"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
No edit summary |
||
വരി 27: | വരി 27: | ||
[[ja:サーラダー・デーヴィー]] |
[[ja:サーラダー・デーヴィー]] |
||
[[kn:ಶಾರದಾದೇವಿ]] |
[[kn:ಶಾರದಾದೇವಿ]] |
||
[[Category:ഇന്ത്യയിലെ ആത്മീയാചാര്യന്മാർ]] |
07:25, 1 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ശാരദാദേവി | |
---|---|
ശാരദാദേവി
| |
ജനനം | 22 ഡിസംബര്‍, 1853 ജയ്രാബട്ടി, വെസ്റ്റ് ബംഗാൾ, ഇന്ത്യ |
മരണം | 20 ജുലൈ, 1920 കൊൽക്കത്ത |
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. അദ്ദേഹത്തിനാകട്ടെ അവർ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു.
ബംഗാളിൽ ജയറാംബാടി എന്ന സ്ഥലത്ത് 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച് 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക് മടങ്ങി. പിന്നീട് പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത് പരമഹംസന്റെ അടുത്ത് എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത് കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക് ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ് നടത്തി. 1920-ൽ കടുത്ത ജ്വരം ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ 20-ന് അന്തരിച്ചു.