നിഴൽശൂന്യ ദിനം
നട്ടുച്ചനേരത്ത് സൂര്യൻ ഒരു സ്ഥലത്ത് നേർമുകളിൽ ആയിരിക്കുകയും സൂര്യരശ്മികൾ ആസമയം കൃത്യം ലംബമായി പതിക്കുകയും ചെയ്യുന്നതുമൂലം ഒരു വസ്തുവിന് നിഴലില്ലാതായി തീരുന്ന ദിവസമാണ് നിഴൽരഹിത ദിനം അഥവാ നിഴൽശൂന്യ ദിനം. ഉഷ്ണമേഖലാപ്രദേശത്തുമാത്രമാണ് ഈ ജ്യോതിശാസ്ത്ര പ്രതിഭാസം അനുഭവപ്പെടുന്നത്. ഒരു കലണ്ടർ വർഷത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെട്ട ഓരോ സ്ഥലത്തും ഇപ്രകാരം രണ്ടുവീതം നിഴൽശൂന്യദിനങ്ങൾ ഉണ്ടാകാറുണ്ട്.[1]
അവലംബം
- ↑ Team, LUCA (2019-08-22). "കേരളത്തിൽ നിഴലില്ലാനേരം – നമുക്ക് ഭൂമിയുടെ ചുറ്റളവ് കണ്ടെത്താം". LUCA. Retrieved 2019-08-23.