"അകാരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: ltg:Alfabetiskuo parādavuošona; cosmetic changes
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(ചെ.) (യന്ത്രം ചേർക്കുന്നു: ltg:Alfabetiskuo parādavuošona; cosmetic changes)
അകാരാദിയുടെ ചരിത്രം ഭാഷകളുടെ വികാസത്തിന്റെ ഒരു ഭാഗംകൂടിയാണ്. ബി.സി. 1,000 മുതൽ എ.ഡി. 1,000 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ പല അകാരാദികളും ഉണ്ടായിട്ടുള്ളതായി പരാമർശങ്ങൾ കാണുന്നുണ്ടെങ്കിലും അമരകോശം, മേദിനീകോശം എന്നിവ മാത്രമേ പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളു. പാശ്ചാത്യദേശത്ത് ബി.സി. 1,000-നു മുമ്പ് ഈ ഇനത്തിൽപെടുത്താവുന്ന അകാരാദി ഉണ്ടായതായി കാണുന്നില്ല. എ.ഡി. 16-ാം ശ. മുതൽ വിവിധതരത്തിലുള്ള നിഘണ്ടുക്കൾ നിർമിക്കപ്പെട്ടു.
 
== അകാരാദിക്രമം-പൊതുവേ ==
 
മോണിയർ വില്യംസിന്റെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ആപ്തേയുടെ സംസ്കൃത-ഇംഗ്ളീഷ് നിഘണ്ടു, ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, കാശീ നാഗരീ പ്രചാരണീസഭയുടെ ഹിന്ദി ശബ്ദസാഗർ, മലയാള മഹാനിഘണ്ടു എന്നീ ഒന്നാംകിട നിഘണ്ടുക്കളിലെ പദ്ധതികൾ പരിശോധിച്ച്, ധ്വനിശാസ്ത്രമനുസരിച്ച് കാലികമായ അല്പം ചില മാറ്റങ്ങൾ വരുത്തി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് സർവവിജ്ഞാനകോശത്തിൽ സ്വീകരിച്ചിട്ടുള്ളത്.
റോമൻ ലിപിക്രമത്തോട് താരതമ്യപ്പെടുത്തുമ്പോൾ മലയാളത്തിലെ അകാരാദി ക്രമം തിട്ടപ്പെടുത്തുന്നത് വളരെയധികം പ്രയാസങ്ങളും പ്രശ്നങ്ങളും നിറഞ്ഞതാണെന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ള നിഘണ്ടുക്കളിൽ പൂർണമായ ഐകരൂപ്യം ഈ വിഷയത്തിൽ കാണാതിരിക്കുന്നത്. എങ്കിൽത്തന്നെയും അവയിൽ 95 ശ.മാ.-ത്തോളം ഐകരൂപ്യം ഉണ്ടെന്നത് ആശ്വാസദായകമാണ്. സ്വരങ്ങളും വ്യഞ്ജനങ്ങൾ അഞ്ചുവർഗങ്ങളും അടുക്കിനു മാറ്റമില്ലാതെ എല്ലാ നിഘണ്ടുക്കളിലും കാണുന്നു. പിന്നെ ചില വ്യത്യാസങ്ങളുണ്ട്. ഗുണ്ടർട്ട് 'ര' കഴിഞ്ഞയുടനെ 'റ' കൊടുക്കുന്നു. ശബ്ദതാരാവലിയും മലയാളം ലെക്സിക്കനും ഏറ്റവും ഒടുവിലാണ് 'റ' കൊടുത്തിരിക്കുന്നത്. ('ഴ'യ്ക്കുശേഷം). ശബ്ദതാരാവലിയിൽ 'ക്ഷ' (ക് + ഷ എന്ന രണ്ടു വ്യഞ്ജനങ്ങൾ ചേർന്നത്) ഒരു പ്രത്യേക വ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. അതിനടിസ്ഥാനം പഴയ ഒരു വഴക്കമല്ലാതെ ശാസ്ത്രീയപരിഗണനയല്ല. വർത്സ്യവർഗത്തിലെ റ (റ്റ)യും 'ന' യും ഓരോ നിഘണ്ടുവിലും ഓരോ തരത്തിൽ സ്വീകൃതമായിരിക്കുന്നു. ആകയാൽ മലയാളത്തിൽ പ്രയോഗത്തിലുള്ള വർണങ്ങൾ കുറേക്കൂടെ ശാസ്ത്രീയമായി ക്രമപ്പെടുത്തേണ്ടത് ആവശ്യമായിരിക്കുന്നു. പദങ്ങളിലെ ഓരോ വർണവും വേർതിരിച്ചുകാണുവാൻ റോമൻ ലിപിയെ അടിസ്ഥാനമാക്കിയുള്ള ഫോണറ്റിക് സ്ക്രിപ്റ്റിൽ എഴുതിനോക്കുന്നത് സഹായകമാവും.
 
== സർവവിജ്ഞാനകോശത്തിൽ സ്വീകരിച്ചിരിക്കുന്ന ക്രമം ==
 
=== പൊതുപ്രമാണങ്ങൾ ===
 
# അകാരാദി എന്നും അക്ഷരമാലാക്രമം എന്നും പറയുമ്പോൾ വർണങ്ങൾ (phonemes) ആയി പിരിച്ച് അവയുടെ ക്രമമാണ് നോക്കേണ്ടത്.
# അനുസ്വാരം ഒരു ശുദ്ധവ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. (ം = മ്) അതിനാൽ 'കനകം' കഴിഞ്ഞേ 'കനം' വരൂ. (Kanakam-Kanam). ഗുണ്ടർട്ടിൽ നേരെ മറിച്ചാണ് കാണുന്നത്.
 
=== സംവൃതോകാരം ===
 
മലയാളത്തിൽ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാൽ അതിന് അകാരാദിയിൽ അംഗീകാരം നൽകിയിരിക്കുന്നു.
പട്ട, പട്ട്, പട്ടു. വന്ന, വന്ന്, വന്നു. ചാർ - ചാറ -ചാറി -ചാറ് -ചാറുക ഈ ക്രമത്തിലാണ് അകാരാദി കണക്കാക്കേണ്ടത്.
 
=== അകാരാദിക്രമം ===
 
സർവവിജ്ഞാനകോശത്തിൽ അംഗീകരിച്ചിരിക്കുന്ന അകാരാദിക്രമം താഴെ ചേർക്കുന്നു. അക്ഷരങ്ങളുടെ ലിപിചിഹ്നമാണ് കൊടുത്തിരിക്കുന്നതെങ്കിലും അവയുടെ വർണമൂല്യം മാത്രമേ എടുക്കേണ്ടതുള്ളൂ.
{{സർവ്വവിജ്ഞാനകോശം}}
 
[[Categoryവർഗ്ഗം:ഗ്രന്ഥങ്ങൾ]]
[[Categoryവർഗ്ഗം:ക്രമീകരണം]]
 
[[ca:Ordre alfabètic]]
[[is:Stafrófsröð]]
[[it:Ordine alfabetico]]
[[ltg:Alfabetiskuo parādavuošona]]
[[mr:अकारविल्हे]]
[[nl:Alfabetische volgorde]]
42,858

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/937911" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി