"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
95 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
===കിരിയത്തുനായർ===
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോടൊ സാമന്ത ക്ഷത്രിയരോടൊ സേവനപരമായി ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു വിഭാഗമായിരുന്നു കിരിയത്തു നായർമാർ. പഴയകാലത്തെ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.
 
===ഇല്ലത്തുനായർ===
===സ്വരൂപത്തുനായർ===
[[Image:Nair Lady and Men.jpg|thumb|right]]
സാമന്ത ക്ഷത്രിയ ധനികകുടുംബത്തിലെ സഹായികളായിരുന്നത്രെ സ്വരൂപത്ത് നായർമാർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയർന്നശ്രേണിയിൽപ്പെട്ടതാണ് പറവൂർ സ്വരൂപക്കാർ എന്നും വിശ്വാസമുണ്ട്.
 
===പാദമംഗലം നായർ===
തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവർ) കാര്യങ്ങൾ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂർണാധികാരം കാരണവർക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കിൽ, ചിലപ്പോൾ, അവരെ മേലധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവർ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തിൽ മറ്റു കുടുംബാംഗങ്ങൾക്കു (അനന്തിരവന്മാർ) ഒട്ടേറെ അനീതികൾ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിർബന്ധിക്കുവാനോ അനന്തിരവന്മാർക്കു അവകാശം ഉണ്ടായിരുന്നില്ല.
 
മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായർ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം ഭർത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലർത്താറുണ്ടായിരുന്നുവത്രെ. നമ്പൂതിരി സമുദായത്തിലെ 'അഫ്പൻ'മാർക്ക് നായർ സ്ത്രീകളുമായുള്ള ബന്ധം 'സംബന്ധം' എന്നാണ് അറിയപ്പെട്ടിരുന്നത്. മിക്കപ്പോഴും സമ്പന്ന നായർകുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാർ ബന്ധപ്പെട്ടിരുന്നത്. സാമന്ത ക്ഷത്രിയരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികൾക്ക് പിതാവുമായി വൈകാരിക ബന്ധമോ പിതാവിന്റെ സ്വത്തിൽ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളിൽ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തിൽ സഹായിക്കുവാൻ ഭർത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നുമില്ല. ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ഉളവാക്കുന്ന അരക്ഷിതബോധം ബഹുഭർത്തൃത്വത്തിനു കാരണമായിരിക്കാം.
 
==ആചാരാനുഷ്ഠാനങ്ങൾ==
മലബാറിലെ നായർ വിവാഹക്കാര്യങ്ങൾ പരിഗണിക്കാൻ 1884 ജൂലൈയിൽ മദിരാശി സർക്കാർ ഒരു കമ്മിറ്റിയുണ്ടാക്കി. തുടർന്ന് 1890-ൽ മലബാറിൽ സംബന്ധം രജിസ്റ്റർ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നൽകുന്നതിനുമുള്ള നായർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. എതിർപ്പുണ്ടായതിനെത്തുടർന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നായർ വിവാഹങ്ങൾക്കു നിയമസാധുത ഇല്ലെന്നും, അതിനാൽ നിർദിഷ്ട ബിൽ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കൾക്കു സ്വത്തിൽ അവകാശം നല്കണമെന്നുമായിരുന്നു ശുപാർശ. 1886-ൽ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാളിസഭ' മരുമക്കത്തായം, വിവാഹബിൽ, ജന്മി-കുടിയാൻ പ്രശ്നം മുതലായവ ചർച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളിൽ പുതിയൊരു ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള യത്നങ്ങളിൽ സി. കൃഷ്ണപിള്ളയും, സി.വി. രാമൻപിള്ളയും ഏർപ്പെട്ടു. 'സാമൂഹ്യപരിഷ്കരണസംഘം' എന്ന പേരിൽ 1899-ൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വർഷം പ്രവർത്തിച്ചു. താലികെട്ടു കല്യാണം, നായർ സമുദായത്തിലെ ഭിന്നവർഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും ആ സംഘത്തിൽ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ൽ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകൃതമായ 'തിരുവിതാംകൂർ നായർ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിരുന്ന നായർ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തിൽ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ൽ നായർ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ൽ ഈ സംഘടന 'കേരളീയ നായർ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങൾ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങൾ നിർമാർജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ. നായർ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവിൽ തിരുവിതാംകൂർ സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1912-ൽ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാൽ തറവാട്ടു സ്വത്ത് ഭാഗത്തിന് അനുവാദം നൽകിയിരുന്നില്ല. സ്വാർജിതസ്വത്ത് പകുതി മക്കൾക്കും പകുതി മരുമക്കൾക്കും നല്കാൻ ബിൽ അവതരിപ്പിക്കപ്പെട്ടു. താവഴിവിഭാഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബിൽ എതിർപ്പുമൂലം പാസായില്ല. തുടർന്ന് 1921-22-ൽ ഒരു അനൌദ്യോഗിക ബിൽ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതിൽ ആളോഹരി ഭാഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവരുടെ അധികാരം, വിവാഹം ഇവയിൽ വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ടാക്കി.
 
1926-ലെ രണ്ടാം റഗുലേഷൻ അനുസരിച്ച് നായർ സ്ത്രീക്കു ബ്രാഹ്മണ-സാമന്ത ക്ഷത്രിയ സംബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്കും അച്ഛന്റെ സ്വാർജിത സ്വത്തിൽ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായർ സ്ത്രീക്കു ഭർത്താവിന്റെ സ്വത്തിൽ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും നിയന്ത്രിക്കാനായി. 1920-ൽ കൊച്ചിയിൽവന്ന നായർ റഗുലേഷനെത്തുടർന്ന്, നമ്പൂതിരി, നായർ ഭാര്യയ്ക്കും സന്തതികൾക്കും ചെലവിനു കൊടുക്കാൻ ബാധ്യസ്ഥനായി. 1937-ലും കൂടുതൽ പുരോഗമനപരമായ ഒരു നായർ ആക്റ്റ് കൊച്ചിയിൽ പ്രാബല്യത്തിൽ വന്നു. 1910-ൽ നടന്ന സമ്മേളനത്തിൽ നായർ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടർന്ന് മരുമക്കത്തായ കുടുംബങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോർട്ടു തയ്യാറാക്കാൻ ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയിൽ ഒരു 'മരുമക്കത്തായ സമിതി'യെ ഗവൺമെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങൾ സമവായത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായർ ഭർത്താവിന്റെ സ്വയാർജിത സ്വത്തിൽ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവർ നിർദേശിച്ചു.
 
മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാർശകളെ അടിസ്ഥാനമാക്കി 1911-ൽ ഗവൺമെന്റുതന്നെ നിയമസഭയിൽ ഒരു നായർ ബിൽ അവതരിപ്പിച്ചു. പ്രസ്തുത ബിൽ പൂർണരൂപത്തിൽ നിയമസഭയിൽ പാസായില്ല. ഭാഗവ്യവസ്ഥ പിൻവലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസായത്. 1913-ലെ നായർ റഗുലേഷനിലെ പരിമിതികൾ 1920-ലെ പരിഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബിൽ സമുദായത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/966524" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി