പ്രഥമ മനുഷ്യൻ (നോവൽ)
![]() | |
| കർത്താവ് | Albert Camus |
|---|---|
| യഥാർത്ഥ പേര് | Le Premier Homme |
| പരിഭാഷ | David Hapgood |
| രാജ്യം | France |
| ഭാഷ | French |
| പ്രസാധകർ | Éditions Gallimard |
പ്രസിദ്ധീകരിച്ച തിയതി | 1994 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1995 |
| ISBN | 0-679-43937-4 |
| OCLC | 31938033 |
| 843/.914 20 | |
| LC Class | PQ2605.A3734 P7413 1995 |
അൽബേർ കാമ്യുവിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ കൈപ്പെട്ടിയിൽ നിന്നും ലഭിച്ച ആത്മകഥാപരമായ അപൂർണ്ണകൈയെഴുത്തുപ്രതിയാണ് പ്രഥമ മനുഷ്യൻ[1].ആൽബേർ കാമ്യു 1960 ജനുവരി 4-നാണ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടത്.കാമ്യുവിന്റെ മരണത്തിന് മൂന്ന് ദശകങ്ങൾക്കുശേഷം 1995ലാണ് പ്രഥമമനുഷ്യൻപ്രസിദ്ധീകരിക്കപ്പെട്ടത്[2].
കഥാസംഗ്രഹം
[തിരുത്തുക]ഇരുപത്തിയൊമ്പതാം വയസ്സിൽ ഒന്നാം ലോകമഹാ യുദ്ധത്തിൽ (Battle of Marne) ഫ്രാൻസിൽ വച്ച് കൊല്ലപ്പെട്ട തന്റെ പിതാവായ ഹെന്റി കൊര്മെറ്റ്റിയുറെ കുഴിമാടത്തിനു മുന്നിൽ നില്ക്കു ന്ന നാല്പ്പതുകാരനായ മകൻ ഷാക്ക് കൊര്മെറ്റ്റിയുടെ (Jacques) ചിന്തകളിൽ സ്വപിതാവിനോട് ഉള്ള സ്നേഹമല്ല , മറിച്ച് അന്യായമായി കൊലചെയ്യപ്പെട്ട ഒരു കുഞ്ഞിനോടുള്ള അനുകമ്പയായിരുന്നു നിറഞ്ഞു നിന്നിരുന്നത് . കാമുവിന്റെോ ഭാഷയിൽ പറഞ്ഞാൽ ‘അച് ഛനെക്കാളും പ്രായമുള്ള മകൻ’. പിതാവ് കൊല്ലപ്പെടുമ്പോൾ ഷാക്കിന് ഒരുവയസ്സ്. യുദ്ധമുഖത്തുനിന്നും അയച്ചു കൊടുക്കപ്പെട്ട , ഹെന്റി കൊര്മെയറിയുറെ തലയോട് പിളര്ന്ന വെടിയുണ്ടയും അദ്ദേഹം ഒടുവിൽ ഭാര്യയ്ക്കെഴുതിയ കത്തുകളും അലമാരയിൽ ഒരു ബിസ്കറ്റ് ടിന്നിനകത്ത് പരേതന്റെ ഭാര്യ ലൂസി സുക്ഷിച്ച് വയ്ക്കുന്നു. തലയ്ക്ക് വെടിയേറ്റ് രണ്ടു ദിവസം ആശുപത്രിയിൽ കിടക്കുമ്പോളാണ് ഹെന്റി കോര്മെറ്റ്റി ഈ കത്തുകൾ എഴുതിയത് .ഹെന്റി കൊര്മെറ്റ്റിയെ ശുശ്രൂഷിച്ച നേഴ്സ് ലൂസിക്കെഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു ; “ഇതു തന്നെയാണ് ഭേദം . അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ കുരുടനോ ഭ്രാന്തനോ ആയിത്തീര്ന്നേനെ......വലിയ ധൈര്യശാലിയായിരുന്നു”.
ഷാക് ജനിച്ചത് അൽജീരിയയിലെ സോള്ഫെരറിനൊ എന്ന ഗ്രാമത്തിലാണ്. ജനനത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും നോവലിന്റെ ആദ്യ ഭാഗത്ത് പറയുന്നുണ്ട് .രണ്ടാം ഭാഗത്തിൽ നാല്പതു വയസ്സുകാരനായ ഷാക്കിന്റെ ചിത്രമാണ് നമുക്ക് കാണാൻ കഴിയുക. ഫ്രാൻസിൽ നിന്നും തന്റെക അമ്മയെ കാണാൻ നാട്ടിലേക്ക് (അള്ജിനയേഴ്സ്) അയാൾ വരുകയാണ്. പിതാവിനെ കുറിച്ച് ഷാക്കിനോടു ലൂസി പറയുന്ന കാര്യം ഇതു മാത്രമാണ് - “നിന്റെ അച്ഛൻ ധീരനായിരുന്നു. അച്ഛന്റെ തനി പകര്പ്പാ ണ് നീ”. ഷാക്ക് ഉത്സാഹശീലനായ വിദ്യാര്ഥിുയായിരുന്നതിനാൽ പ്രവേശന പരീക്ഷയിൽ ജയിച്ച് ലൈസിയിൽ പ്രവേശനം ലഭിച്ചു. അല്ജീിരിയയിലെ സെക്കണ്ടറി സ്കൂൾ ആണ് ലൈസി (Lycee).
ലൂസിയുടെ കൂടെ അവരുടെ അമ്മയും വികലാംഗനായ അമ്മാവനും താമസിക്കുന്നുണ്ട്.ഷാക്കിന് ഒരു ജ്യേഷ്ഠൻ ഉണ്ട്.ഷാക്കിന്റെ അമ്മ സ്പാനിഷ് വംശജയാണ്.
ഹെന്റി കൊര്മെറ്റ്റി ഫ്രാൻസിൽ യുദ്ധത്തിനു പോയപ്പോൾ കുടുംബം പോറ്റാൻ ലൂസി ഭൃത്യവേല ചെയ്യുന്നു. മാൻ യുദ്ധത്തിലെ (Battle of Marne) ഭയാനകമായ ഒരു ചിത്രം നോവലിസ്റ്റ് കാണിച്ചു തരുന്നുണ്ട്. യുദ്ധമുഖത്ത് നിലാവിലൊരാൾ ആകാശം നോക്കി കിടക്കുന്നു. അടുത്ത ചിത്രത്തിൽ അതൊരു കബന്ധമാെണന്നു വ്യക്തമാകുന്നു. ജഢത്തിന്റെ ലിംഗം അറുക്കപ്പെട്ട തലയിലെ വായിൽ തിരുകിയിട്ടുമുണ്ട്. ഷാക്ക് തന്റെ ബാല്യകാലത്ത് സിനിമ കാണാൻ പോകുന്നത് വിവരിക്കുന്ന ഒരു ഭാഗമുണ്ട് നോവലിൽ. പഴയകാലത്തെ നിശ്ശബ്ദ ചലച്ചിത്രങ്ങൾക്കൊപ്പം വാർത്തകളും കാണിക്കുമായിരുന്നു. അവയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിരുന്നത് സിനിമാക്കോട്ടയിൽ തന്നെയാണ്. വാര്ത്തകളുടെ ഭാവങ്ങൾക്കനുസരിച്ച് ഒരാളിരുന്നു പിയാനോ വായിക്കും. ഇങ്ങനെ വായിക്കുന്ന കലാകാരന് വാർത്തകളുടെ ഉള്ളടക്കത്തെക്കുറിച്ച് നല്ല ധാരണ വേണ്ടതുണ്ട്. ഇന്നത്തെ ടി വി സീരിയലുകൾ പോലെയാണ് അന്ന് തിയറ്റരുകളിൽ സിനിമ കാണിച്ചിരുന്നത്. ഖണ്ഡശ്ശയായി പല ആഴ്ച കഴിയുമ്പോളാണ് ഒരു സിനിമ പൂർണമാകുക.
ഷാക്കിന്റെ ബാല്യം തികച്ചും സാധാരണമായിരുന്നു. സ്കൂളിൽ അടിപിടിയുണ്ടാക്കുക , നീന്തൽ, അരളിപ്പൂക്കൾ പിഴിഞ്ഞടുത്ത് സംസ്കരിച്ച് വിഷമുണ്ടാക്കി കുപ്പികളിലാക്കി കുഴിച്ചിടുക, നായാട്ടിനു പോകുക.. തുടങ്ങിയവ. കണിശക്കാരിയായ മുത്തശ്ശിയിൽ നിന്നും ഷാക്ക് ചാട്ടകൊണ്ടുള്ള അടി വാങ്ങാറുണ്ട്. പുസ്തകങ്ങളെ ഭക്ഷണമാക്കിയ കൌമാരമായിരുന്നു ഷാക്കിന്റെത്.
തന്റെ കൂടെ പഠിക്കുന്ന, ധനികഗൃഹങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് താൻ എന്ന് വൈകാതെ അവൻ തിരിച്ചറിയുന്നു.. വഷളായിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച്-അറബ് രാഷ്ട്രീയ അവസ്ഥയുടെ നടുവിലാണ് ഷാക് തന്റെി ബാല്യകാലം പിന്നിട്ടത്. ജന്മനഗരമായ സൊൾഫെരിനോയിലേക്ക് ഷാക്ക് ഒടുവിൽ പോകുന്നുണ്ട്. പക്ഷെ അവിടെ തന്റെ ജന്മഗേഹം അയാൾക്ക് കണ്ടെത്താനാകുന്നില്ല. അവിടെ ആര്ർക്കും തന്റെ മുത്തശ്ശിയെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ അറിയില്ല എന്ന സത്യം അയാൾ തിരിച്ചറിയുന്നു .
ഫ്രഞ്ച് ഭരണത്തിന്റെ് കീഴിലായിരുന്നു അൾജീരിയ. അൾജീരിയൻ ഭരണകൂടം അറബ് മുസ്ലിങ്ങൾക്ക് ഫ്രഞ്ച് പൗരത്വം കൊടുക്കാതെ അവരെ അസ്വാഭാവികമായി ചൂഷണം ചെയ്യുകയും അടിച്ചമര്ത്തുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെി ആരംഭത്തോടുകൂടി ഫെര്ഹാ്ത്ത് അബ്ബാസിന്റെ നേതൃത്വത്തിൽ അറബ് സ്വാതന്ത്ര്യ സമരമാരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് ഷാക്കിന്റെ ജനനം നോവലിന്റെ ഏറ്റവും ഒടുവിലത്തെ താളിലാണ് ഷാക്ക് തന്റെ് പ്രണയത്തെ കുറിച്ച് അവ്യക്തമായ സൂചന നല്കുന്നത്.കാമുവിന്റെ അപകടമരണത്തോടെ ഈ കഥയുടെ രചന നിലച്ചു.
നോവലിൽ നിന്ന്
[തിരുത്തുക].പക്ഷെ സുര്യൻ കയറിയിറങ്ങി തേയ്മാനം സംഭവിച്ച കാബൈൽ മലകളിലെ ഇടയച്ചെറുക്കൻ പറന്നുയരുന്ന കൊക്കുകളെയും നോക്കി ഉത്തര ദേശങ്ങളെ കുറിച്ച് സ്വപ്നം കാണുകയാണ്. പക്ഷികൾ ദീർഘ യാത്ര കഴിഞ്ഞെത്തിയിരിക്കുകയാണ്...
