക്ക് എന്നാണ്. അതായത് ദക്ഷിണഹസ്തത്തിന്റെ (വലംകൈയുടെ) ദിശയിലുള്ള ചലനം.

ദേവാലയങ്ങളിൽ

[തിരുത്തുക]

ഹിന്ദുക്കൾ ദേവാലയങ്ങളിൽ പ്രദക്ഷിണം ചെയ്ത് ആരാധന നടത്താറുണ്ട്. വലതുകൈയുടെ ദിശയിൽ സഞ്ചരിച്ച് വിഗ്രഹത്തെയോ ഹോമാഗ്നിയെയോ ചുറ്റിവരുന്നതാണ് പ്രദക്ഷിണം.[1]

ഉപയോഗം

[തിരുത്തുക]

സ്ക്രൂകൾ, ബോൾട്ടുകൾ, ബോട്ടിലുകളുടെ അടപ്പുകൾ എന്നിവ സാധാരണയായി മുറുക്കുന്നത് ഘടികാരദിശയിലും അയവു ചെയ്തെടുക്കുന്നത് എതിർ ഘടികാരദിശയിലുമാണ്‌. വലത് കൈപ്പത്തി സിദ്ധാന്തം ഇതിനോട് സാമ്യപ്പെടുത്താവുന്നതാണ്‌. ഇത് ഓർമ്മിക്കുവാൻ "വലത്-മുറുക്കം, ഇടത്-അയക്കം" എന്ന് വാക്യം സാഹായിക്കുന്നു. മുറുക്കുകയും അയക്കുകയും ചെയ്യുന്ന വൃത്തത്തിന്‌ മുകളിൽ നിന്ന് വീക്ഷിക്കുന്ന അവസരത്തിൽ മാത്രമേ ഈ ശരിയാവുന്നുള്ളൂ എന്നതാണ്‌ ഇതിന്റെ കുഴപ്പം. താഴ്ഭാഗത്ത് നിന്ന് വീക്ഷിക്കുമ്പോൾ ഈ വാക്യം തെറ്റായി മാറുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. ഡോ. കെ. ബാലകൃഷ്ണവാര്യർ (16 സെപ്റ്റംബർ 2014). "പ്രദക്ഷിണവിധി". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-09-18. Retrieved 18 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=പ്രദക്ഷിണദിശ&oldid=3638083" എന്ന താളിൽനിന്ന് ശേഖരിച്ചത്