"എസ്.പി. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) മലയാളചലച്ചിത്ര നടന്മാർ നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോ
വരി 35: വരി 35:


[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
[[വർഗ്ഗം:1985-ൽ മരിച്ചവർ]]
[[വർഗ്ഗം:1985-ൽ മരിച്ചവർ]]

11:06, 18 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര രംഗത്തെ ആദ്യകാല ഹാസ്യനടൻമാരിൽ ഒരാളാണു എസ്.പി. പിള്ള.

ജീവിത രേഖ

ഹരിപ്പാടു മുട്ടത്തെ പോലീസ്‌ കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913 ൽ ജനനം. പങ്കജാക്ഷൻ (പങ്കൻ) എന്നയിരുന്നു പേര്‌. മാതാപിതാക്കൾ ചെറുപ്പത്തിലെ അന്തരിച്ചു പോയതിനാൽ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തിൽ പകരക്കാരനായി ആദ്യ അഭിനയം പൊടി പൊടിച്ചു. തുടർന്നു നടനായി. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ അതു വെളിയിൽ വന്നില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950 ല്‌ വി.വി. കൃഷ്ണയ്യർ (കെ & കെ പ്രൊഡക്ഷൻസ്‌) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി. തിക്കുറിശ്ശി, ടി.എൻ. ഗോപിനാഥൻ നായർ എന്നിവരും ചേർന്നു കലാകേന്ദ്രം തുടങ്ങി. ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തിനു സമീപമായിരുന്നു താമസം.1985 ജൂൺ 12 ന്‌ അന്തരിച്ചു.

പ്രധാന ചിത്രങ്ങൾ

  • ചേച്ചി (1950)
  • ശശിധരൻ (1950)
  • ജീവിത നൗക (1951)
  • വനമാല (1951)
  • വിശപ്പിന്റെ വിളി (1952)
  • അവകാശി (1953)
  • ജനോവ (1953)
  • നായരു പിടിച്ച പുലിവാൽ (1958)
  • കണ്ടം ബച്ച കോട്ട് (1961)
  • മണവാട്ടി (1964)
  • അദ്ധ്യാപിക (1965)
  • ഓടയിൽ നിന്ന്‌ (1965)
  • ചെമ്മീൻ (1965)
  • ഒതേനന്റെ മകൻ (1970)
  • മറുനാട്ടിൽ ഒരു മലയാളി (1971)
  • ആഭിജാത്യം (1971)
  • ആരോമലുണ്ണി (1971)
  • അഴകുള്ള സെലീന (1973)
  • നിർമ്മാല്യം (1973)
  • സഞ്ചാരി (അവസാന ചിത്രം)

ചെമ്മീനിലെ അച്ചാ കുഞ്ഞും ഉദയയുടെ വടക്കൻ പാട്ടു ചിത്രങ്ങളിലെ പാണനാരും വളരെ പ്രസിദ്ധം .ടാക്സി ഡ്രൈവരിലെ അഭിനയത്തിനു മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു (1977).

അവലംബം

മധു ഇറവങ്കര . മലയാളസിനിമയിലെ അവിസ്മരണീയർ ,സാഹിത്യ പോഷിണി ഓഗസ്റ്റ്‌ 2008

ബാഹ്യലിങ്ക്‌

http://kerals.com/malayalammovie/week5165/Awardfilims/index.htm

"https://ml.wikipedia.org/w/index.php?title=എസ്.പി._പിള്ള&oldid=933578" എന്ന താളിൽനിന്ന് ശേഖരിച്ചത്