"ഫിലഡെൽഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:فلاڈیلفیا
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:پٹسبرگ
വരി 77: വരി 77:
[[pl:Filadelfia]]
[[pl:Filadelfia]]
[[pms:Filadelfia (Pennsylvania)]]
[[pms:Filadelfia (Pennsylvania)]]
[[pnb:فلاڈیلفیا]]
[[pnb:پٹسبرگ]]
[[pt:Filadélfia]]
[[pt:Filadélfia]]
[[qu:Philadelphia (Pennsylvania)]]
[[qu:Philadelphia (Pennsylvania)]]

14:39, 5 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽ‌വേനിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് ഫിലഡെൽഫിയ. രാജ്യത്തെ ഏറ്റവും ജനവാസമുള്ള ആറാമത്തെ നഗരവുമാണിത്. അനൌദ്യോഗികമായി ഫിലി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഫിലഡെൽഫിയയ്ക്ക് "സാഹോദര്യ സ്നേഹത്തിന്റെ നഗരം", "അമേരിക്കയുടെ ജന്മദേശം", "സ്വാതന്ത്ര്യത്തിന്റെ തൊട്ടിൽ" എന്നിങ്ങനെ അപരനാമങ്ങളുമുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിൽ തന്ത്രപ്രധാനമായ സ്ഥാനമുണ്ട് ഈ നഗരത്തിന്.

അമേരിക്കയുടെ ആദ്യ തലസ്ഥാനമായ ഫിലഡെൽഫിയ ആയിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യത്തെ ഏറ്റവും ജനനിബിഡമായ നഗരം. സ്വാതന്ത്ര്യ സമരത്തിനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രം ഈ നഗരമായിരുന്നു. ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ പ്രവർത്തന കേന്ദ്രമെന്ന നിലയിൽ അക്കാലത്ത് ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ എന്നീ നഗരങ്ങളേക്കാൾ രാഷ്ട്രീയ പ്രാധാന്യവും ഫിൽഡെൽഫിയയ്ക്കുണ്ടായിരുന്നു.

ചരിത്രം

യൂറോപ്യന്മാരുടെ വരവിനുമുൻപ് ഫിലഡെൽഫിയയും സമീപ പ്രദേശങ്ങളും ലെനപീ ആദിവാസികളുടെ ആവാസകേന്ദ്രമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ച്, ബ്രിട്ടീഷ് സ്വീഡിഷ് സഞ്ചാരികൾ ഫിലഡെൽഫിയ ഉൾപ്പെടുന്ന ഡെലവെയർ നദീതടത്തിൽ വാസമുറപ്പിച്ചു. 1681-ൽ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം വില്യം പെൻ എന്നയാൾക്കു നൽകി. പെൻ‌സിൽ‌വേനിയ എന്ന കോളനിയുടെ രൂപവത്കരണത്തിനു വഴിതെളിച്ചതും ഈ ഉടമ്പടിയാണ്. ഡെലവെയർ നദിയോടടുത്ത് വ്യാപാരത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രമാകുംവിധത്തിൽ ഒരു നഗരം കെട്ടിപ്പടുക്കുക വില്യം പെന്നിന്റെ പദ്ധതിയായിരുന്നു. ചാൾസ് രണ്ടാമനിൽ നിന്നും ഭൂമിയുടെ അവകാശം ലഭിച്ചുവെങ്കിലും ലെനപീ ആദിവാസികളിൽ നിന്നും ഇദ്ദേഹം ഈ പ്രദേശം വീണ്ടും വാങ്ങി. ലെനപീ ആദിവാസികളുമായി സഹവർത്തിത്വത്തിൽ കഴിഞ്ഞ് തന്റെ കോളനിയിൽ സമാധാനം ഉറപ്പാക്കുകയായിരുന്നു പെന്നിന്റെ ലക്ഷ്യം. ക്വേക്കർ എന്ന ക്രിസ്തീയവിഭാഗത്തിൽ അംഗമായിരുന്ന പെൻ മുൻപ് മതപീഡനങ്ങൾക്കിരയായിട്ടുണ്ട്. ഇക്കാരണത്താൽ തന്റെ കോളനിയിൽ മതഭേദമില്ലാതെ ആർക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കമെന്നും അദ്ദേഹത്തിനു നിഷ്കർഷയുണ്ടായിരുന്നത്രേ. ഇതുകൊണ്ടാവണം തന്റെ ഭരണകേന്ദ്രമായ നഗരത്തിന് അദ്ദേഹം സാഹോദര്യ സ്നേഹം എന്നർത്ഥം വരുന്ന ഫിലഡെൽഫിയ എന്ന പേരു നൽകിയത്.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഫിലഡെൽഫിയ&oldid=995799" എന്ന താളിൽനിന്ന് ശേഖരിച്ചത്