സെഡ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:20, 10 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('സൗരയൂഥത്തിന്റെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗരയൂഥത്തിന്റെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന വലിപ്പമേറിയ ഒരു കുള്ളൻ ഗ്രഹമാണ് സെഡ്ന (90377 സെഡ്ന). 2015ൽ ഇത് സൂര്യനിൽ നിന്നും 86 സൗരദൂരം അകലെയായിരുന്നു. സൂര്യനിൽ നിന്നും നെപ്റ്റ്യൂണിലേക്കുള്ള ദൂരത്തിന്റെ മൂന്നിരട്ടിയിലധികമാണിത്. സ്പെക്ട്രോസ്കോപ്പിയിലൂടെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് വെള്ളം, മീഥെയ്ൻ, നൈട്രജൻ, ഐസ് എന്നിവയുടെ മിശ്രിതത്താൽ നിർമ്മിതമായ സെഡ്നയുടെ ഉപരിതലം മറ്റ് നെപ്റ്റൂണിനപ്പുറമുള്ള മറ്റുവസ്തുക്കളുടെ ഉപരിതലത്തോട് തികച്ചും സമാനമാണ്. നെപ്റ്റൂണിനപ്പുറം സ്ഥിതിചെയ്യുന്ന അറിയപ്പെടുന്നതും വലിപ്പമേറിയതുമായ കുള്ളൻ ഗ്രഹങ്ങളിൽ ഉപഗ്രഹം ഇല്ലാത്ത ഒരേയൊരു വസ്തുവും സെഡ്നയാണ്.

"https://ml.wikipedia.org/w/index.php?title=സെഡ്ന&oldid=3229620" എന്ന താളിൽനിന്ന് ശേഖരിച്ചത്