"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.4.6) (യന്ത്രം ചേർക്കുന്നു: sco:Sayyid Qutb
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ja:サイイド・クトゥブ
വരി 107: വരി 107:
[[hy:Սայիդ Կութուբ]]
[[hy:Սայիդ Կութուբ]]
[[it:Sayyid Qutb]]
[[it:Sayyid Qutb]]
[[ja:サイイド・クトゥブ]]
[[lv:Saīds Kutbs]]
[[lv:Saīds Kutbs]]
[[nl:Said Qutb]]
[[nl:Said Qutb]]

13:31, 4 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

സയ്യിദ് ഖുതുബ്
കാലഘട്ടം20th-century philosophy
പ്രദേശംഇസ്ലാമിക തത്ത്വചിന്ത
ചിന്താധാരഇസ്ലാമിസം
പ്രധാന താത്പര്യങ്ങൾഇസ്ലാം, ജാഹിലിയ്യത്ത്
ശ്രദ്ധേയമായ ആശയങ്ങൾജാഹിലിയ്യത്ത്, സ്വാതന്ത്ര്യം, ഹാകിമിയ്യത്തുല്ലാഹ്

ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമൂൻ എന്ന സംഘടനയുടെ താത്വികാചാര്യൻ. രാഷ്ട്രീയനേതാവ്, സാഹിത്യകാരൻ, വിമർശകൻ, വിപ്ലവകാരി. ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം തൂക്കിക്കൊന്നു.

ഖുർ ആന്റെ തണലിൽ, വഴിയടയാളങ്ങൾ, ഞാൻ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങൾ സുപ്രസിദ്ധങ്ങളാണ്. ഇസ്ലാമിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നൽകാൻ ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികൾക്ക് മുന്നിൽ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.


ജനനവും വിദ്യാഭ്യാസവും

1906 ഒക്ടോബർ എട്ടിനായിരുന്നു ഖുതുബിന്റെ ജനനം. അസ്‌യൂത്ത്‌ പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുഷാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിൻറേത്‌. പത്തു വയസ്സുള്ളപ്പോൾത്തന്നെ ഖുർആൻ ഹൃദിസ്ഥമാക്കി. 1912 ൽ തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ 1918ൽ. 1919 ലെ വിപ്ലവത്തെത്തുടർന്ന് രണ്ടു കൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്തെ സർവാദരീണയനായ പണ്ഢിതൻ ഹാജ്‌ ഖുതുബിൻറേയും മാതാവിൻറേയും ശിക്ഷണത്തിലാണ്‌ സയ്യിദും സഹോദരിമാരായ അമീനയും ഹമീദയും അനുജൻ മുഹമ്മദും വളർന്നത്‌.

മൂശയിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഖുതുബ്‌ 1920ൽ കൈറോയിലേക്ക്‌ പോയി. അവിടെ അമ്മാവൻ അഹ്‌മദ്‌ ഹുസൈൻ ഉസ്മാന്റെ കൂടെ താമസിച്ചായിരുന്നു ഉപരിപഠനം. അന്നു പ്രായം 14. കൈറോയിലെ പഠനകാലത്തായിരുന്നു പിതാവിന്റെ അന്ത്യം. തുടർന്ന് മാതാവവനെ തന്റെ കൂടെ കൂട്ടി. 1940ൽ അവരും മരണപ്പെട്ടു. അതോടെ ഏകനായിത്തീർന്ന സയ്യിദ്‌ ഒറ്റപ്പെടലിന്റെ വേദന മുഴുവൻ അക്ഷരങ്ങളിലേക്ക്‌ പകർത്തി. അക്കാലത്ത്‌ എഴുതിയ പല രചനകളിലും ഈ വിരഹത്തിന്റെ നൊമ്പരമുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

ഔദ്യോഗിക ജീവിതം

കൈറോയിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി 1929ൽ ദാറുൽ ഉലൂം ടീച്ചേഴ്സ്‌ കോളേജിൽ ചേർന്നു. 1939ൽ ബിരുദം നേടി അറബി അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി. ജോലിയിലേക്കുള്ള നിയമനവും ഉടനെ കഴിഞ്ഞു. ആറു വർഷത്തിനു ശേഷം അദ്ധ്യാപക വൃത്തി അവസാനിപ്പിച്ച അദ്ദേഹം എഴുത്തിലേക്ക്‌ തിരിഞ്ഞു. അന്ന് ഈജിപ്തിൽ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ ദർശനത്തോടും ഭാഷാ മാനവിക വിഷയങ്ങളുടെ അദ്ധ്യയനരീതിയോടുമുള്ള മൗലികമായ വിയോജിപ്പ്‌ കൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക്‌ പിന്നിൽ.

1939 നും 1951 നുമിടക്ക്‌ ഇസ്ലാമിക രചനയിലേക്ക്‌ തിരിഞ്ഞ അദ്ദേഹം ഖുർആന്റെ സൗന്ദര്യശാസ്ത്രം പോലുള്ള വിഷയങ്ങളെ അധികരിച്ച്‌ ഒട്ടേറെ ലേഖനങ്ങളെഴുതി. 1948ൽ അൽഅദാലത്തുൽ ഇജ്തിമാഇയ്യ ഫിൽ ഇസ്ലാം (ഇസ്ലാമിലെ സാമൂഹികനീതി) പ്രസിദ്ധീകരിക്കപ്പെട്ടു. യഥാർത്ഥ സാമൂഹിക നീതി ഇസ്ലാമിലൂടെ മാത്രമേ പുലരൂ എന്നദ്ദേഹം സമർഥിച്ചു. 1948 നവംബറിൽ കരിക്കുല പഠനത്തിനായി അദ്ദേഹം അമേരിക്കയിലേക്ക്‌ പോയി. വാഷിംഗ്ടണിലും കാലിഫോർണിയയിലുമായി കഴിച്ചു കൂട്ടിയ അക്കാലത്ത്‌ കലാസാഹിത്യമേഖല ഭൗതികവൽക്കരണത്തിന് വിധേയമായെന്നും അതിന്റെ ആത്മീയാംശം ചോർന്നു പോയെന്നും അദ്ദേഹം കണ്ടെത്തി. അമേരിക്കൻ ജീവിതം മതിയാക്കി 1950ൽ ഈജിപ്തിലേക്ക്‌ മടങ്ങി. വീണ്ടും അദ്ധ്യാപകവൃത്തി നോക്കിയ ഖുതുബ്‌ വിദ്യാഭ്യാസ ഇൻസ്പെക്റ്റർ ആയി സ്ഥാനക്കയറ്റം നേടി. എന്നാൽ 1952ൽ ജോലിയും സഹപ്രവർത്തകരുമായി മനഃപ്പൊരുത്തമില്ലാത്തതിനാൽ അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു.

മുസ്ലിം ബ്രദർഹുഡിൽ

തുടർന്ന് മുസ്ലിം ബ്രദർഹുഡിന്‌ (ഇഖ്‌വാനുൽ മുസ്ലിമൂൻ) ജീവിതം സമർപ്പിച്ച അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ കാരണങ്ങളും ഇസ്ലാമിക പരിഷ്കരണശ്രമങ്ങളുടെ അനിവാര്യതയും സംബന്ധിച്ച്‌ ശക്തമായ നിരീക്ഷണങ്ങൾ നടത്തി. ഇഖ്‌വാൻ മുഖപത്രത്തിന്റെ ചീഫ്‌ എഡിറ്ററായി ഇസ്ലാമിനെ സമ്പൂർണ്ണ ജീവിത പദ്ധതിയായി വിവരിക്കുന്ന ഒട്ടേറെ ലേഖനങ്ങളും ഗ്രന്ധങ്ങളുമെഴുതി.

1954ൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്ത അദ്ദേഹത്തെ 15 വർഷത്തെ കഠിനതടവിനാണ്‌ ശിക്ഷിച്ചത്‌. കൈറോയിലെ ജറാഹ്‌ ജയിലിൽ പത്തു വർഷം കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇറാഖ്‌ പ്രസിഡൻറ് അബ്ദുസ്സലാം ആരിഫ്‌ ഇടപെട്ട്‌ മോചിപ്പിക്കുകയായിരുന്നു.

1954ൽ അദ്ദേഹത്തിന്റെ പ്രശസ്തമായ മആലിമു ഫിത്ത്വരീഖ്‌ (വഴിയടയാളങ്ങൾ) പുറത്തിറങ്ങി. അതേ തുടർന്ന് പ്രസിഡൻറ് അബ്ദുനാസറിനെ വധിക്കാൻ പ്രേരണ നൽകി എന്ന കുറ്റമാരോപിച്ച്‌ അദ്ദേഹം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിവായുദ്ധരിച്ച്‌ ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷയാണ്‌ വിധിച്ചത്‌. വിവിധ മുസ്ലിം നാടുകളിൽ നാസറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു. എന്നാൽ ഖുതുബിന്റെ വധശിക്ഷ റദ്ദ്‌ ചെയ്യാനുള്ള ആവശ്യങ്ങളൊന്നും വക വെക്കാതിരുന്ന നാസിറിന്റെ ഭരണകൂടം 1966 ഓഗസ്റ്റ്‌ 29ന് അദ്ദേഹത്തെ തൂക്കിലേറ്റി. വിശുദ്ധ ഖുർആന്‌ എഴുതിയ പ്രൗഡോജ്ജ്വല വ്യാഖ്യാനമായ ഫീ ദിലാലിൽ ഖുർആൻ (ഖുർആന്റെ തണലിൽ) അടക്കം 24 കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്‌. നോവലുകളും ചെറുകഥകളും സൗന്ദര്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളുമൊക്കെ സയ്യിദിന്റെ രചനകളിലുൾപ്പെടുന്നു.

കുറിപ്പുകൾ

വധശിക്ഷ നടപ്പാക്കുന്നതിന്‌ തൊട്ടു മുമ്പ്, തൂക്കുകയറിന്‌ മുന്നിൽ വെച്ച്, തന്റെ നിലപാടുകളെ തള്ളിപ്പറയാൻ തയ്യാറായാൽ മാപ്പ് നൽകാമെന്ന് ഈജിപ്ഷ്യൻ ഗവൺമെൻറ്‌ വാഗ്ദാനം ചെയ്യുകയുകയുണ്ടായി. എന്നാൽ സയ്യിദിന്റെ പ്രതികരണം "ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന എന്റെ ചൂണ്ടുവിരൽ ഭരണകൂട അതിക്രമത്തെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതാൻ വിസമ്മതിക്കും" എന്നായിരുന്നു.

രചനകൾ

സാഹിത്യം, നിരൂപണം

  • The Task of the Poet in Life and the Poetry of the Contemporary Generation (مهمات الشاعر في الحياة وشعر الجيل الحاضر)
  • The Unknown Beach (الشاطئ المجهول)
  • Critique of a Book by Taha Husain: the Future of Culture in Egypt (نقد كتاب : مستقبل الثقافة في مصر)
  • Artistic Imagery in the Qur'an (التصوير الفني في القرآن)
  • The Four Apparitions (الأطياف الأربعة)
  • A Child from the Village (طفل من القرية)
  • The Enchanted City (المدينة المسحورة)
  • Books and Personalities (كتب وشخصيات)
  • Thorns (أشواك)
  • Aspects of Resurrection in the Qu'ran (مشاهد القيامة في القرآن)
  • Literary Criticism: It's Foundation and Methods (النقد الأدبي: أصوله ومناهجه)

സൈദ്ധാന്തികരചനകൾ

  • Social Justice in Islam (العدالة الاجتماعية في الإسلام)
  • The Battle Between Islam and Capitalism (معركة الإسلام والرأسمالية)
  • World Peace and Islam (السلام العالمي والإسلام)
  • In the Shade of the Qur'an (في ظلال القرآن)
  • Islamic Studies (دراسات إسلامية)
  • This Religion (هذا الدين)
  • The Future of This Religion (المستقبل لهذا الدين)
  • The Characteristics and Values of Islamic Conduct (خصائص التصور الإسلامي ومقوماته)
  • Islam and the Problems of Civilization (إسلام ومشكلة الحضارة)
  • Signposts on the Road, or Milestones (معالم في الطريق)
  • Towards isalmic society (نحو مجتمع إسلامي)

മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവ

  • വഴിയടയാളങ്ങൾ.
  • ഇസ്ലാമിലെ സാമൂഹികനീതി.
  • ഇസ്ലാമും ലോകസമാധാനവും.
  • ഖുർആന്റെ തണലിൽ.

പുറത്തേക്കുള്ള കണ്ണികൾ

ഇസ്ലാമിക ശരീഅത്തും പരിവർ‍ത്തന വിധേയമായ സമൂഹവും

അവലംബം

ഇസ്ലാമിന്റെ ലോകം, പ്രബോധനം വിശേഷാൽ പതിപ്പ് 2004

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=സയ്യിദ്_ഖുതുബ്&oldid=959712" എന്ന താളിൽനിന്ന് ശേഖരിച്ചത്