"എദ്വാർ ദലാദിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്നു '''എദ്വാർ ദല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Edouard Daladier}}
ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്നു '''എദ്വാർ ദലാദിയേ'''‍. 1884 ജൂൺ 18-ന് ഫ്രാൻസിൽ ജനിച്ചു. പാരിസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ചരിത്രാധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ദലാദിയേ 1919-ൽ പാർലമെന്റിൽ അംഗമായി. രാഷ്ട്രീയത്തിൽ റാഡിക്കൽ പാർട്ടിയോടൊപ്പമാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1924 മുതൽ പല ക്യാബിനറ്റ് പദവികളും വഹിക്കുവാൻ ഇദ്ദേഹത്തിന് അവസരമുണ്ടായി. 1927-ൽ റാഡിക്കൽ പാർട്ടിയുടെ അധ്യക്ഷപദവിയിലെത്തി. ദലാദിയേക്ക് മൂന്നുതവണ ഫ്രാൻസിലെ പ്രധാനമന്ത്രിപദത്തിലെത്താൻ സാധിച്ചു. എന്നാൽ ആദ്യത്തെ രണ്ടുതവണയും ചുരുങ്ങിയ കാലം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. 1933 ജനുവരിയിലാണ് ദലാദിയേ ആദ്യമായി ഫ്രാൻസിലെ പ്രധാനമന്ത്രിയായത്. ഒക്ടോബർ വരെ ഈ സ്ഥാനത്തു തുടർന്നു. 1934 ജനു.-ൽ വീണ്ടും പ്രധാനമന്ത്രിയാകാൻ ദലാദിയേക്ക് കഴിഞ്ഞുവെങ്കിലും ഇത്തവണ ഏതാനും ദിവസം മാത്രമാണ് അധികാരത്തിലിരിക്കുവാൻ സാധിച്ചത്. പിന്നീട് ലിയോൺ ബ്ലൂമിന്റെ മന്ത്രിസഭയിൽ (1936-37) പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1938 ഏ.-ലിൽ ഒരിക്കൽക്കൂടി പ്രധാനമന്ത്രിപദത്തിലെത്താൻ ദലാദിയേക്കു കഴിഞ്ഞു. 1938-ൽ മ്യൂണിക്ക് കരാർ ഒപ്പുവച്ചപ്പോൾ ഫ്രാൻസിനെ പ്രതിനിധാനം ചെയ്തത് ദലാദിയേയുടെ ഗവണ്മെന്റായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ 1939 സെപ്.-ൽ ഇദ്ദേഹം ഫ്രാൻസിനെ ജർമനിക്കെതിരായി യുദ്ധരംഗത്തെത്തിച്ചു. 1940 മാ. വരെ ദലാദിയേ പ്രധാനമന്ത്രിപദത്തിൽ തുടർന്നു. പിന്നീട് അധികാരത്തിൽവന്ന ജർമൻ അനുകൂല വിഷി ഗവണ്മെന്റ് ഇദ്ദേഹത്തെ 1940 സെപ്.-ൽ തടവിലാക്കി. വിചാരണയ്ക്കുശേഷം 1943-ൽ ജർമൻകാർക്ക് കൈമാറി. 1945-ൽ യു.എസ്. സൈനികരുടെ സഹായത്തോടെ മോചിതനായി. 1946 മുതൽ 58 വരെ പാർലമെന്റിൽ അംഗമായിരുന്നു. 1959-ൽ ഇദ്ദേഹം രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു.

1970 ഒക്ടോബർ 10-ന് ദലാദിയേ പാരിസിൽ നിര്യാതനായി.
1970 ഒക്ടോബർ 10-ന് ദലാദിയേ പാരിസിൽ നിര്യാതനായി.

[[en:Édouard Daladier]]

{{Sarvavijnanakosam}}

08:36, 15 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രഞ്ച് രാജ്യതന്ത്രജ്ഞനായിരുന്നു എദ്വാർ ദലാദിയേ‍. 1884 ജൂൺ 18-ന് ഫ്രാൻസിൽ ജനിച്ചു. പാരിസിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ചരിത്രാധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ദലാദിയേ 1919-ൽ പാർലമെന്റിൽ അംഗമായി. രാഷ്ട്രീയത്തിൽ റാഡിക്കൽ പാർട്ടിയോടൊപ്പമാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1924 മുതൽ പല ക്യാബിനറ്റ് പദവികളും വഹിക്കുവാൻ ഇദ്ദേഹത്തിന് അവസരമുണ്ടായി. 1927-ൽ റാഡിക്കൽ പാർട്ടിയുടെ അധ്യക്ഷപദവിയിലെത്തി. ദലാദിയേക്ക് മൂന്നുതവണ ഫ്രാൻസിലെ പ്രധാനമന്ത്രിപദത്തിലെത്താൻ സാധിച്ചു. എന്നാൽ ആദ്യത്തെ രണ്ടുതവണയും ചുരുങ്ങിയ കാലം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. 1933 ജനുവരിയിലാണ് ദലാദിയേ ആദ്യമായി ഫ്രാൻസിലെ പ്രധാനമന്ത്രിയായത്. ഒക്ടോബർ വരെ ഈ സ്ഥാനത്തു തുടർന്നു. 1934 ജനു.-ൽ വീണ്ടും പ്രധാനമന്ത്രിയാകാൻ ദലാദിയേക്ക് കഴിഞ്ഞുവെങ്കിലും ഇത്തവണ ഏതാനും ദിവസം മാത്രമാണ് അധികാരത്തിലിരിക്കുവാൻ സാധിച്ചത്. പിന്നീട് ലിയോൺ ബ്ലൂമിന്റെ മന്ത്രിസഭയിൽ (1936-37) പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1938 ഏ.-ലിൽ ഒരിക്കൽക്കൂടി പ്രധാനമന്ത്രിപദത്തിലെത്താൻ ദലാദിയേക്കു കഴിഞ്ഞു. 1938-ൽ മ്യൂണിക്ക് കരാർ ഒപ്പുവച്ചപ്പോൾ ഫ്രാൻസിനെ പ്രതിനിധാനം ചെയ്തത് ദലാദിയേയുടെ ഗവണ്മെന്റായിരുന്നു. രണ്ടാം ലോകയുദ്ധത്തിൽ 1939 സെപ്.-ൽ ഇദ്ദേഹം ഫ്രാൻസിനെ ജർമനിക്കെതിരായി യുദ്ധരംഗത്തെത്തിച്ചു. 1940 മാ. വരെ ദലാദിയേ പ്രധാനമന്ത്രിപദത്തിൽ തുടർന്നു. പിന്നീട് അധികാരത്തിൽവന്ന ജർമൻ അനുകൂല വിഷി ഗവണ്മെന്റ് ഇദ്ദേഹത്തെ 1940 സെപ്.-ൽ തടവിലാക്കി. വിചാരണയ്ക്കുശേഷം 1943-ൽ ജർമൻകാർക്ക് കൈമാറി. 1945-ൽ യു.എസ്. സൈനികരുടെ സഹായത്തോടെ മോചിതനായി. 1946 മുതൽ 58 വരെ പാർലമെന്റിൽ അംഗമായിരുന്നു. 1959-ൽ ഇദ്ദേഹം രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു.

1970 ഒക്ടോബർ 10-ന് ദലാദിയേ പാരിസിൽ നിര്യാതനായി.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എദ്വാർ ദലാദിയേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എദ്വാർ_ദലാദിയേ&oldid=931002" എന്ന താളിൽനിന്ന് ശേഖരിച്ചത്