85
തിരുത്തലുകൾ
(സർവ്വവിജ്ഞാനകോശം) |
(ചെ.) (→വെടിക്കോപ്പുകൾ) |
||
==വെടിക്കോപ്പുകൾ==
ടാങ്ക് രൂപകല്പനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം അതിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകളാണ്. ഒരു MBT-യുടെ പ്രധാന പ്രതിയോഗി മറ്റൊരു MBT തന്നെയാണ്. തന്മൂലം മറ്റു ടാങ്കുകളെ തകർക്കാനോ അവയുടെ കവചത്തെ ഭേദിക്കാനോ ഒരു ടാങ്കിൽ നിന്നു വർഷിക്കുന്ന വെടിയുണ്ടകൾക്കു കഴിയണം. ഇതുകൊണ്ട് ടാങ്കുകളിൽ പൊതുവേ 75 മി. മീ. - 120 മി. മീ. വരെ ഉൾവിസ്തൃതി (
വെടിയുണ്ടകൾ ലക്ഷ്യസ്ഥാനത്തു തന്നെ പതിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ടാങ്കുകളിൽ 'പരിധി മാപിനി(range finder) ഉപകരണങ്ങൾ' ഘടിപ്പിക്കുന്നു: ഉദാ: 12.7 മി. മീ. 'റേഞ്ചിംഗ് മെഷീൻ ഗൺ'. ഇവയുപയോഗിച്ച് ആദ്യം ലക്ഷ്യസ്ഥാനത്തിലേക്കു 'ട്രേസർ ബുള്ളറ്റുകളെ' കൂട്ടം കൂട്ടമായി തൊടുത്തു വിടുന്നു. അവ ഏതെങ്കിലും ലക്ഷ്യസ്ഥാനത്തു തറച്ചു കഴിഞ്ഞാൽ അതിൽ നിന്നും ലക്ഷ്യത്തിലേക്കുള്ള ദൂരം എത്രയെന്നു കണക്കാക്കാൻ കഴിയും. പിന്നീട് ഇതനുസരിച്ചു പ്രധാന ആയുധങ്ങൾ ഉപയോഗിച്ചു ലക്ഷ്യസ്ഥാനത്തെ ആക്രമിക്കാം. ഇതു കൂടാതെ 'പ്രകാശീയ പരിധിമാപി', 'ലേസർ പരിധിമാപി' തുടങ്ങിയവ, ലക്ഷ്യസ്ഥാനത്തേക്കു ലേസർ രശ്മികൾ അയച്ചശേഷം, അവ ലക്ഷ്യത്തിൽ തട്ടി പ്രതിഫലിച്ചു വരുന്ന
സമയദൈർഘ്യത്തിൽ നിന്നു ലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നു. ഇങ്ങനെ സ്ഥാനനിർണയം നടത്തപ്പെട്ട ലക്ഷ്യസ്ഥാനം വളരെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിലേക്കു സാധാരണയുള്ള ക്ഷേപണികളെക്കൂടാതെ നിയന്ത്രിത മിസൈലുകളേയും അയയ്ക്കുന്നു. ഇത്തരത്തിൽ സജ്ജീകരിക്കപ്പെട്ട രണ്ടു ടാങ്കുകളാണ് അമേരിക്കക്കാരുടെ M60A2, M551 ഷെരിഡൻ എന്നിവ. ഇവ രണ്ടിലും ഉപയോഗിക്കുന്നത് ഷെല്ലാഹ് നിയന്ത്രിത മിസൈലുകളാണ് (Shellah controlled missiles). അതുപോലെ ഒരു ടാങ്ക് യുദ്ധഭൂമിയിലൂടെ കടന്നു പോകുമ്പോൾ അതിനു കുലുക്കവും ചരിവും സംഭവിക്കാറുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ലക്ഷ്യസ്ഥാനത്തേക്കു കൃത്യമായി ആയുധങ്ങൾ അയയ്ക്കണമെങ്കിൽ ടാങ്കിലെ തോക്കിന്റെ ദിശയിൽ മാറ്റം വരാൻ പാടില്ല. ജൈറോസ്കോപ്പുകൾ (gyroscope) ഉപയോഗിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.
== ഇതും കാണുക ==
* [[ടാങ്ക്വേധ നായ|ടാങ്ക്വേധനായ]]
|
തിരുത്തലുകൾ