പുനരുപയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:12, 5 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('File:Reuse.jpg|thumb|360px|ഉപയോഗം കഴിഞ്ഞ ഒരു ഹെൽമറ്റ് ചെടിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉപയോഗം കഴിഞ്ഞ ഒരു ഹെൽമറ്റ് ചെടിച്ചട്ടിയായി പുനരുപയോഗിച്ചിരിക്കുന്നു.

ഒരു വസ്തു അതിന്റെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനായോ അഥവാ വിഭിന്നമായ മറ്റൊരു ആവശ്യത്തിനായോ വീണ്ടും ഉപയോഗിക്കുന്ന രീതിയെയാണ് പുനരുപയോഗം എന്നുപറയുന്നത്. ഇപ്രകാരം വസ്തുക്കളെ സാധാരണ രീതിയിലോ അല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി സൃഷ്ടിപരമായോ പുനരുപയോഗിക്കുന്നതിലൂടെ മാലിന്യങ്ങളുടെ അളവു നിയന്ത്രിക്കുന്നതിനും ഹരിത സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സാധിക്കുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന മാർഗ്ഗമാണ് പുനരുപയോഗം.[1]

അവലംബം

  1. "Reuse". www.wm.com. Retrieved 2019-02-05.
"https://ml.wikipedia.org/w/index.php?title=പുനരുപയോഗം&oldid=3069498" എന്ന താളിൽനിന്ന് ശേഖരിച്ചത്