"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 41: വരി 41:


==സ്രോതസ്സുകള്‍ നല്‍കുന്ന രീതി==
==സ്രോതസ്സുകള്‍ നല്‍കുന്ന രീതി==
സ്രോതസ്സുകള്‍ ലേഖനങ്ങളില്‍ നല്‍കുന്ന രീതി [[വിക്കിപീഡിയ:ശൈലീ പുസ്തകം#റെഫറന്‍സുകള്‍|ശൈലീപുസ്തകത്തില്‍]] നല്‍കിയിട്ടുണ്ട്.
സ്രോതസ്സുകള്‍ ലേഖനങ്ങളില്‍ നല്‍കുന്ന രീതി [[വിക്കിപീഡിയ:ശൈലീ പുസ്തകം#റഫറന്‍സുകള്‍|ശൈലീപുസ്തകത്തില്‍]] നല്‍കിയിട്ടുണ്ട്.


[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]

21:27, 18 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ചുരുക്കത്തില്‍
  1. ലേഖനങ്ങളില്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമര്‍ശിക്കാവൂ.
  2. ലേഖകര്‍ പുതിയ കാര്യങ്ങള്‍ ചേര്‍ക്കുമ്പോള്‍ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമര്‍ശിക്കാന്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ആരെങ്കിലും അവയില്‍ സംശയിച്ചേക്കാം.
  3. ഇത്തരത്തില്‍ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
  4. മലയാളം വിക്കിപീഡിയ അതിന്റെ ബാല്യാവസ്ഥയിലായതിനാല്‍ ലേഖനങ്ങള്‍ സമവായം പ്രാപിക്കുന്നതിനേ കുറിച്ചേ തത്ക്കാലം ചിന്തിക്കുന്നുള്ളു. എന്നാല്‍ ആരെങ്കിലും വസ്തുതകളില്‍ സംശയിച്ചാല്‍ സ്രോതസ്സ് ചേര്‍ക്കേണ്ടതാണ്

ഫലകം:മാര്‍ഗ്ഗരേഖകള്‍

പരിശോധനായോഗ്യങ്ങളായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോള്‍ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാല്‍ വിശ്വാസയോഗ്യങ്ങളയായ സ്രോതസ്സുകളില്‍ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങള്‍ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയില്‍ നല്‍കുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളില്‍ ചിലപ്പോള്‍ മറ്റു ലേഖകര്‍ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.

വിക്കിപീഡിയ:പരിശോധനായോഗ്യത എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങള്‍ ഈ മൂന്നുകാര്യങ്ങളും ചേര്‍ന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.

തെളിവുകളുടെ ശക്തി

വിക്കിപീഡിയയില്‍ മാറ്റം വരുത്തുന്ന ലേഖകരുടെ കൈയിലാണ് തെളിവുകളുടെ ശക്തി നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു വസ്തുതയെ പിന്താങ്ങാന്‍ വിശ്വാസയോഗ്യമായ ഒരു സ്രോതസ്(വിക്കിപീഡിയക്ക് പുറത്തുള്ളത്) ഇല്ലങ്കില്‍ ആ കാര്യം വിക്കിപീഡിയ കാത്തുസൂക്ഷിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന മുറക്ക് വിക്കിപീഡിയ നീക്കം ചെയ്യുന്നതായിരിക്കും.

ജീവിച്ചിരിക്കുന്നവരുടെ ജീവതരേഖകള്‍‍

ജീവിച്ചിരിക്കുന്നവരെ വരച്ചുകാ‍ട്ടുന്ന ലേഖനങ്ങളില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ലേഖനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ അവരെ നേരിട്ടോ അല്ലാതെയോ ബാധിച്ചേക്കാം, അത് ചിലപ്പോള്‍ നിയമപോരാട്ടങ്ങള്‍ക്കും വഴിവെച്ചേക്കാം. അതിനാല്‍ സ്രോതസ്സ് ലഭിക്കാത്തതോ മോശപ്പെട്ട സ്രോതസ്സുകളെ അവലംബിക്കുന്നതോ ആയ കാര്യങ്ങള്‍ നീക്കം ചെയ്യുക.

സ്രോതസ്സുകള്‍

ലേഖനങ്ങള്‍ വിശ്വാസയോഗ്യങ്ങളായിരിക്കണം, അതിനായി വസ്തുതകള്‍ പരിശോധിച്ചറിയാനും കൃത്യത ഉറപ്പിക്കാനും മൂന്നാം കക്ഷികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്രോതസ്സുകളെ സ്വീകരിക്കുക.

സ്രോതസ്സുകളുടെ ഭാഷ

നാം ഇവിടെ മലയാളം ഉപയോഗിക്കുന്നതിനാല്‍ മലയാളത്തിലുള്ള സ്രോതസ്സുകള്‍ക്കാവണം പ്രഥമപരിഗണന. അവയില്ലാത്ത മുറക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇവരണ്ടുമില്ലെങ്കിലേ മറ്റേതെങ്കിലും ഭാഷകളിലെ സ്രോതസുകളെ ആധാരമാക്കാവൂ.

സംശയാസ്പദങ്ങളായ സ്രോതസ്സുകള്‍

പൊതുവേ പറഞ്ഞാല്‍ വിശ്വാസ്യതയില്‍ ഉറപ്പില്ലാത്ത സ്രോതസ്സുകള്‍ എന്നാല്‍ വസ്തുതകളെ വളച്ചൊടിക്കുന്നതോ വസ്തുതകളെ നേരാംവണ്ണം സമീപിക്കാത്തതോ എഴുതിയ ആളുടെ മാത്രം കാഴ്ചപ്പാട് പ്രതിഫലിക്കുന്നതോ ആണ്. അത്തരം സ്രോതസ്സുകളിലെ കാര്യങ്ങള്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യങ്ങളായ മൂന്നാംകക്ഷിസ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രം ആശ്രയിക്കുന്നതാണ് ഉചിതം.

സ്വയം സൃഷ്ടിക്കുന്ന പ്രമാണരേഖകള്‍

ആര്‍ക്കുവേണമെങ്കിലും ഒരു വെബ്‌സൈറ്റ് തുടങ്ങാനോ പുസ്തകം പ്രസിദ്ധീകരിക്കാനോ, ബ്ലോഗ് തുടങ്ങാനോ സാധിക്കും അതിനാല്‍ തന്നെ അത്തരം കാര്യങ്ങളെ സ്വയം ആധാരമാക്കുന്നത് ശരിയായ രീതിയല്ല.

ഒരാളെ കുറിച്ച് എഴുതണമെങ്കില്‍ അയാളുടെ വെബ്‌സൈറ്റിനേയോ ബ്ലോഗിനേയോ പുസ്തകത്തിനേയോ അമിതമായി ആശ്രയിക്കുന്നതും നല്ലതല്ല.

അവയെ ഉപയോഗിക്കാവുന്ന സന്ദര്‍ഭങ്ങള്‍

മേല്‍പ്പറഞ്ഞ സ്രോതസ്സുകള്‍ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗരേഖകള്‍:

  • അവ വ്യക്തിയുടേയോ സംഘടനയുടേയോ സവിശേഷതകള്‍ വസ്തുനിഷ്ഠമായി കാട്ടിത്തരുന്നുണ്ടെങ്കില്‍;
  • അവ വിവാദരഹിതമെങ്കില്‍;
  • അവ സ്വയം പ്രാമാണ്യത്വം വിളിച്ചോതുന്നില്ലെങ്കില്‍;
  • അവ മൂന്നാംകക്ഷികളുടെ സഹായം ആവശ്യപ്പെടുകയോ അഥവാ ബന്ധപ്പെട്ട വിഷയവുമായി നേരിട്ടുബന്ധപ്പെടാഴികയോ ഇല്ലങ്കില്‍;

മലയാളം വിക്കിപീഡിയയില്‍ ഉള്ള ഉപയോഗം

വിക്കിപീഡിയയുടെ ഔദ്യോഗികനയം മേല്‍പ്പറഞ്ഞതുപോലെയെങ്കിലും മലയാളം വിക്കിപീഡിയ അതിന്റെ ബാല്യാവസ്ഥയിലായതിനാല്‍ ലേഖനങ്ങളില്‍ കഴിയുമെങ്കില്‍ ഗ്രന്ഥസൂചികള്‍ ചേര്‍ക്കണമെങ്കിലും അതിനായി ബലം പിടിക്കേണ്ടതില്ല. ലേഖനങ്ങള്‍ സമവായം പ്രാപിച്ചിരിക്കണമെന്നു മാ‍ത്രം. ആരെങ്കിലും ഏതെങ്കിലും വസ്തുതകളെ സംശയിക്കുന്നുവെങ്കില്‍ അവ നിര്‍ബന്ധമായും പ്രമാണരേഖകളിലേക്ക് ചൂണ്ടി നിര്‍ത്തുക.

സ്രോതസ്സുകള്‍ നല്‍കുന്ന രീതി

സ്രോതസ്സുകള്‍ ലേഖനങ്ങളില്‍ നല്‍കുന്ന രീതി ശൈലീപുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.