ഡാനിയൽ റാഡ്ക്ലിഫ്
ഹാരി പോട്ടർ എന്ന സിനിമാ കഥാപാത്രമായി, അതേ പരിൽ പുറത്തിറങ്ങിയ സിനിമാ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നടനാണ് അഭിനയിച്ച് പ്രപേരിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് നടനാണ് ഡാനിയൽ ജേക്കബ് റാഡ്ക്ലിഫ് (ജനനം ജൂലൈ 23, 1989). ബിബിസി വൺ-ന്റെ ഡേവിഡ് കോപ്പർഫീൽഡ് എന്ന ടെലിവിഷൻ ചലച്ചിത്രത്തിൽ പത്ത് വയസ്സുള്ളപ്പോൾ അയാൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2001-ൽ പുറത്തിറങ്ങിയ ദ ടെയിലർ ഓഫ് പനാമയിൽ ചലച്ചിത്ര അഭിനയത്തിനും തുടക്കം കുറിച്ചു. 11-ആം വയസ്സിൽ ഒന്നാമത്തെ ഹാരി പോട്ടർ ചലച്ചിത്രത്തിൽ ഹാരി പോട്ടറുടെ വേഷത്തിൽ അഭിനയിച്ചു. 2011-ൽ എട്ടാമത്തേയും അവസാനത്തേയും സിനിമ റിലീസ് ചെയ്യുന്നതുവരെ 10 വർഷം ഈ ചലച്ചിത്ര പരമ്പരയിൽ അഭിനയിച്ചു.