"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
ഖുർആനിൽ ചരിത്രം വിവരിക്കുന്ന ഒരു പ്രവാചകൻ.ബൈബിളിൽ ലോത്ത്. ഇബ്രാഹിം നബിയുടെ സമകാലികൻ.ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്.
ഖുർആനിൽ ചരിത്രം വിവരിക്കുന്ന ഒരു പ്രവാചകൻ.ബൈബിളിൽ ലോത്ത്.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്.


== നിയോഗിച്ച പ്രദേശം ==
== നിയോഗിച്ച പ്രദേശം ==

08:52, 1 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഖുർആനിൽ ചരിത്രം വിവരിക്കുന്ന ഒരു പ്രവാചകൻ.ബൈബിളിൽ ലോത്ത്.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്.

നിയോഗിച്ച പ്രദേശം

ഇപ്പോൾ ട്രാൻസ് ജോർഡാൻ (Trans Jordan) എന്ന് അറിയപ്പെടുന്നതും ഇറാഖിന്റെയും ഫസ്തീനിന്റെയും മധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ പ്രദേശമായിരുന്നു ലൂത്ത് ജനതയുടെ അധിവാസ ഗേഹം. അവരുടെ തലസ്ഥാന നഗരിക്ക് `സദൂം` എന്നപേരാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ചാവുകടലിന്(Dead Sea) സമീപത്തെവിടെയോ ആണത് സ്ഥിതിചെയ്തിരുന്നത്. അഥവാ ഇപ്പോൾ ചാവുകടലിൽ മുങ്ങിപ്പോയിരിക്കാം. തൽമൂദിൽ പറയുന്നു: `സദൂമി`ന്നു പുറമേ നാല് വൻ നഗരങ്ങൾകൂടി അവർക്കുണ്ടായിരുന്നു. ആ നഗരങ്ങൾക്ക് മധ്യേയുള്ള പ്രദേശം ഹൃദയഹാരിയായ പൂങ്കാവനമായിരുന്നു. നാഴികകളോളം പച്ചപുതച്ചുനിൽക്കുന്ന ആ തോട്ടത്തിന്റെ സൌന്ദര്യ ലഹരിയിൽ ആരും മതിമറന്നുപോകുമായിരുന്നു.` എന്നാൽ ഇന്നവരുടെ പേരും കുറിയും ലോകത്തുനിന്ന് പാടേ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ശരിക്കുമെവിടെയായിരുന്നു അവരുടെ വാസസ്ഥലമെന്നുപോലും ഇപ്പോൾ നിർണിതമല്ല. ചാവുകടൽ മാത്രമാണ് ആ ജനതയുടെ സ്മാരകമായി ഇന്നും അവശേഷിക്കുന്നത്. അതിന് ഇപ്പോഴും `ബഹ്റുലൂത്ത്`(ലോത്തിന്റെ കടൽ) എന്നു പറഞ്ഞുവരുന്നു. ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഇറാഖി ൽനിന്ന് പിതൃവ്യനോടൊപ്പം ലൂത്തും പുറപ്പെട്ടു; കുറച്ചുകാലം സിറിയ, ഈജിപ്ത്, ഫലസ്തീൻ എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി പ്രബോധന പരിശീലനം നേടി. അനന്തരം പ്രവാചകത്വ പദവിയിൽ നിയുക്തനായ അദ്ദേഹത്തിൽ വഴിപിഴച്ച ആ ജനതയുടെ സംസ്കരണ ബാധ്യത അർപ്പിതമായി. സോദോമുകാരെ `ലൂത്തിന്റെ ജനം` എന്നു വിളിക്കുന്നത് അദ്ദേഹത്തിന് അവരുമായിവൈവാഹികബന്ധമുള്ളതുകൊണ്ടായിരിക്കാം. എന്നാൽ ബൈബിൾ പഴയ നിയമം ലൂത്ത് നബി(അ)യുടെ ചരിത്രത്തിന്മേൽ ഒട്ടേറെ കറുത്തപുള്ളികൾ വീഴ്ത്തിയിട്ടുണ്ട്. അതിലൊന്ന് ഹ: ഇബ്റാഹീമുമായി പിണങ്ങിക്കൊണ്ടാണദ്ദേഹം `സദൂം` പ്രദേശത്തേക്ക് പോയതെന്നാണ് (ഉൽപത്തി: 13: 1-12). ഈ അബദ്ധ പ്രസ്താവനയെ ഖുർആൻ ഖണ്ഡിക്കുന്നു. അല്ലാഹു പ്രവാചകനായി നിശ്ചയിച്ചിട്ടാണദ്ദേഹം അങ്ങോട്ട് പോയതെന്നത്രെ ഖുർആൻ പറയുന്നത്.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=ലൂത്ത്_നബി&oldid=992734" എന്ന താളിൽനിന്ന് ശേഖരിച്ചത്