"റാഫേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: fy:Rafael; cosmetic changes
(ചെ.) യന്ത്രം ചേർക്കുന്നു: rue:Рафаел പുതുക്കുന്നു: mk:Рафаело Санти
വരി 94: വരി 94:
[[lt:Rafaelis]]
[[lt:Rafaelis]]
[[lv:Rafaēls]]
[[lv:Rafaēls]]
[[mk:Рафаел Санти]]
[[mk:Рафаело Санти]]
[[nl:Rafaël Santi]]
[[nl:Rafaël Santi]]
[[nn:Rafael]]
[[nn:Rafael]]
വരി 109: വരി 109:
[[roa-tara:Raffaelle Sanzio]]
[[roa-tara:Raffaelle Sanzio]]
[[ru:Рафаэль Санти]]
[[ru:Рафаэль Санти]]
[[rue:Рафаел]]
[[sah:Рафаэл]]
[[sah:Рафаэл]]
[[scn:Raffaellu Sanziu]]
[[scn:Raffaellu Sanziu]]

17:32, 8 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

റാഫേൽ

Portrait of Raphael, probably "a later adaptation of the one likeness which all agree on", that in The School of Athens, vouched for by Vasari[1]
ജനനപ്പേര്റഫായേലോ സാൻസിയോ
ജനനം (1483-04-06)ഏപ്രിൽ 6, 1483
അർബിനോ, ഇറ്റലി
മരണം ഏപ്രിൽ 6, 1520(1520-04-06) (പ്രായം 37)
റോം, ഇറ്റലി
പൗരത്വം ഇറ്റാലിയൻ
രംഗം ചിത്രരചന, ശില്പനിർമ്മാണം
പരിശീലനം പെറുഗിനോ
പ്രസ്ഥാനം നവോത്ഥാനം

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ എന്നറിയപ്പെടുന്ന റഫായേലോ സാൻസിയോ (ഏപ്രിൽ 6, 1483 - ഏപ്രിൽ 6, 1520). മൈക്കലാഞ്ചലോ, ലിയണാർഡോ ഡാവിഞ്ചി എന്നിവരോടൊപ്പം റഫേലിനെ നവോത്ഥാനാചാര്യന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു.

ജീവിതരേഖ

1483 ഏപ്രിൽ 6ന്‌ മദ്ധ്യ ഇറ്റലിയിലെ അർബിനോ എന്ന നഗരത്തിലാണ്‌ റാഫേൽ ജനിച്ചത്. മാതാവായ മാജിയ ഡി ബാറ്റിസ്റ്റ അദ്ദേഹത്തിന്‌ എട്ടുവയസ്സുള്ളപ്പോഴേ മരണപ്പെട്ടിരുന്നു. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പക്ഷെ റാഫേലിന്‌ പതിനൊന്ന് വയസ്സുള്ളപ്പോൾ അദ്ദെഹം മരണമടഞ്ഞു.

പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ അപ്രെന്റിസായി. ചിത്രരചന, മനുഷ്യശരീരം മുതലായ പല കാര്യങ്ങളെക്കുറിച്ചും റാഫേൽ പ്രധാനമായും പഠിച്ചത് പെറുഗിനോയിൽ നിന്നായിരുന്നു.

1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. 1504-08 കാലഘട്ടത്തിൽ റാഫേൽ ഫ്ലോറൻസിലെയും നിത്യസന്ദർശകനായിരുന്നു. മൈക്കലാഞ്ചലോ, ഡാവിഞ്ചി എന്നിവരുടെ രചനകൾ കാണാൻ ഇവിടെവച്ച് അദ്ദേഹത്തിന്‌ അവസരമുണ്ടായി. കന്യാമറിയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഫ്ലോറൻസിൽ വച്ചാണ്‌ രചിക്കപ്പെട്ടത്

1508-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ റാഫേലിനെ റോമിലേക്ക് ക്ഷണിച്ചു. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും ഇവിടെവച്ചായിരുന്നു. ചിത്രകാരന്മാരുടെ രാജകുമാരൻ എന്നാണ്‌ റോമിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1520-ൽ തന്റെ മുപ്പത്തിഏഴാം ജന്മദിനത്തിൽ അദ്ദേഹം അന്തരിച്ചു.

റാഫേൽ വരച്ച ചിത്രങ്ങൾ

അവലംബം

  1. Jones and Penny, p. 171
"https://ml.wikipedia.org/w/index.php?title=റാഫേൽ&oldid=926703" എന്ന താളിൽനിന്ന് ശേഖരിച്ചത്