"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
548 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>[http://www.mathrubhumi.com/story.php?id=167918 മാതൃഭൂമി വെബ്‌സൈറ്റ്]</ref>. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
==ജീവിതരേഖ==
1920 ജൂൺ 8 ന് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[കല്ലുവാതുക്കൽ]] കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനാർദ്ദനക്കുറുപ്പ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/939344" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി