"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഖുർആനിൽ ചരിത്രം വിവരിക്കുന്ന ഒരു പ്രവാചകൻ. ഇബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
ഇപ്പോൾ ട്രാൻസ് ജോർഡാൻ (Trans Jordan) എന്ന് അറിയപ്പെടുന്നതും ഇറാഖിന്റെയും ഫസ്തീനിന്റെയും മധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ പ്രദേശമായിരുന്നു ലൂത്ത് ജനതയുടെ അധിവാസ ഗേഹം. അവരുടെ തലസ്ഥാന നഗരിക്ക് `സദൂം` എന്നപേരാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ചാവുകടലിന്(Dead Sea) സമീപത്തെവിടെയോ ആണത് സ്ഥിതിചെയ്തിരുന്നത്. അഥവാ ഇപ്പോൾ ചാവുകടലിൽ മുങ്ങിപ്പോയിരിക്കാം. തൽമൂദിൽ പറയുന്നു: `സദൂമി`ന്നു പുറമേ നാല് വൻ നഗരങ്ങൾകൂടി അവർക്കുണ്ടായിരുന്നു. ആ നഗരങ്ങൾക്ക് മധ്യേയുള്ള പ്രദേശം ഹൃദയഹാരിയായ പൂങ്കാവനമായിരുന്നു. നാഴികകളോളം പച്ചപുതച്ചുനിൽക്കുന്ന ആ തോട്ടത്തിന്റെ സൌന്ദര്യ ലഹരിയിൽ ആരും മതിമറന്നുപോകുമായിരുന്നു.` എന്നാൽ ഇന്നവരുടെ പേരും കുറിയും ലോകത്തുനിന്ന് പാടേ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ശരിക്കുമെവിടെയായിരുന്നു അവരുടെ വാസസ്ഥലമെന്നുപോലും ഇപ്പോൾ നിർണിതമല്ല. ചാവുകടൽ മാത്രമാണ് ആ ജനതയുടെ സ്മാരകമായി ഇന്നും അവശേഷിക്കുന്നത്. അതിന് ഇപ്പോഴും `ബഹ്റുലൂത്ത്`(ലോത്തിന്റെ കടൽ) എന്നു പറഞ്ഞുവരുന്നു. ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഇറാഖി ൽനിന്ന് പിതൃവ്യനോടൊപ്പം ലൂത്തും പുറപ്പെട്ടു; കുറച്ചുകാലം സിറിയ, ഈജിപ്ത്, ഫലസ്തീൻ എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി പ്രബോധന പരിശീലനം നേടി. അനന്തരം പ്രവാചകത്വ പദവിയിൽ നിയുക്തനായ അദ്ദേഹത്തിൽ വഴിപിഴച്ച ആ ജനതയുടെ സംസ്കരണ ബാധ്യത അർപ്പിതമായി. സോദോമുകാരെ `ലൂത്തിന്റെ ജനം` എന്നു വിളിക്കുന്നത് അദ്ദേഹത്തിന് അവരുമായിവൈവാഹികബന്ധമുള്ളതുകൊണ്ടായിരിക്കാം. ജൂതൻമാരുടെ മാറ്റിമറിക്കലിന്ന് വിധേയമായ ബൈബിൾ പഴയ നിയമം ലൂത്ത് നബി(അ)യുടെ ചരിത്രത്തിന്മേൽ ഒട്ടേറെ കറുത്തപുള്ളികൾ വീഴ്ത്തിയിട്ടുണ്ട്. അതിലൊന്ന് ഹ: ഇബ്റാഹീമുമായി പിണങ്ങിക്കൊണ്ടാണദ്ദേഹം `സദൂം` പ്രദേശത്തേക്ക് പോയതെന്നാണ് (ഉൽപത്തി: 13: 1-12). ഈ അബദ്ധ പ്രസ്താവനയെ ഖുർആൻ ഖണ്ഡിക്കുന്നു. അല്ലാഹു പ്രവാചകനായി നിശ്ചയിച്ചിട്ടാണദ്ദേഹം അങ്ങോട്ട് പോയതെന്നത്രെ ഖുർആൻ പറയുന്നത്.<ref>[http://thafheem.net/getinterpretation.php?q=7&r=63&hlt=undefined&sid=0.11047535738907754 തഫ്ഹിമുൽ ഖുർആൻ]</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/992726" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി