"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fy:Tenzing Norgay
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ru:Тенцинг Норгей
വരി 73: വരി 73:
[[rm:Tenzing Norgay]]
[[rm:Tenzing Norgay]]
[[ro:Tenzing Norgay]]
[[ro:Tenzing Norgay]]
[[ru:Тэнцинг Норгэй]]
[[ru:Тенцинг Норгей]]
[[sh:Tenzing Norgay]]
[[sh:Tenzing Norgay]]
[[simple:Tenzing Norgay]]
[[simple:Tenzing Norgay]]

08:31, 3 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Tenzing Norgay
ടെൻസിങ് നോർഗേ പർ‌വതാരോഹണ വേഷത്തിൽ
ജനനംമേയ് 15, 1914[1]
ഖർത താഴ്വര, ടിബറ്റ്
മരണം9 മേയ് 1986(1986-05-09) (പ്രായം 71)
തൊഴിൽപർ‌വതാരോഹകൻ, ടൂർ ഗൈഡ്
ജീവിതപങ്കാളി(കൾ)ദവ പുറ്റി, ആങ് ലഹ്മു, ദക്കു
കുട്ടികൾപെം പെം, നിമ, ജംലിങ്, നോർബു

ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് ടെൻസിങ് നോർഗേ (മേയ് 15, 1914 - മേയ് 9, 1986).

ജീവചരിത്രം

1914 മേയ് 15-ന് നേപ്പാളിൽ ജനിച്ച ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. 'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി' എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം. ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ് 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ ആദ്യമായി കാലുകുത്തിയത്.

1914ൽ നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. 1953 മെയ് 29ന് എഡ്മണ്ട് ഹിലാരിയോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി.

മരണം

1986ൽ ഡാർജിലിങ്ങിൽ‌വച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.

എവറസ്റ്റ് കീഴടക്കൽ

കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ ചുമട്ടുകാരനായി പോയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണസംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷം ചുമട്ടുകാരുടെ സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി. 1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട് എവറസ്റ്റാരോഹണ സമാരംഭങ്ങളിലും ടെൻസിങ് പങ്കാളിയായി. 1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്. മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ അഗ്രഭാഗത്ത് കാലുകുത്തി. പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ അൽപം ഭക്ഷണം നിവേദിച്ചു. അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ ഒരു വീരകഥാപാത്രമായിമാറി. ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെൻസിങ് നോർകെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെൻസിങ്_നോർഗേ&oldid=944481" എന്ന താളിൽനിന്ന് ശേഖരിച്ചത്